Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: സിഎസ്‌കെയുടെ ഭാവി- പ്ലേഓഫിലെത്തുമെന്ന് പ്രവചിച്ചത് ഒരാള്‍ മാത്രം!

ഐപിഎല്ലിന്റെ 14ാം സീസണില്‍ എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍കിങ്‌സിന്റെ ഭാവിയെക്കുറിച്ച് പ്രവചനം നടത്തിയിരിക്കുകയാണ് പ്രമുഖര്‍. ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍, മുന്‍ വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസവും കമന്റേറ്ററുമായ ഇയാന്‍ ബിഷപ്പ്, മുന്‍ ഇന്ത്യന്‍ താരങ്ങളും കമന്റേറ്റര്‍മാരുമായ സഞ്ജയ് മഞ്ജരേക്കര്‍, ആകാഷ് ചോപ്ര എന്നിവരാണ് സിഎസ്‌കെ ഈ സീസണില്‍ എവിടെ ഫിനിഷ് ചെയ്യുമെന്ന് പ്രവചിച്ചിരിക്കുന്നത്. ഇഎസ്പിഎല്‍ ക്രിക്ക്ഇന്‍ഫോയില്‍ സംസാരിക്കുകയായിരുന്നു ഇവര്‍.

1

നാലു പേരില്‍ ഒരാള്‍ മാത്രമേ സിഎസ്‌കെ ഈ സീസണില്‍ പ്ലേഓഫിലെത്തുമെന്ന് പ്രവചിച്ചിട്ടുള്ളൂ. ബിഷപ്പാണ് സിഎസ്‌കെയ്ക്കു അനുകൂലമായി അഭിപ്രായം പറഞ്ഞിരിക്കുന്നത്. സിഎസ്‌കെ ഇത്തവണ നാലാംസ്ഥാനത്തു ഫിനിഷ് ചെയ്ത് പ്ലേഓഫില്‍ കടക്കുമെന്നാണ് അദ്ദേഹത്തിന്റെ പ്രവചനം. എന്നാല്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡഴ്‌സിനെ രണ്ടു തവണ ജേതാക്കളാക്കിയ ഗംഭീറിന്റെ പ്രവചനം സിഎസ്‌കെ അഞ്ചാംസ്ഥാനത്തായിരിക്കും ഫിനിഷ് ചെയ്യുകയെന്നാണ്. സിഎസ്‌കെ പ്ലേഓഫിലേക്കു യോഗ്യത നേടില്ലെന്നാണ് മഞ്ജരേക്കറും ചോപ്രയും അഭിപ്രായപ്പെട്ടിരിക്കുന്നത്.

അതേസമയം, കഴിഞ്ഞ സീസണില്‍ സിഎസ്‌കെയുടെ പ്രകടനം നിരാശാജനകമായിരുന്നു. പ്ലേഓഫ് പോലും കാണാതെയാണ് ധോണിപ്പട അന്നു പുറത്തായത്. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ഇതാദ്യമായിട്ടായിരുന്നു അവര്‍ക്കു പ്ലേഓഫിലെത്താന്‍ കഴിയാതെ പോയത്. കളിച്ച എല്ലാ സീസണുകളിലും പ്ലേഓഫിലേക്കു യോഗ്യത നേടിയ ഏക ടീമെന്ന സിഎസ്‌കെയുടെ റെക്കോര്‍ഡും ഇതോടെ തകര്‍ന്നിരുന്നു. കഴിഞ്ഞ സീസണിലെ മോശം പ്രകടനത്തിന് ഇത്തവണ പ്രായശ്ചിത്തം ചെയ്യാനുറച്ചാവും സിഎസ്‌കെ ഇറങ്ങുക.

2

സിഎസ്‌കെയുടെ മഞ്ഞക്കുപ്പായത്തില്‍ ധോണിയുടെ ഒരുപക്ഷെ അവസാനത്തെ സീസണ്‍ കൂടിയായിരിക്കും ഇത്. അതുകൊണ്ടു തന്നെ കിരീടവിജയത്തോടെ തന്നെ തന്റെ ഉജ്ജ്വല ഐപിഎല്‍ കരിയറിനു തിരശീലയിടാനായിരിക്കും അദ്ദേഹം ശ്രമിക്കുക. കഴിഞ്ഞ സീസണില്‍ സിഎസ്‌കെയ്‌ക്കൊപ്പമുണ്ടായിരുന്ന ചില ഇത്തവണ കാണാന്‍ കഴിയില്ല. ഷെയ്ന്‍ വാട്‌സന്‍, ഹര്‍ഭജന്‍ സിങ്, പിയൂഷ് ചൗള എന്നിവരാണ് ഇക്കൂട്ടത്തിലെ പ്രമുഖര്‍. വാട്‌സന്‍ വിരമിച്ചപ്പോള്‍ ഭാജിയെയും ചൗളയെയും സിഎസ്‌കെ ഒഴിവാക്കുകയായിരുന്നു.

ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ മോയിന്‍ അലി, കൃഷ്ണപ്പ ഗൗതം തുടങ്ങിയ താരങ്ങള്‍ പുതുതായി സിഎസ്‌കെയിലെത്തിയിട്ടുണ്ട്. വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്നു കഴിഞ്ഞ സീസണില്‍ നിന്നും പിന്‍മാറിയ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌നയുടെ മടങ്ങിവരവും സിഎസ്‌കെയുടെ പ്രതീക്ഷകള്‍ വര്‍ധിപ്പിക്കുന്നുണ്ട്.

Story first published: Wednesday, April 7, 2021, 12:18 [IST]
Other articles published on Apr 7, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+