For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: സിഎസ്‌കെയെ തോല്‍പ്പിച്ചത് 2 പേര്‍! പ്രധാന വില്ലന്‍ ദുബെ, കാരണങ്ങളറിയാം

ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ ഒരിക്കല്‍ക്കൂടി തോല്‍പ്പിക്കാനാവാതെ നാണംകെട്ടിരിക്കുകയാണ് എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സ്. കഴിഞ്ഞ സീസണിലെ രണ്ടു പാദങ്ങളിലും ഹാര്‍ദിക് പാണ്ഡ്യയുടെ ടീമിനെ തോല്‍പ്പിക്കാന്‍ സിഎസ്‌കെയ്ക്കു സാധിച്ചിരുന്നില്ല. ഇത്തവണ ഉദ്ഘാടന മല്‍സരത്തില്‍ അവര്‍ ഇതിനു കണക്കുതീര്‍ക്കുമെന്നായിരുന്നു ആരാധകര്‍ പ്രതീക്ഷിച്ചിരുന്നത്.

പക്ഷെ ഒരിക്കല്‍ക്കൂടി ജിടിയുടെ കരുത്തിനു മുന്നില്‍ ചെന്നൈ തകര്‍ന്നു. അഞ്ചു വിക്കറ്റിന്റെ വിജയമാണ് ടൈറ്റന്‍സ് ആഘോഷിച്ചത്. മല്‍സരത്തിലെ പരാജയത്തില്‍ ചെന്നൈയുടെ ആരാധകര്‍ ഒട്ടും ഹാപ്പിയല്ല. സോഷ്യല്‍ മീഡിയയിലൂടെ അവര്‍ ശക്തമായി ആഞ്ഞടിക്കുകയും ചെയ്തു. രണ്ടു പേരാണ് സിഎസ്‌കെയുടെ പരാജയത്തിനു പ്രധാന കാരണക്കാരെന്നും ചിലര്‍ ചൂണ്ടിക്കാട്ടി.

SHIVAM BUBE CSK

വമ്പനടിക്കാരനായ ഓള്‍റൗണ്ടര്‍ ശിവം ദുബെയാണ് ചെന്നൈയുടെ തോല്‍വിക്കു മുഖ്യ കാരണമെന്നാണ് പലരുടെയും വിമര്‍ശനം. ദുബെയുടെ സ്ലോ ബാറ്റിങ് മറ്റുള്ളവരെയും സമ്മര്‍ദ്ദത്തിലാക്കിയെന്നും ഇതു കാരണം റിസ്‌ക്കുള്ള ഷോട്ടുകള്‍ ഷോട്ടുകള്‍ക്കു മുതിര്‍ന്ന് പലരും വിക്കറ്റുകള്‍ നഷ്ടപ്പെടുത്തിയെന്നും അവര്‍ ആഞ്ഞടിച്ചു. കളിയില്‍ ആറാം നമ്പറിലായിരുന്നു ദുബെ ബാറ്റ് ചെയ്തത്. 18 ബോളില്‍ 19 റണ്‍സെടുത്ത് താരം പുറത്താവുകയായിരുന്നു. ഒരു സിക്‌സര്‍ മാത്രമേ അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നുള്ളൂ.

ഒരു ഘട്ടത്തില്‍ ചെന്നൈ 200ന് മുകളില്‍ ടോട്ടല്‍ പടുത്തുയര്‍ത്തുമെന്നായിരുന്നു എല്ലാവരും പ്രതീക്ഷിച്ചത്. പക്ഷെ അവസാനത്തെ 15 ഓവറില്‍ അവരുടെ സ്‌കോറിങിനു വേഗത കുറയുകയായിരുന്നു. മാത്രമല്ല ഇതിനിടെ വിക്കറ്റുകള്‍ നഷ്ടമായിക്കൊണ്ടിരിക്കുകയും ചെയ്തു. ദുബെ ബാറ്റിങില്‍ മോശം ടച്ചിലായിരുന്നു കാണപ്പെട്ടത്. പലപ്പോഴും ഷോട്ടുകളുടെ കാര്യത്തില്‍ അദ്ദേഹം എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലായിരുന്നു. മുഹമ്മദ് ഷമിക്കെതിരേ 97 മീറ്റര്‍ ദൈര്‍ഘ്യമുള്ള ഒരു സിക്‌സറടിച്ച ദുബെ തൊട്ടടുത്ത ബോളില്‍ തന്നെ പുറത്താവുകയായിരുന്നു.

SHIVAM DUBE SHOT

ഷോര്‍ട്ട് ബോള്‍ നേരിടുന്നതില്‍ ദുബെയുടെ വീക്ക്‌നെസ് ഈ മല്‍സരത്തില്‍ പ്രകടമായിരുന്നു. ഒരേയൊരു ഷോട്ട് മാത്രമാണ് അദ്ദേഹത്തിനു നന്നായി കളിക്കാനായത്. രണ്ടു ഷോര്‍ട്ട് ബോളുകള്‍ക്കെതിരേ ദുബെയുടെ ഷോട്ടുകള്‍ക്കു യാതൊരു നിയന്ത്രണവുമില്ലായിരുന്നു. ഭാഗ്യം കൊണ്ടുമാത്രമായിരുന്നു രണ്ടു തവണയും ഫീല്‍ഡറില്ലാത്ത ഭാഗത്തു ബോള്‍ വീണതിനാല്‍ രണ്ടു തവണ താരം രക്ഷപ്പെട്ടത്. ഒടുവില്‍ ഷമിയുടെ ഒരു ഷോര്‍ട്ട് ബോളില്‍ തന്നെ ദുബെയ്ക്കു വിക്കറ്റ് നഷ്ടമാവുകയും ചെയ്തു.

ചെന്നൈ സൂപ്പര്‍ കിങ്‌സ് ഈ മല്‍സരത്തില്‍ പരാജയപ്പെടാന്‍ കാരണം ശിവം ദുബെയും അമ്പാട്ടി റായുഡുവുമാണ്. പ്രത്യേകിച്ചും ദുബെയാണ് ടീമിന്റെ പ്രധാന വില്ലന്‍. കാരണം ഒരു പാട് ബോളുകളും ഓവറുകളുമാണ് അദ്ദേഹം പാഴാക്കിയത്. അതുകൊണ്ടു തന്നെ ദയവു ചെയ്ത് ഈ രണ്ടു താരങ്ങളെയും വരാനിരിക്കുന്ന മല്‍സരങ്ങളില്‍ നിന്നും പുറത്താക്കണമെന്നും ഒരു യൂസര്‍ ആവശ്യപ്പെട്ടു.

ശിവം ദുബെ കാരണം ഈ മല്‍സരത്തില്‍ സംഭവിച്ച കാര്യങ്ങള്‍- സെഞ്ച്വറി നേടാനുള്ള താളം റുതുരാജ് ഗെയ്ക്വാദിനു നഷ്ടമായി. രവീന്ദ്ര ജഡേജ സ്വന്തം വിക്കറ്റ് നഷ്ടപ്പെടുത്തി, എംഎസ് ധോണി ഫാന്‍സിന് ഒന്നില്‍ക്കൂടുതല്‍ സിക്‌സര്‍ കാണാന്‍ സാധിച്ചില്ല, താളം നഷ്ടമായ സിഎസ്‌കെയ്ക്കു ശരാശരിയിലും താഴെയുള്ള സ്‌കോര്‍ മാത്രമേ നേടാനായുള്ളൂ, സിഎസ്‌കെ ഓപ്പണിങ് മാച്ച് പരാജയപ്പെടുകയും ചെയ്തു. എന്നായിരുന്നു ഒരു യൂസര്‍ കുറിച്ചത്.

ഗുജറാത്ത് ടൈറ്റന്‍സുമായുള്ള മാച്ചില്‍ ശിവം ദുബെയ്ക്കു റിട്ടയേര്‍ഡ് ഹര്‍ട്ടായി ക്രീസ് വിടാമായിരുന്നു. എന്തൊരു സ്വാര്‍ഥനായ ക്രിക്കറ്ററാണ് അയാള്‍. ദൈവത്തിനു നന്ദി, ഞങ്ങള്‍ക്കു ടീമില്‍ വിജയ് ശങ്കറെന്ന സ്ലീപ്പര്‍ സെല്‍ ഉണ്ടായിരുന്നു. അല്ലെങ്കില്‍ ഒരുപക്ഷെ ഞങ്ങള്‍ക്കു തിരിച്ചടി നേരിടുമായിരുന്നുവെന്നു ഒരു യൂസര്‍ ചൂണ്ടിക്കാട്ടി.

Story first published: Saturday, April 1, 2023, 15:24 [IST]
Other articles published on Apr 1, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+