Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

CSK vs GT: ഇത്രയ്ക്കു ശോകമോ സിഎസ്‌കെ ബൗളിങ്? കെകെആറും കടന്നു, മുന്നില്‍ 2 ടീം മാത്രം!

ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സുമായുള്ള ഉദ്ഘാടന മല്‍സരത്തില്‍ പരാജയമേറ്റു വാങ്ങിയതിന്റെ ക്ഷീണത്തിലാണ് നാലു തവണ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ്. ബാറ്റിങ് നിര ജയിക്കാവുന്ന ടോട്ടല്‍ സമ്മാനിച്ചിട്ടും ചെന്നൈയുടെ ബൗളര്‍മാര്‍ക്കു അതു പ്രതിരോധിക്കാന്‍ സാധിച്ചില്ല. 179 റണ്‍സിന്റെ വിജയലക്ഷ്യമായിരുന്നു ഗുജറാത്തിനു ചെന്നൈ നല്‍കിയത്. അഞ്ചു വിക്കറ്റുകള്‍ നഷ്ടത്തില്‍ നാലു ബോളുകള്‍ ബാക്കിനില്‍ക്കെ ഗുജറാത്ത് വിജയം പൂര്‍ത്തിയാക്കുകയുമായിരുന്നു.

CSK BOWLING

മികച്ച ബൗളര്‍മാരുടെ അഭാവം ചെന്നൈ നിരയില്‍ പ്രകടമായിരുന്നു. അരങ്ങേറ്റ മല്‍സരം കളിച്ച യുവ പേസര്‍ രാജ് വര്‍ധന്‍ ഹംഗര്‍ഗേക്കര്‍ക്കൊഴികെ മറ്റാര്‍ക്കും സിഎസ്‌കെ ബൗളിങ് നികയില്‍ തിങ്ങാനായില്ല. മൂന്നു വിക്കറ്റുകളുമായി ഹംഗര്‍ഗേക്കര്‍ തന്റെ തുടക്കം ഗംഭീരമാക്കിയിരുന്നു. ചെന്നൈ നിരയില്‍ ന്നിലേറെ വിക്കറ്റെടുത്ത ഏക ബൗളറും അദ്ദേഹമായിരുന്നു. അതേസമയം, നാണക്കേടിന്റെ വലിയൊരു റെക്കോര്‍ഡ് ജിടിയുമായുള്ള മല്‍സരത്തില്‍ ചെന്നൈയെ തേടിയെത്തിയിരിക്കുകയാണ്. ഇതു എന്താണെന്നു നമുക്കു പരിശോധിക്കാം.

ഒരു മല്‍സരത്തില്‍ ബൗളര്‍മാര്‍ 50ല്‍ കൂടുതല്‍ റണ്‍സ് വഴങ്ങിയ ടീമുകളില്‍ ഏറ്റവുമധികം തവണ ഈ നാണക്കേട് നേരിട്ടവരില്‍ മൂന്നാംസ്ഥാനത്തേക്കു കയറിയിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. 26 തവണയാണ് ചെന്നൈയുടെ ഒരു ബൗളര്‍ മല്‍സരത്തില്‍ 50ല്‍ കൂടുതല്‍ ണ്‍സ് വിട്ടുകൊടുത്തിട്ടുള്ളത്. നാണക്കേടിന്റെ ഈ ലിസ്റ്റില്‍ ഇനി രണ്ടു ടീമുകള്‍ മാത്രമേ സിഎസ്‌കെയുടെ മുന്നിലുള്ളൂ.

ഓള്‍ടൈം റെക്കോര്‍ഡ് പഞ്ചാബ് കിങ്‌സിന്റെ പേരിലാണ്. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ രണ്ടാംസ്ഥാനത്തും നില്‍ക്കുന്നു. 33 തവണയാണ് പഞ്ചാബ് ബൗളര്‍ ഒരു കളിയില്‍ 50ന് മുകളില്‍ റണ്‍സ് ദാനം ചെയ്തിട്ടുള്ളത്. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ (31 തവണ) രണ്ടാംസ്ഥാനത്തും നില്‍ക്കുന്നു.

ചെന്നൈ കഴിഞ്ഞാല്‍ 50 പ്ലസ് റണ്‍സ് കൂടുതല്‍ തവണ വിട്ടുകൊടുത്ത ബൗളര്‍മാരുള്ള ടീമില്‍ തുടര്‍ന്നുള്ള സ്ഥാനങ്ങളിലുള്ളത് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് (25 തവണ), മുംബൈ ഇന്ത്യന്‍സ് (23), സണ്‍റൈസേഴ്‌സ് ഹൈദരാബാദ് (22) എന്നിവരാണ്. എന്നാല്‍ ഏറ്റവും കുറച്ചു തവണ 50 പ്ലസ്
റണ്‍സ് വിട്ടുകൊടുത്ത ബൗളര്‍മാരുള്ള ടീം രാജസ്ഥാന്‍ റോയല്‍സാണ്. പ്രഥമ സീസണിലെ ചാംപ്യന്മാര്‍ കൂടിയായ അവരുടെ ബൗളര്‍മാര്‍ വെറും 19 തവണ മാത്രമേ 50ന് മുകളില്‍ റണ്‍സ് ഒരു മല്‍സരത്തില്‍ വിട്ടുനല്‍കിയിട്ടുള്ളൂ.

ഗുജറാത്ത് ടൈറ്റന്‍സിനെതിരായ ഉദ്ഘാടന മല്‍സരത്തില്‍ 50ന് മുകളില്‍ റണ്‍സ് വഴങ്ങിയ ചെന്നൈ ബൗളര്‍ പേസര്‍ തുഷാര്‍ ദേശ്പാണ്ഡെയായിരുന്നു. ഇംപാക്ട് പ്ലെയറായിട്ടാണ് താരത്തെ സിഎസ്‌കെ പരീക്ഷിച്ചത്. ജിടിയുടെ ഇന്നിങ്‌സിലാണ് ബാറ്റര്‍ അമ്പാട്ടി റായുഡുവിനെ പിന്‍വലിച്ച് ദേശ്പാണ്ഡെയെ ചെന്നൈ പരീക്ഷിച്ചത്. പക്ഷെ ബൗളിങില്‍ അദ്ദേഹം തല്ലുകൊള്ളിയായി മാറുകയായിരുന്നു. 3.2 ഓവറില്‍ 15.30 ഇക്കോണമി റേറ്റില്‍ 51 റണ്‍സാണ് ദേശ്പാണ്ഡെ വിട്ടുകൊടുത്തത്.

MS DHONI FANS

അതേസമയം, ജിടിക്കെതിരായ കളിയില്‍ മറ്റൊരു മോശം റെക്കോര്‍ഡും ചെന്നൈ സൂപ്പര്‍ കിങ്‌സിനെ തേടിയെത്തിയിരുന്നു. ഐപിഎല്ലില്‍ 175 അല്ലെങ്കില്‍ അതിനു മുകളില്‍ റണ്‍സ് പ്രതിരോധിക്കവെ ഏറ്റവുമധികം മല്‍സരങ്ങളില്‍ പരാജയപ്പെട്ട രണ്ടാമത്തെ ടീമായി സിഎസ്‌കെ മാറിയിരിക്കുകയാണ്. 14 തവണയാണ് 175 റണ്‍സ് പ്രതിരോധിക്കാന്‍ കഴിയാതെ അവര്‍ പരാജയത്തിലേക്കു വീണത്. ഈ ലിസ്റ്റില്‍ ഇനി പഞ്ചാബ് കിങ്‌സ് മാത്രമേ ചെന്നൈയ്ക്കു മുന്നിലുള്ളൂ.

16 തവണയാണ് 175 റണ്‍സിനു മുകളില്‍ റണ്‍സെടുത്തിട്ടും പഞ്ചാബ് പരാജയത്തിലേക്കു വീണത്. മൂന്നും നാലും സ്ഥാനങ്ങളില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സും റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരുമാണ്. 13 തവണ വീതം ഇരുടീമുകളും തോല്‍വിയറിഞ്ഞിട്ടുണ്ട്. മുംബൈ ഇന്ത്യന്‍സ് (10 തവണ), സണ്‍റൈസേഴ്‌സ് ഹൈദരാബാദ് (10) എന്നിവരാണ് പിന്നീടുള്ള സ്ഥാനങ്ങളില്‍.

Story first published: Saturday, April 1, 2023, 14:07 [IST]
Other articles published on Apr 1, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+