ഐപിഎല്ലില്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ തങ്ങളുടെ അപരാജിത റെക്കോര്‍ഡ് കാത്തുസൂക്ഷിച്ചിരിക്കുകയാണ് ഗുജറാത്ത് ടൈറ്റന്‍സ്. 16ാം സീസണിലെ ഉദ്ഘാടന മല്‍സരത്തിലും ഹാര്‍ദിക് പാണ്ഡ്യയുടെ ടീം നാലു തവണ ചാംപ്യന്‍മാരായ ധോണിപ്പടയെ മലര്‍ത്തിയടിച്ചു. അഞ്ചു വിക്കറ്റിന്റെ വിജയമാണ് സ്വന്തം കാണികള്‍ക്കു മുന്നില്‍ നിലവിലെ ജേതാക്കള്‍ കൂടിയായ ജിടി സ്വന്തമാക്കിയത്.

ചെന്നൈയ്‌ക്കെതിരേ ഐപിഎല്ലില്‍ ഹാട്രിക് വിജയമാണ് ജിടി പൂര്‍ത്തിയാക്കിയിരിക്കുന്നത്. കഴിഞ്ഞ സീസണില്‍ രണ്ടു തവണയായിരുന്നു ഇരുടീമും മുഖാമുഖം വന്നത്. രണ്ടു കളിയും ജിടി വിജയം കൊയ്യുകയും ചെയ്തു. ഇത്തവണ ആദ്യപാദവും ജയിച്ചതോടെ ധോണിപ്പടയ്‌ക്കെതിരേ 100 ശതമാനം വിജയറെക്കോര്‍ഡ് അവര്‍ നിലനിര്‍ത്തുകയുമായിരുന്നു.
ചെന്നൈക്കെതിരായ ഗുജറാത്തിന്റെ ഹാട്രിക് വിജയത്തിനു പിന്നാലെ ആരാധകര്‍ എംഎസ് ധോണിയെയും സംഘത്തെയും ട്രോളുകയും ചെയ്തിരിക്കുകയാണ്. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ പുതിയ അച്ഛനായി ഗുജറാത്ത് മാറിയിരിക്കുകയാണ്. ഇനി മുംബൈ ഇന്ത്യന്‍സിനു വിശ്രമിക്കാം എന്നായിരുന്നു ഒരു യൂസറുടെ പരിഹാസം. അംപയര്‍മാര്‍ക്കൊപ്പം ഒത്തുകളിച്ചിട്ട് പോലും ജിടിക്കെതിരേ ഐപിഎല്ലില്‍ ഒരു മല്‍സരം വിജയിക്കാന്‍ പോലും ചെന്നൈ സൂപ്പര്‍ കിങ്‌സ് പാടുപെടുകയാണെന്നു ഒരു യൂസര്‍ ചൂണ്ടിക്കാട്ടി.

വെസ്റ്റേണ്‍ ഇന്ത്യയിലെ ടീമുകളെ ഐപിഎല്ലില്‍ പരാജയപ്പെടുത്തുകയെന്നത് ചെന്നൈ സൂപ്പര്‍ കിങ്‌സിനു കടുപ്പമാണെന്നാണ് തോന്നുന്നത് എന്നായിരുന്നു ഒരു പ്രതികരണം. ഹാര്‍ദിക് പാണ്ഡ്യയുടെ ക്യാപ്റ്റന്‍സി ഏതു വേര്‍ഷനിലുള്ള എംഎസ് ധോണിയുടെ ക്യാപ്റ്റന്‍സിയേക്കാള്‍ മികച്ചതാണെന്നായിരുന്നു ഒരു യൂസര്‍ കുറിച്ചത്. ചെന്നൈ സൂപ്പര്‍ കിങ്‌സിനു പുതിയ അച്ഛനെ കിട്ടിയെന്നായിരുന്നു ഒരു പരിഹാസം.
മുംബൈ ഇന്ത്യന്‍സിനു ശേഷം ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ രണ്ടാമത്തെ അച്ഛനായി ഗുജറാത്ത് ടൈറ്റന്‍സ് മാറിയിരിക്കുകയാണെന്നായിരുന്നു ഒരു പ്രതികരണം. എംഎസ് ധോണിയുടേത് വളരെ മോശം ക്യാപ്റ്റന്‍സിയാണെന്നായിരുന്നു ഒരു യൂസറുടെ വിമര്‍ശനം. അതേസമയം, ഗുജറാത്തിനെതിരേ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് ഇറങ്ങിയ ചെന്നൈ ഏഴു വിക്കറ്റിനു 178 റണ്‍സാണ് നേടിയത്. റുതുരാജ് ഗെയ്ക്വാദിന്റെ (92) തകര്‍പ്പന്‍ പ്രകടനം ചെന്നൈയ്ക്കു കരുത്തായി. 2021ലെ സീസണിസെ ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പിന്റെ അവകാശിയായ താരം 50 ബോളില്‍ ഒമ്പതു സിക്‌സറും നാലു ഫോറുമടിച്ചു. ചെന്നൈ നിരയില്‍ മറ്റാരും തിളങ്ങിയില്ല.
റണ്‍ചേസില്‍ ശുഭ്മന്‍ ഗില്ലിന്റെ (63) ഫിഫ്റ്റി ടൈറ്റന്‍സിന്റ വിജയത്തിനു അടിത്തറയിടുകയായിരുന്നു. 36 ബോളുകള്‍ നേരിട്ട താരം ആറു ഫോറും മൂന്നു സിക്‌സറുമടി്ച്ചു. വിജയ് ശങ്കര്‍ (27), വൃധിമാന്‍ സാഹ (25), ഇംപാക്ട് പ്ലെയറായി ഇറങ്ങിയ സായ് സുദര്‍ശന്‍ (22) എന്നിവരാണ് മറ്റു പ്രധാന സ്‌കോറര്‍മാര്‍.
പ്ലെയിങ് ഇലവന്‍
ഗുജറാത്ത് ടൈറ്റന്‍സ്: ശുഭ്മന്‍ ഗില്‍, വൃധിമാന്‍ സാഹ (വിക്കറ്റ് കീപ്പര്‍), കെയ്ന്‍ വില്ല്യംസണ്‍, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), വിജയ് ശങ്കര്‍, രാഹുല്‍ തെവാത്തിയ, റാഷിദ് ഖാന്‍,മുഹമ്മദ് ഷമി, ജോഷ്വ ലിറ്റില്‍, യഷ് ദയാല്‍, അല്‍സാറി ജോസഫ്.
ചെന്നൈ സൂപ്പര്‍ കിങ്‌സ്: റുതുരാജ് ഗെയ്ക്വാദ്, ഡെവന്‍ കോണ്‍വേ, മോയിന്‍ അലി,ബെന്‍ സ്റ്റോക്‌സ്, എംഎസ് ധോണി (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), അമ്പാട്ടി റായുഡു, രവീന്ദ്ര ജഡേജ, ദീപക് ചാഹര്‍, മിച്ചെല്‍ സാന്റ്‌നര്‍, രാജ് വര്‍ധന്‍ ഹംഗര്‍ഗേക്കര്‍.