അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഉദ്ഘാടന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സും ഗുജറാത്ത് ടൈറ്റന്‍സും തമ്മിലുള്ള മത്സരം പുരോഗമിക്കുകയാണ്. നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്തിനെതിരേ സിഎസ്‌കെ ആദ്യം ബാറ്റ് ചെയ്യുകയാണ്. മത്സരത്തിന് മുന്നോടിയായി വര്‍ണാഭമായ ഉദ്ഘാടന ചടങ്ങളും ആരാധകരെ ആവേശത്തിലാഴ്ത്തിയുണ്ടായിരുന്നു.
ടൂര്‍ണമെന്റില്‍ അവതാരകന്റെ റോളില്‍ രവി ശാസ്ത്രിയുമുണ്ട്. മത്സരത്തില്‍ ടോസിന്റെ സമയത്ത് അവതാരകനായി രവി ശാസ്ത്രിയായിരുന്നു ഉണ്ടായിരുന്നത്. ടോസിന് മുമ്പ് ടീമുകളെ പരിചയപ്പെടുത്തുന്ന സമയത്ത് രവി ശാസ്ത്രിക്ക് സംഭവിച്ച നാക്കുപിഴ ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ഹര്‍ദിക് പാണ്ഡ്യ നയിക്കുന്ന ടീമിന്റെ പേര് ഗുജറാത്ത് ടൈറ്റന്‍സ് എന്നാണ്. എന്നാല്‍ ശാസ്ത്രി പറഞ്ഞത് ഗുജറാത്ത് ജയ്ന്റ്‌സെന്നും.

ഇതാണ് ട്രോളുകള്‍ക്ക് കാരണമായത്. പ്രോ കബഡിയില്‍ ഗുജറാത്ത് ജയ്ന്റ്‌സ് ടീമുണ്ട്. അവരാണ് ഐപിഎല്‍ കളിക്കുന്നതെന്നാണ് കരുതിയതെന്നാണ് ആരാധകര്‍ പരിഹസിക്കുന്നത്. വനിതാ പ്രീമിയര്‍ ലീഗിലെ ഗുജറാത്ത് ടീമിന്റെ പേര് ഗുജറാത്ത് ജയ്ന്റ്‌സെന്നാണ്. വനിതാ പ്രീമിയര്‍ ലീഗില്‍ നിന്ന് ഐപിഎല്ലിലേക്കെത്തിയത് രവി ശാസ്ത്രി അറിഞ്ഞിട്ടില്ലെന്നും ആരാധകര്‍ പരിഹസിക്കുന്നു. വനിതാ പ്രീമിയര്‍ ലീഗിലും രവി ശാസ്ത്രി അവതാരകനായി ഉണ്ടായിരുന്നു.
അതുകൊണ്ട് തന്നെ അബദ്ധത്തില്‍ സംഭവിച്ച നാക്കുപിഴയാണിതെന്നാണ് ചില ആരാധകര്‍ പറയുന്നത്. എന്നാല്‍ ഭൂരിഭാഗം ആരാധകരുടെ രവി ശാസ്ത്രിയെ ട്രോളുകളാണ്. ഇന്നലത്തെ ഹാങ്ഓവര്‍ മാറിയില്ലേയെന്നാണ് ആരാധക പരിഹാസം. ചാമ്പ്യന്മാരുടെ പേര് മാറിപ്പോകുന്നത് അബദ്ധമല്ലെന്നും വിട്ടുകൊടുക്കാവുന്ന കാര്യമല്ലെന്നുമാണ് ആരാധകര്‍ പറയുന്നത്. രവി ശാസ്ത്രി മാപ്പ് പറയണമായിരുന്നുവെന്നും തിരുത്താന്‍ ഹര്‍ദിക് പാണ്ഡ്യ തയ്യാറാവണമായിരുന്നുവെന്നും ചില ആരാധകര്‍ പ്രതികരിക്കുന്നു.

രവി ശാസ്ത്രിയുടെ നാക്കുപിഴ ഹര്‍ദിക്കിന് മനസിലായി. രവി ശാസ്ത്രി പറയുന്നത് കേട്ട് ചിരിക്കുക മാത്രമാണ് രവി ശാസ്ത്രി ചെയ്തത്. എന്നാല്‍ സിഎസ്‌കെ നായകന്‍ എംഎസ് ധോണിക്ക് ഇത് മനസിലായില്ലെന്നാണ് ശരീര ഭാഷയില്‍ നിന്ന് വ്യക്തമാവുന്നത്. എന്തായാലും രവി ശാസ്ത്രിയുടെ നാക്കുപിഴ വൈറലായിക്കഴിഞ്ഞു. സ്വാഭാവികമായി സംഭവിക്കാവുന്ന തെറ്റ് മാത്രമാണിത്. അതുകൊണ്ട് തന്നെ ശാസ്ത്രിയെ കുറ്റപ്പെടുത്തേണ്ടതില്ലെന്നും ചില ആരാധകര്‍ പറയുന്നു.
ഐപിഎല്‍ തുടങ്ങിയതോടെ പല പ്രമുഖരുടേയും സ്വബോധം നഷ്ടപ്പെട്ടുവെന്നാണ് ആരാധക വിമര്‍ശനം. രവി ശാസ്ത്രിയുടെ മുഖം കണ്ടാല്‍ നല്ല ക്ഷീണമുണ്ടെന്നും മദ്യ ലഹരിയിലാണോയെന്ന് പോലും സംശയിക്കേണ്ടിയിരിക്കുന്നുവെന്നും ആരാധകര്‍ പരിഹസിക്കുന്നു. എന്തായാലും അബദ്ധം ഇതിനോടകം രവി ശാസ്ത്രിക്ക് മനസിലായിട്ടുണ്ടാവും. ശാസ്ത്രിയുടെ പേര് ടാഗ് ചെയ്താണ് പലരും കമന്റുകള്‍ രേഖപ്പെടുത്തുന്നത്. അതുകൊണ്ട് തന്നെ ശാസ്ത്രി അബദ്ധം തുറന്ന് സമ്മതിക്കുമെന്നുറപ്പ്.

ഇത്തവണത്തെ ഐപിഎല്ലിന്റെ ഉദ്ഘാടന മത്സരം അഹമ്മദാബാദിലാണ് നടക്കുന്നത്. നിറഞ്ഞ ഗ്യാലറിയിലാണ് മത്സരം നടക്കുന്നത്. നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്തിന്റെ തട്ടകമാണ് അഹമ്മദാബാദ്. എംഎസ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സിന് എല്ലായിടത്തും വലിയ ആരാധക പിന്തുണയുണ്ട്. അതുകൊണ്ട് തന്നെ രണ്ട് ടീമിന്റെയും ആരാധകര്‍ മൈതാനത്ത് സജീവമായുണ്ട്. പരിക്കേറ്റ ധോണി കളിക്കില്ലെന്ന റിപ്പോര്‍ട്ടുണ്ടായിരുന്നു.
എന്നാല്‍ തന്റെ അവസാന സീസണ്‍ കളിക്കാനിറങ്ങുന്നതിനാല്‍ത്തന്നെ ധോണി ആദ്യ മത്സരത്തില്‍ നിന്ന് വിട്ടുനിന്നിട്ടില്ല. രണ്ട് ടീമിനെ സംബന്ധിച്ചും ജയിച്ച് തുടങ്ങേണ്ടത് അത്യാവശ്യമാണ്. അവസാന സീസണില്‍ ഒമ്പതാം സ്ഥാനക്കാരായിരുന്നു സിഎസ്‌കെ. അതുകൊണ്ട് തന്നെ ഇത്തവണ ശക്തമായ തിരിച്ചുവരവ് അവര്‍ പ്രതീക്ഷിക്കുന്നു. എന്നാല്‍ ഇത്തവണ സിഎസ്‌കെയ്ക്ക് കാര്യങ്ങള്‍ എളുപ്പമാവില്ലെന്നുറപ്പ്. ആദ്യം ബാറ്റ് ചെയ്യുന്ന സിഎസ്‌കെയ്ക്ക് ഡെവോണ്‍ കോണ്‍വേയെ (6 പന്തില്‍ 1) തുടക്കത്തിലേ നഷ്ടമായിട്ടുണ്ട്.