Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: സിഎസ്‌കെ ക്യാംപില്‍ വീണ്ടും ആശങ്ക, റെയ്‌നയ്ക്കു പിന്നാലെ ഭാജിയും പിന്‍മാറിയേക്കും!

ദുബായ്: ഐപിഎല്ലിന്റെ 13ാം സീസണിനു തയ്യാറെടുക്കുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാംപില്‍ ആശങ്കകള്‍ അവസാനിക്കുന്നില്ല. രണ്ടു താരങ്ങളുള്‍പ്പെടെ 13 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും സ്റ്റാര്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌ന പിന്‍മാറുകയും ചെയ്തതിനു പിന്നാലെ മറ്റൊരു താരം കൂടി സീസണില്‍ കളിച്ചേക്കില്ല. വെറ്ററന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങാണ് ഈ സീസണില്‍ നിന്നു പിന്മാറുന്നതായി ആലോചിക്കുന്നത്.

1

ദുബായിലെത്തിയ സിഎസ്‌കെ ടീമിനൊപ്പം ഹര്‍ഭജന്‍ ഇല്ലായിരുന്നു. വ്യക്തിപരായ കാരണങ്ങളെ തുടര്‍ന്ന് അദ്ദേഹം പിന്നീട് ടീമിനൊപ്പം ചേരാമെന്ന് അറിയിക്കുകയായിരുന്നു. എന്നാല്‍ സിഎസ്‌കെ ടീം ആറു ദിവസത്തേക്കു കൂടി ക്വാറന്റീനില്‍ പോയതോടെ ഭാജി തീരുമാനം മാറ്റിയിരിക്കുകയാണ്. സിഎസ്‌കെയിലെ കൂട്ട കൊവിഡ് ബാധ അദ്ദേഹത്തെ ആശങ്കയിലാക്കിയിട്ടുണ്ട്. ഇതേ തുടര്‍ന്ന് ടൂര്‍ണമെന്റില്‍ ഇനി കളിക്കണമോയെന്നു പോലും താരം ആലോചിക്കുകയാണ്. ചിലപ്പോള്‍ ഹര്‍ഭജന്‍ ഐപിഎല്ലില്‍ നിന്നു പിന്മാറാനിടയുണ്ടെന്ന് അടുത്ത സുഹൃത്താണ് ഇന്‍സൈഡ് സ്‌പോര്‍ട്ടിനോടു വെളിപ്പെടുത്തിയത്. കഴിഞ്ഞ മാസം 15 മുതല്‍ 20 വരെ ചെന്നൈയില്‍ നടന്ന സിഎസ്‌കെയുടെ പരിശീലന ക്യാംപില്‍ ഹര്‍ഭജന്‍ പങ്കെടുത്തിരുന്നില്ല.

റെയ്‌നയ്‌ക്കൊപ്പം ഹര്‍ഭജന്‍ കൂടി പിന്‍മാറുകയാണെങ്കില്‍ അതു സിഎസ്‌കെയെ സംബന്ധിച്ച് പുതിയ സീസണിനു മുമ്പ് കനത്ത ആഘാതമായി മാറുമെന്നുറപ്പാണ്. കാരണം റെയ്‌നയെപ്പോലെ അത്രയേറെ അനുഭവസമ്പത്തുള്ള താരമാണ് ഭാജി. 10 വര്‍ഷം മുംബൈ ഇന്ത്യന്‍സിനായി കളിച്ചട ശേഷം 2018ലാണ് അദ്ദേഹം സിഎസ്‌കെയിലെത്തിയത്. ആദ്യ സീസണില്‍ തന്നെ ടീമിനൊപ്പം കിരീട വിജയത്തില്‍ പങ്കാളിയാവാനും ഭാജിക്കു കഴിഞ്ഞിരുന്നു.

ഐപിഎല്ലിനായി ദുബായിലെത്തിയ ശേഷം സിഎസ്‌കെ ടീമിന് കഷ്ടകാലമാണ്. ആറു ദിവസത്തെ നിര്‍ബന്ധിക ക്വാറന്റീന്‍ കഴിഞ്ഞ് പരിശീലനത്തിന് ഇറങ്ങാനിരിക്കെയാണ് സിഎസ്‌കെ സംഘത്തിലെ 13 പേരുടെ ഫലം പോസിറ്റീവായത്. ഇക്കൂട്ടത്തില്‍ പേസര്‍ ദീപക് ചഹര്‍, യുവ താരം റുതുരാജ് ഗെയ്ക്ക്വാദ് എന്നിവരുമുണ്ടായിരുന്നു. ഈ 13 പേരെയും 14 ദിവസത്തെ ക്വാറന്റീനിലേക്കു മാറ്റിയപ്പോള്‍ സിഎസ്‌കെ സംഘത്തിലെ മറ്റുള്ളവരുടെ ക്വാറന്റീന്‍ ആറു ദിവസത്തേക്കു കൂടി നീട്ടിയിരിക്കുകയാണ്. ഇതിനിടെ എല്ലാവര്‍ക്കും വീണ്ടും കൊവിഡ് ടെസ്റ്റുകള്‍ നടത്തും. ഇവ നെഗറ്റീവായാല്‍ മാത്രമേ ടീമിനെ പരിശീലനത്തിന് ഇറങ്ങാന്‍ അനുവദിക്കുകയുള്ളൂ.

2

സിഎസ്‌കെ ടീം കൊവിഡിന്റെ ഞെട്ടലില്‍ നില്‍ക്കെയാണ് വീണ്ടുമൊരു അപ്രതീക്ഷിത പ്രഹരമായി റെയ്‌ന പിന്‍മാറുന്നതായി അറിയിച്ചത്. വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്നായിരുന്നു അദ്ദേഹത്തിന്റെ പിന്‍മാറ്റമെന്നായിരുന്നു സിഎസ്‌കെ സിഇഒ കാശി വിശ്വനാഥന്‍ അറിയിച്ചത്. ഇന്ത്യയില്‍ കുടുംബാംഗങ്ങള്‍ മോഷ്ടാക്കളുടെ ആക്രമണത്തിന് ഇരയായതിനെ തുടര്‍ന്നായിരിക്കാം റെയ്‌ന പിന്‍മാറിയതെന്നു സൂചനകള്‍ വന്നിരുന്നു.

എന്നാല്‍ ടീമുമായി ഉടക്കിയാണ് റെയ്‌ന നാട്ടിലേക്കു മടങ്ങിയതെന്നാണ് പുതിയ വിവരം. ദുബായില്‍ തനിക്കു നല്‍കിയ ഹോട്ടല്‍ മുറിയില്‍ റെയ്‌ന അസംതൃപ്തനായിരുന്നുവെന്നും ക്യാപ്റ്റന്‍ ധോണിയുടേത് പോലെ ബാല്‍ക്കണിയോടു കൂടി മുറി തനിക്കും നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. റെയ്‌നയെ അനുനയിപ്പിക്കാന്‍ അടുത്ത സുഹൃത്ത് കൂടിയായ ധോണിയടക്കം ശ്രമിച്ചു നോക്കിയെങ്കിലും ഫലമുണ്ടായില്ലെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

Story first published: Tuesday, September 1, 2020, 13:48 [IST]
Other articles published on Sep 1, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+