Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണിയുടെ ഭാവി- അദ്ദേഹത്തിന്റെ മനസ്സില്‍ ചിലതുണ്ട്! മനസ്സ് തുറന്ന് ഉറ്റ സുഹൃത്ത് റെയ്‌ന

മുംബൈ: ഇന്ത്യയുടെ മുന്‍ നായകനും ഇതിഹാസ താരവുമായ എംഎസ് ധോണിയുടെ അന്താരാഷ്ട്ര ക്രിക്കറ്റിലെ ഭാവിയെക്കുറിച്ച് അനിശ്ചിതത്വം തുടരവെ പ്രതികരിച്ച് ഉറ്റ സുഹുത്ത് സുരേഷ് റെയ്‌ന. നിലവില്‍ ദേശീയ ടീമിന്റെ ഭാഗമല്ലെങ്കിലും ഐപിഎല്ലില്‍ ധോണി നയിക്കുന്ന സിഎസ്‌കെ ടീമിന്റെ ഭാഗമാണ് റെയ്‌ന. ഇന്ത്യയുടെ മുന്‍ താരാവും ഇപ്പോള്‍ കമന്റേറ്ററുമായ ആകാഷ് ചോപ്രയുമായി സംസാരിക്കവെയാണ് ധോണിയുടെ ഭാവിയുമായി ബന്ധപ്പെട്ട് അദ്ദേഹം പ്രതികരിച്ചത്.

1

ദേശീയ ടീമിനു വേണ്ടി ഇനി കളിക്കണമോയെന്നത് ധോണിയുടെ വ്യക്തിപരമായ തീരുമാനമാണ്. അദ്ദേഹത്തോട് ഇതേക്കുറിച്ചു ഞങ്ങള്‍ക്കു ചോദിക്കാന്‍ കഴിയില്ല. കളി നിര്‍ത്തണോ, തുടരണമോയെന്ന് തീരുമാനമെടുക്കേണ്ടത് അദ്ദേഹം തന്നെയാണ്. ഒരുപാട് വര്‍ഷങ്ങള്‍ ധോണി ഇന്ത്യക്കു വേണ്ടി കളിച്ചു കളിഞ്ഞു. ഇപ്പോഴും മികച്ച ബാറ്റിങാണ് അദ്ദേഹം കാഴ്ചവയ്ക്കുന്നത്. പുതിയ പല ഷോട്ടുകളും ധോണി കഴിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ മനസ്സില്‍ എന്തോയുണ്ടെന്നാണ് തനിക്കു തോന്നുന്നതെന്നും റെയ്‌ന പറഞ്ഞു.

ധോണിയുടെ അഭാവത്തില്‍ വിക്കറ്റ് കീപ്പറുടെ റോളില്‍ റിഷഭ് പന്ത്, കെഎല്‍ രാഹുല്‍ എന്നിവരെ ഇന്ത്യ പരീക്ഷിച്ചിരുന്നു. പന്തിനു സ്ഥിരത പുലര്‍ത്താന്‍ കഴിയാതിരുന്നതും വിക്കറ്റ് കീപ്പിങില്‍ ചില പിഴവുകള്‍ വരുത്തിയതും കാരണം അവസാനത്തെ രണ്ടു നിശ്ചിത ഒാവര്‍ പരമ്പരകളിലും വിക്കറ്റ് കാത്തത് രാഹുലായിരുന്നു. മികച്ച പ്രകടനത്തിലൂടെ രാഹുല്‍ ഈ റോള്‍ ഭദ്രമാക്കുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞ 11 മാസത്തിലേറെയായി ധോണി ക്രിക്കറ്റില്‍ നിന്നും പൂര്‍ണമായി മാറി നില്‍ക്കുകയാണ്. ഇംഗ്ലണ്ടില്‍ കഴിഞ്ഞ വര്‍ഷം നടന്ന ലോകകപ്പിന്റെ സെമി ഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരേയാണ് അദ്ദേഹം അവസാനമായി ഇന്ത്യക്കു വേണ്ടി കളിച്ചത്. ലോകകപ്പില്‍ നിന്നും ഇന്ത്യ പുറത്തായ ശേഷം ക്രിക്കറ്റില്‍ നിന്നും ബ്രേക്കെടുക്കുകയായിരുന്നു ധോണി. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം കളിച്ചു കൊണ്ട് ക്രിക്കറ്റിലേക്കു മടങ്ങിയെത്താനായിരുന്നു അദ്ദേഹത്തിന്റെ ശ്രമം. ഇതിനിടെയാണ് കൊവിഡ്-19നെ തുടര്‍ന്നു ടൂര്‍ണമെന്റ് അനിശ്ചിതമായി മാറ്റിവച്ചത്.

Story first published: Monday, June 1, 2020, 16:59 [IST]
Other articles published on Jun 1, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+