For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: റുതുരാജിന്റെ ബാറ്റിങ് ഞെട്ടിച്ചു! ഇന്ത്യക്കായി അത്ഭുതം സൃഷ്ടിക്കും- വാഴ്ത്തി ഹര്‍ദിക്

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിലെ ആദ്യ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ അഞ്ച് വിക്കറ്റിന് ഗുജറാത്ത് ടൈറ്റന്‍സ് തോല്‍പ്പിച്ചിരിക്കുകയാണ്. സിഎസ്‌കെ മുന്നോട്ടുവെച്ച 179 റണ്‍സ് വിജയലക്ഷ്യത്തെ നാല് പന്ത് ശേഷിക്കെയാണ് ഗുജറാത്ത് മറികടന്നത്. എംഎസ് ധോണിയുടെയും സംഘത്തിന്റെയും സര്‍വ്വ കണക്കുകൂട്ടലുകളും തെറ്റിച്ചാണ് ഗുജറാത്ത് വിജയം നേടിയെടുത്തത്.

സിഎസ്‌കെയുടെ ബാറ്റിങ് നിര പ്രതീക്ഷക്കൊത്ത് ശോഭിക്കാതിരുന്നപ്പോഴും തകര്‍പ്പന്‍ ബാറ്റിങ്ങുമായി റുതുരാജ് ഗെയ്ക് വാദ് കൈയടി നേടി. മുന്‍ ഓറഞ്ച് ക്യാപ് ജേതാവായ റുതുരാജ് 50 പന്തില്‍ നാല് ഫോറും 9 സിക്‌സും ഉള്‍പ്പെടെ 92 റണ്‍സ് നേടിയാണ് പുറത്തായത്. എട്ട് റണ്‍സകലെ സെഞ്ച്വറി നഷ്ടമായെങ്കിലും കൈയടി നേടാന്‍ റുതുരാജിനായി. താരത്തിന്റെ വിക്കറ്റാണ് മത്സരത്തില്‍ തിരിച്ചുവരാന്‍ ഗുജറാത്തിന് കരുത്ത് പകര്‍ന്നതെന്ന് പറയാം.

ruturaj gaikwad, hardik pandya

ഇപ്പോഴിതാ റുതുരാജിന്റെ ബാറ്റിങ്ങിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഗുജറാത്ത് ടൈറ്റന്‍സ് നായകനായ ഹര്‍ദിക് പാണ്ഡ്യ. റുതുരാജ് ബാറ്റ് ചെയ്യുന്നത് കണ്ടപ്പോള്‍ സിഎസ്‌കെ 220-230 റണ്‍സ് സ്‌കോര്‍ബോര്‍ഡില്‍ ചേര്‍ക്കുമെന്ന് തോന്നിയെന്നും ഹര്‍ദിക് മത്സരശേഷം പറഞ്ഞു. 'ഒരു ഘട്ടത്തില്‍ സിഎസ്‌കെ 220-230 റണ്‍സിലേക്കെത്തുമെന്ന് തോന്നിയിരുന്നു. റുതുരാജിനെതിരേ എങ്ങനെ പന്തെറിയുമെന്നത് ഒരു ഘട്ടത്തില്‍ പ്രതിസന്ധിയുണ്ടാക്കി.

അവനെ ഇന്ന് പുറത്താക്കാന്‍ സാധിക്കില്ലെന്ന് തോന്നിയെന്നതാണ് സത്യം. അവന്‍ കളിച്ച പല ഷോട്ടുകളിലും ബൗളിങ് മോശമായിരുന്നില്ല. നല്ല പന്തുകളെയും മനോഹരമായി കളിക്കാന്‍ റുതുരാജിനായി. ബൗളറെന്ന നിലയിലും ക്യാപ്റ്റനെന്ന നിലയിലും റുതുരാജിന്റെ ബാറ്റിങ് പ്രതിസന്ധി സൃഷ്ടിച്ചു. അവന്റെ ചില ഷോട്ടുകളില്‍ ബൗളര്‍ക്ക് കാര്യമായൊന്നും ചെയ്യാനില്ലായിരുന്നു.

ruturaj gaikwad

മനോഹരമെന്ന് വിശേഷിപ്പിക്കാവുന്ന പല ഷോട്ടുകളും അവന്‍ കളിച്ചു. ഇതേ പ്രകടനം അവന് തുടരാനായാല്‍ ഇന്ത്യക്കായി അത്ഭുതം സൃഷ്ടിക്കാന്‍ റുതുരാജിനാവും. മികച്ച പിന്തുണ ലഭിച്ചാല്‍ ഇന്ത്യന്‍ ടീമില്‍ വലിയ കരിയര്‍ സൃഷ്ടിക്കാന്‍ റുതുരാജിനാവുമെന്ന് എനിക്കുറപ്പാണ്-ഹര്‍ദിക് പറഞ്ഞു. ഇത്തവണയും ഓറഞ്ച് ക്യാപ്പിനായുള്ള റണ്‍വേട്ടക്കാരില്‍ താനുണ്ടാവുമെന്ന സൂചന ആദ്യ മത്സരത്തിലൂടെത്തന്നെ നല്‍കാന്‍ റുതുരാജിന് സാധിച്ചു.

ഇന്ത്യക്കായി ഒരു ഏകദിനവും ഒമ്പത് ടി20യും കളിച്ചിട്ടുള്ള താരമാണ് റുതുരാജ്. എന്നാല്‍ ഐപിഎല്ലിലെ ബാറ്റിങ് മികവ് ആവര്‍ത്തിക്കാന്‍ അദ്ദേഹത്തിനായിട്ടില്ല. ഇന്ത്യക്ക് ഭാവിയിലേക്ക് മികച്ച ഓപ്പണറെ അത്യാവശ്യമാണ്. ഏഷ്യാ കപ്പ്, ഏകദിന ലോകകപ്പ്, ടി20 ലോകകപ്പ് നടക്കാനിരിക്കെ റുതുരാജിന്റെ ബാറ്റിങ് പ്രകടനം ഇന്ത്യയുടെയും പ്രതീക്ഷ ഉയര്‍ത്തുന്നു. ഇതേ ബാറ്റിങ് പ്രകടനം തുടര്‍ന്നാല്‍ ബാക്കപ്പ് ഓപ്പണറായെങ്കിലും റുതുരാജിന് വിളിയെത്താന്‍ സാധ്യത കൂടുതലാണ്.

ruturaj gaikwad, ambati rayudu

മൂന്ന് ഫോര്‍മാറ്റിലേക്കും ഉപയോഗിക്കാവുന്ന പ്രതിഭയാണ് റുതുരാജ്. എന്നാല്‍ ആവിശ്യത്തിന് പിന്തുണ താരത്തിന് ലഭിക്കേണ്ടതായുണ്ട്. നിലവില്‍ ഇന്ത്യയുടെ മുഖ്യ ഓപ്പണര്‍മാര്‍ രോഹിത് ശര്‍മയും ശുബ്മാന്‍ ഗില്ലുമാണ്. ഇവര്‍ക്ക് ബാക്കപ്പായി പരിഗണിക്കുന്നത് ഇഷാന്‍ കിഷനെയാണ്. എന്നാല്‍ താരത്തിന്റെ സമീപകാല പ്രകടനങ്ങള്‍ മോശം. ഐപിഎല്ലില്‍ ഇഷാന്‍ ഫ്‌ളോപ്പാവുകയും റുതുരാജ് തിളങ്ങുകയും ചെയ്താല്‍ താരത്തിന് ദേശീയ ടീമിലേക്കുള്ള തിരിച്ചുവരവ് സാധ്യത ഏറെയാണ്.

റുതുരാജിന്റെ ഷോട്ട് സെലക്ഷനാണ് എടുത്തു പറയേണ്ടത്. ബൗളറുടെ വേഗത്തെ നന്നായി ഉപയോഗിക്കാന്‍ റുതുരാജ് മിടുക്കന്‍. നല്ല ടൈമിങ്ങുമുണ്ട്. ക്ലാസിക് ഷോട്ടുകളിലൂടെ റണ്‍സുയര്‍ത്തുന്ന താരം സ്പിന്നിനെയും നന്നായി നേരിടുന്നു. ഇതെല്ലാ യുവ ഓപ്പണറുടെ മികവ് തെളിയിക്കുന്ന കാര്യമാണ്. സിഎസ്‌കെയിലൂടെ വളര്‍ന്ന് ഇന്ത്യന്‍ ടീമില്‍ സജീവമായവര്‍ ഏറെയാണ്. ഈ പട്ടികയിലേക്ക് എത്താന്‍ കഴിവുള്ള ബാറ്റ്‌സ്മാനാണ് റുതുരാജെന്നതില്‍ സംശയമില്ല.

Story first published: Saturday, April 1, 2023, 11:43 [IST]
Other articles published on Apr 1, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+