IPL 2021: സിഎസ്‌കെയില്‍ 'കൂട്ട പിരിച്ചുവിടല്‍' ഉണ്ടാവില്ല- ധോണിയുടെ പ്ലാന്‍ ഗംഭീര്‍ പറയുന്നു

ഐപിഎല്ലിന്റെ വരാനിരിക്കുന്ന 14ാം സീസണിനു മുമ്പ് എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമില്‍ വലിയ അഴിച്ചുപണികള്‍ ഉണ്ടായേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തേ വന്നിരുന്നു. എന്നാല്‍ ഇവയോടു താന്‍ യോജിക്കുന്നില്ലെന്നു ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍ വ്യക്തമാക്കി. കഴിഞ്ഞ സീസണിലെ ഐപിഎല്ലില്‍ സിഎസ്‌കെ ഏഴാംസ്ഥാനത്തായിരുന്നു ഫിനിഷ് ചെയ്തത്. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ആദ്യമായി അവര്‍ പ്ലേഓഫിലെത്താതെ പുറത്താവുകയും ചെയ്തു.
ഇതിനു പിന്നാലെയാണ് പല വെറ്ററന്‍ താരങ്ങളെയും പുതിയ സീസണിനു മുമ്പ് സിഎസ്‌കെ പുറത്താക്കുമെന്ന സൂചനകള്‍ വന്നത്. ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന ലേലത്തില്‍ മികച്ച താരങ്ങളെ ടീമിലെത്തിക്കുന്നതിനായി പലരെയും സിഎസ്‌കെയ്ക്കു ഒഴിവാക്കേണ്ടി വരുമെന്നും സൂചനകളുണ്ടായിരുന്നു.

2021ലെ കിരീടം തന്നെ ലക്ഷ്യം
ഭാവിയിലേക്കു കൂടുകല്‍ കിരീടങ്ങള്‍ നേടാന്‍ ശേഷിയുള്ള യുവനിരയെ സിഎസ്‌കെ വാര്‍ത്തെടുക്കുമെന്ന അഭിപ്രായങ്ങളോടു താന്‍ അനുകൂലിക്കുന്നില്ലെന്നു ഗംഭീര്‍ പറയുന്നു. കുറച്ചു കളിക്കാരെ മാത്രമേ ലേലത്തിനു മുമ്പ് സിഎസ്‌കെ പുറത്താക്കാന്‍ സാധ്യതയുള്ളൂ. അടുത്ത മൂന്നു വര്‍ഷത്തിനുള്ള കിരീടം നേടാന്‍ ശേഷിയുള്ള ടീമിനെ ആയിരിക്കില്ല, പകരം 2021ല്‍ തന്നെ ട്രോഫി സ്വന്തമാക്കാന്‍ ശേഷിയുള്ള ടീമിനെ കണ്ടെത്താനായിരിക്കും സിഎസ്‌കെ ശ്രമിക്കുകയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ധോണി ഭാവിയെക്കുറിച്ച് ഒരുപാട് കണക്കുകൂട്ടലുകള്‍ നടത്തുന്ന ക്യാപ്റ്റനല്ല. ഒരു സീസണിനെക്കുറിച്ച് മാത്രമേ അദ്ദേഹം ഗൗരവമായി ആലോചിക്കാറുള്ളൂവെന്നും ഗംഭീര്‍ വ്യക്തമാക്കി.

ധോണിയുടെ വിജയരഹസ്യം
ഐപിഎല്ലില്‍ ധോണിയുടെ വിജയരഹസ്യത്തെക്കുറിച്ച് ഞാന്‍ നേരത്തേയും പല തവണ പറഞ്ഞിട്ടുള്ളതാണ്. ഈ വര്‍ഷം കിരീടം നേടാന്‍ സാധിക്കുന്ന തരത്തിലുള്ള ടീമിനെ ഒരുക്കാനായിരിക്കും ധോണി ശ്രമിക്കുക. മുമ്പും അദ്ദേഹം ചെയ്തു വരുന്നത് ഇതു തന്നെയാണ്.
രണ്ടോ, മൂന്നോ വര്‍ഷത്തിന് അപ്പുറത്തേക്കു എന്തു സംഭവിക്കുമെന്നൊന്നും പ്ലാന്‍ ചെയ്യുന്ന രീതിയല്ല ധോണിയുടേത്. കപ്പടിക്കാന്‍ നിലവിലെ ടീമില്‍ എന്തൊക്കെ മാറ്റങ്ങള്‍ കൊണ്ടു വരാമെന്നു ചിന്തിക്കുന്ന ക്യാപ്റ്റനാണ് അദ്ദേഹം. സിഎസ്‌കെയെ ഇത്രയും വിജയങ്ങള്‍ കൊയ്ത ഫ്രാഞ്ചൈസിയായി ധോണി മാറ്റിയെടുത്തതും ഇങ്ങനെയാണ്. അതാത് വര്‍ഷത്തിലാണ് ധോണി പ്രാമുഖ്യം നല്‍കാറുള്ളതെന്നും ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.

ജാദവ്, ഹര്‍ഭജന്‍, താഹിര്‍...
കഴിഞ്ഞ സീസണിലെ ഐപിഎല്ലില്‍ സിഎസ്‌കെയുടെ മോശം പ്രകടനത്തിനു പിന്നാലെ ഓസ്‌ട്രേലിയയുടെ മുന്‍ ഓള്‍റൗണ്ടറും വെറ്ററന്‍ താരവുമായ ഷെയ്ന്‍ വാട്‌സന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. പുതിയ സീസണിനു മുമ്പ് മറ്റു വെറ്ററന്‍ താരങ്ങളായ ഹര്‍ഭജന്‍ സിങ്, ഇമ്രാന്‍ താഹിര്‍, കേദാര്‍ഡ ജാദവ്, പിയൂഷ് ചൗള എന്നിവരെയും സിഎസ്‌കെ ഒഴിവാക്കുമെന്നാണ് വിവരം.
ഫാഫ് ഡുപ്ലെസി, അമ്പാട്ടി റായുഡു, സുരേഷ് റെയ്‌ന എന്നിവര്‍ ടീമില്‍ തന്നെ തുടരാനാണ് സാധ്യത. സിഎസ്‌കെ ടീമിന്റെ നട്ടെല്ല് കൂടിയാണ് ഇവര്‍. യുവതാരങ്ങളായ സാം കറെന്‍, റുതുരാജ് ഗെയ്ക്വാദ് എന്നിവരെയും സിഎസ്‌കെ നിലനിര്‍ത്തുമെന്നാണ് സൂചനകള്‍. രണ്ടു പേരും കഴിഞ്ഞ സീസണില്‍ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications