Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: സിഎസ്‌കെ പ്ലേഓഫില്‍ പോലുമെത്തില്ല! പന്തും റാഷിദും മിന്നും താരങ്ങളാവും- പ്രവചനം

യുഎഇയില്‍ നടക്കുന്ന ഐപിഎല്ലിന്റെ 13ാം സീസണിനെക്കുറിച്ചു ചില പ്രവചനങ്ങള്‍ നടത്തിയിരിക്കുകയാണ് ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ വംശജനായ മുന്‍ സ്പിന്നര്‍ മോണ്ടി പനേസര്‍. നിലവിലെ ചാംപ്യന്‍മാരായ രോഹിത് ശര്‍മയുടെ മുംബൈ ഇന്ത്യന്‍സും എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മില്‍ ഉദ്ഘാടന മല്‍സരത്തില്‍ ഏറ്റുമുട്ടുന്നതിനു മുമ്പാണ് ഒരു അഭിമുഖത്തില്‍ പനേസറുടെ പ്രവചനം. അതില്‍ ഞെട്ടിക്കുന്ന ഒരു പ്രവചനവും അദ്ദേഹം നടത്തിയിട്ടുണ്ട്.

1

ഇതുവരെ നടന്ന ഐപിഎല്ലിന്റെ എല്ലാ സീസണുകളിലും പ്ലേഓഫിലെത്തിയ ഏക ടീമെന്ന റെക്കോര്‍ഡിന് അവകാശികളായ, മൂന്നു തവണ കിരീടം നേടിയ ധോണിയുടെ സിഎസ്‌കെ ഇത്തവണ നാണം കെടുമെന്ന് പനേസര്‍ പറയുന്നു. പ്ലേഓഫ് പോലും കാണാതെ സിഎസ്‌കെയ്ക്കു നാട്ടിലേക്കു മടങ്ങേണ്ടി വരുമെന്നാണ് പനേസര്‍ പറയുന്നത്.

പ്ലേഓഫിലെത്തുന്ന നാലു ടീമുകള്‍ ഏതൊക്കെ ആയിരിക്കുമെന്നും അദ്ദേഹം പറയുന്നു. കന്നിക്കിരീടം സ്വപ്‌നം കാണുന്ന ശ്രേയസ് അയ്യരുടെ ഡല്‍ഹി ക്യാപ്പിറ്റല്‍സായിരിക്കും ഒന്നാംസ്ഥാനത്തു ഫിനിഷ് ചെയ്യുകയെന്നാണ് മുന്‍ ഇംഗ്ലണ്ട് സ്പിന്നറുടെ വിലയിരുത്തല്‍. സ്റ്റീവ് സ്മിത്തിന്റെ രാജസ്ഥാന്‍ റോയല്‍സിനായിരിക്കും രണ്ടാംസ്ഥാനം. നിലവിലെ വിജയികളായ മുംബൈ ഇന്ത്യന്‍സ് മൂന്നാംസ്ഥാനത്തും വിരാട് കോലിയുടെ റോയല്‍ ചാലഞ്ചേഴ്‌സ് നാലാം സ്ഥാനത്തും ഫിനിഷ് ചെയ്യുമെന്നും പനേസര്‍ പ്രവചിച്ചു.

2

ടൂര്‍ണമെന്റിലെ ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കാന്‍ സാധ്യയതുള്ള ബാറ്റ്‌സ്മാനെയും കൂടുതല്‍ വിക്കറ്റെടുത്ത് പര്‍പ്പിള്‍ ക്യാപ്പിന് അവകാശിയാവാന്‍ മിടുക്കുള്ള ബൗളറെയും പനേസര്‍ തിരഞ്ഞെടുത്തിട്ടുണ്ട്. ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ വിക്കറ്റ് കീപ്പറും ഇന്ത്യയുടെ വെടിക്കെട്ട് താരവുമായ റിഷഭ് പന്തിനായിരിക്കും ഓറഞ്ച് ക്യാപ്പെന്നും സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ അഫ്ഗാനിസ്താന്‍ സ്പിന്‍ സെന്‍സേഷന്‍ റാഷിദ് ഖാനായിരിക്കും പര്‍പ്പിള്‍ ക്യാപ്പെന്നും പനേസര്‍ ചൂണ്ടിക്കാട്ടി. ടൂര്‍ണമെന്റില്‍ ഇതുവരെ ഈ പുരസ്‌കാരങ്ങള്‍ നേടിയിട്ടില്ലാത്ത താരങ്ങളാണ് പന്തും റാഷിദും.

Story first published: Saturday, September 19, 2020, 14:59 [IST]
Other articles published on Sep 19, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+