For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: സിഎസ്‌കെയില്‍ പുലി, പക്ഷെ ഇന്ത്യന്‍ ടീമില്‍ പൂച്ച! റുതുരാജ് നിങ്ങള്‍ 'കിടുവാണ്'

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിന്റെ ഉദ്ഘാടന മത്സരത്തില്‍ തകര്‍പ്പന്‍ ബാറ്റിങ് പ്രകടനവുമായി റുതുരാജ് ഗെയ്ക് വാദ്. 50 പന്തില്‍ നാല് ഫോറും 9 സിക്‌സും ഉള്‍പ്പെടെ 92 റണ്‍സുമായാണ് റുതുരാജ് പുറത്തായത്. 184 സ്‌ട്രൈക്കറേറ്റില്‍ കസറിയ റുതുരാജ് സെഞ്ച്വറി നേടുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. സെഞ്ച്വറിക്ക് എട്ട് റണ്‍സകലെ താരം പുറത്താവുകയായിരുന്നു.

അല്‍സാരി ജോസഫിന്റെ പന്തില്‍ ശുബ്മാന്‍ ഗില്ലിന്റെ തകര്‍പ്പന്‍ ക്യാച്ചിലാണ് റുതുരാജിന്റെ മടക്കം. നോബോളെന്ന് തോന്നിക്കുന്ന പന്ത് റുതുരാജ് ഡിആര്‍എസ് ചെയ്‌തെങ്കിലും തേര്‍ഡ് അംപയറുടെ പരിശോധനയില്‍ നോബോളല്ലെന്ന് വ്യക്തമാവുകയും ഔട്ട് വിധിക്കുകയുമായിരുന്നു. ഐപിഎല്ലിന്റെ 16ാം സീസണിന്റെ ആദ്യ മത്സരത്തില്‍ത്തന്നെ സെഞ്ച്വറി നേട്ടമെന്ന എലൈറ്റ് ലിസ്റ്റിലേക്കെത്താനുള്ള അവസരമാണ് റുതുരാജ് നഷ്ടപ്പെടുത്തിയത്.

ruturaj gaikwad, ambati rayudu

16ാം സീസണിലേക്കുള്ള വരവ് രാജകീയമായിത്തന്നെ റുതുരാജ് ആഘോഷിച്ചുവെന്ന് പറയാം. വെറും 23 പന്തില്‍ നിന്നാണ് താരം അര്‍ധ സെഞ്ച്വറി പിന്നിട്ടത്. ഐപിഎല്ലില്‍ സിഎസ്‌കെയുടെ വിശ്വസ്തനായ താരമാണ് താനെന്ന് വീണ്ടും വീണ്ടും പ്രകടനത്തിലൂടെ താരം തെളിയിക്കുന്നു. 16ാം സീസണിലെ ആദ്യ ഫിഫ്റ്റിയെന്ന നേട്ടം റുതുരാജ് സ്വന്തം പേരിലാക്കിയിരിക്കുന്നു. കൂടാതെ ഐപിഎല്ലിന്റെ 16ാം സീസണിലെ ആദ്യ റണ്‍സ്, ബൗണ്ടറി, സിക്‌സ് എന്നീ റെക്കോഡുകളും റുതുരാജ് പേരിലാക്കി.

ഐപിഎല്ലില്‍ വേഗത്തില്‍ 50 സിക്‌സര്‍ നേടുന്ന ഇന്ത്യക്കാരില്‍ നാലാം സ്ഥാനത്തേക്കെത്താനും ഗെയ്ക് വാദിന് സാധിച്ചു. റിഷഭ് പന്ത്, യൂസഫ് പഠാന്‍, നിധീഷ് റാണ എന്നിവരാണ് റുതുരാജിന് മുമ്പ് ഈ നേട്ടത്തിലേക്കെത്തിയത്. ക്ലാസിക് ഷോട്ടുകളുമായി കസറിയ റുതുരാജ് തുടക്കം മുതല്‍ ആധിപത്യം സ്ഥാപിക്കുകയായിരുന്നു. സിഎസ്‌കെയുടെ മറ്റ് പല ബാറ്റ്‌സ്മാന്‍മാരും റണ്‍സുയര്‍ത്താന്‍ പ്രയാസപ്പെട്ടപ്പോള്‍ റുതുരാജ് ഒരുവശത്തുകൂടി റണ്‍സുയര്‍ത്തി.

ruturaj gaikwad

പവര്‍പ്ലേയില്‍ ക്ലാസിക് സിക്‌സറിലൂടെയാണ് റുതുരാജ് കൈയടി നേടിയത്. ഇതിനോടകം ഐപിഎല്ലിലെ ഓറഞ്ച് ക്യാപ്പണിഞ്ഞ റുതുരാജ് ഇത്തവണയും താന്‍ റണ്‍വേട്ടക്കാരുടെ മുന്‍നിരയിലുണ്ടാവുമെന്ന് അടിവരയിടുന്ന പ്രകടനമാണ് കാഴ്ചവെക്കുന്നത്. പേസര്‍മാരെയും സ്പിന്നര്‍മാരെയും ഒരുപോലെ പ്രഹരിക്കുന്ന താരം മികച്ച ടൈമിങ്ങിലാണ് അഹമ്മദാബാദില്‍ കസറിയത്. സിഎസ്‌കെയുടെ ഭാവി നായകനായി പരിഗണിക്കപ്പെടുന്നവരിലൊരാളാണ് റുതുരാജ്.

എന്നാല്‍ സിഎസ്‌കെയിലെ മികവ് ഇന്ത്യക്കൊപ്പം കാട്ടാന്‍ റുതുരാജിന് സാധിച്ചിട്ടില്ല. ഇന്ത്യ ഒമ്പത് ടി20യിലും ഒരു ഏകദിനത്തിലും കളിപ്പിച്ചെങ്കിലും അവസരം മുതലാക്കാന്‍ താരത്തിനായില്ല. ഒരു ഏകദിനത്തില്‍ നിന്ന് 19 റണ്‍സും 9 ടി20യില്‍ നിന്ന് 135 റണ്‍സുമാണ് റുതുരാജിന്റെ സമ്പാദ്യം. 16.88 ശരാശരിയും 123.85 സ്‌ട്രൈക്കേറേറ്റുമാണ് റുതുരാജിന്റെ അന്താരാഷ്ട്ര കരിയറിലുള്ളത്. എന്നാല്‍ സിഎസ്‌കെയ്ക്കായി 37 ഐപിഎല്ലില്‍ നിന്ന് 40.47 ശരാശരിയിലും 133.37 സ്‌ട്രൈക്കറേറ്റിലുമാണ് താരം കസറുന്നത്.

ruturaj gaikwad

എന്നാല്‍ ഇന്ത്യക്കായി കളിച്ചപ്പോഴൊന്നും സിഎസ്‌കെയിലെ മികവിന്റെ നാലിലൊന്ന് കാഴ്ചവെക്കാന്‍ റുതുരാജിന് സാധിച്ചിട്ടില്ല. ഇന്ത്യക്ക് മികച്ച ഓപ്പണര്‍മാര്‍ ഇപ്പോഴുമില്ല. ശുബ്മാന്‍ ഗില്ലിനെ ഒരുവശത്ത് പറയുമ്പോഴും മറുവശത്ത് മികച്ച താരത്തെ കണ്ടെത്താന്‍ ഇന്ത്യക്കായിട്ടില്ല. രോഹിത് ശര്‍മ അവസാന കാലഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നത്. അതുകൊണ്ട് തന്നെ രോഹിത്തിന്റെ സ്ഥാനത്തേക്ക് വളരാന്‍ കെല്‍പ്പുള്ളവനാണ് റുതുരാജ്.

ടി20യില്‍ റുതുരാജിന് വലിയ ഭാവിയുണ്ട്. ഏകദിനത്തിലും മികച്ച കരിയര്‍ സൃഷ്ടിക്കാനായേക്കും. എന്നാല്‍ ആവിശ്യത്തിന് പിന്തുണ താരം അര്‍ഹിക്കുന്നു. 2023ലെ ഏകദിന ലോകകപ്പിലേക്കും 2024ലെ ടി20 ലോകകപ്പിലേക്കും ബാക്കപ്പ് ഓപ്പണറായി പരിഗണിക്കാന്‍ സാധിക്കുന്ന താരമാണ് റുതുരാജ്. വലിയ ഭാവി താരത്തിനുണ്ടെന്ന് പറയാം. ഇത്തവണയും സിഎസ്‌കെയ്‌ക്കൊപ്പം ഇതേ മികവ് തുടര്‍ന്നാല്‍ താരത്തിന് ദേശീയ ടീമിലേക്ക് തിരിച്ചെത്താനുള്ള വഴി തുറന്നേക്കും.

Story first published: Friday, March 31, 2023, 21:27 [IST]
Other articles published on Mar 31, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+