Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL: ഫൈനലിന് മുമ്പ് ധോണിയുടെ ടീം മീറ്റിങ് നീണ്ടത് 2 മിനിറ്റ് മാത്രം!- പാര്‍ഥീവ്

മുംബൈ: ഐപിഎല്ലിലെ ഏറ്റവും മികച്ച വിജയ റെക്കോര്‍ഡുള്ള ടീമാണ് എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സ്. മൂന്നു തവണ ഐപിഎല്‍ കിരീടം സ്വന്തമാക്കിയ അവര്‍ കളിച്ച എല്ലാ സീസണിലും പ്ലേഓഫിലേക്കു യോഗ്യത നേടിയിട്ടുള്ള ഏക ടീം കൂടിയാണ്. ധോണിയുടെ ക്യാപ്റ്റന്‍സിയെ പുകഴ്ത്തി രംഗത്തു വന്നിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ വിക്കറ്റ് കീപ്പറും ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ താരവുമായ പാര്‍ഥീവ് പട്ടേല്‍.

2008ലെ പ്രഥമ ഐപിഎല്‍ സീസണില്‍ ധോണിക്കു കീഴില്‍ സിഎസ്‌കെയിലും അദ്ദേഹം കളിച്ചിരുന്നു. അന്നു രാജസ്ഥാന്‍ റോയല്‍സിനെതിരായ ഫൈനലിനു മുമ്പത്തെ ടീം മീറ്റിങിനെക്കുറിച്ചും ധോണിയുടെ ക്യാപ്റ്റന്‍സി മികവിനെക്കുറിച്ചും സംസാരിക്കുകയാണ് പാര്‍ഥീവ്. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ പരിപാടിയിലാണ് അദ്ദേഹം ഓര്‍മകള്‍ പങ്കുവച്ചത്.

വെറും രണ്ടു മിനിറ്റ് മാത്രം

2008ലെ ഐപിഎല്ലിന്റെ ഫൈനലില്‍ സിഎസ്‌കെയും രാജസ്ഥാന്‍ റോയല്‍സുമായിരുന്നു ഏറ്റുമുട്ടിയത്. കലാശക്കളിക്കു മുമ്പ് ധോണി വിളിച്ചു ചേര്‍ത്ത ടീം മീറ്റിങ് വെറും രണ്ടു മിനിറ്റ് കൊണ്ടു തന്നെ അവസാനിച്ചതായും വെളിപ്പെടുത്തിയിരിക്കുകയാണ് പാര്‍ഥീവ്.
ധോണിയുടെ ടീം മീറ്റിങുകള്‍ വളരെ പെട്ടെന്ന് അവസാനിക്കും. കഷ്ടിച്ച് രണ്ടു മിനിറ്റ് ദൈര്‍ഘ്യം മാത്രമേ അവയ്ക്കുണ്ടാവൂ.
2008ലെ ഫൈനലിനു മുമ്പുള്ള മീറ്റിങ് ഇപ്പോഴും ഓര്‍മയുണ്ട്. കഴിഞ്ഞ വര്‍ഷത്തെ ഫൈനലിനു മുമ്പുള്ള സിഎസ്‌കെയുടെ ടീം മീറ്റിങിനും രണ്ടു മിനിറ്റോളം മാത്രമേ ദൈര്‍ഘ്യമുണ്ടാവൂയെന്ന് ഉറപ്പുണ്ടെന്നും പാര്‍ഥീവ് കൂട്ടിച്ചേര്‍ത്തു.

ധോണിക്കു കൃത്യമായ ധാരണ

തന്റെ താരങ്ങളില്‍ നിന്നും എന്താണ് വേണ്ടതെന്നു ധോണിക്കു കൃത്യമായ ധാരണയുണ്ട്. അതുകൊണ്ടു തന്നെ ടീം മീറ്റില്‍ അദ്ദേഹത്തിന് അധികം സംസാരിക്കേണ്ടി വരാറില്ല.
2008ലെ ഐപിഎല്ലില്‍ സിഎസ്‌കെയ്ക്കായി കളിക്കവെ പരിചയസമ്പന്നരായ
മൈക്കല്‍ ഹസ്സി, സ്റ്റീഫന്‍ ഫ്‌ളെമിങ്, മാത്യു ഹെയ്ഡന്‍ എന്നിവരില്‍ നിന്നും പലതും പഠിക്കാന്‍ കഴിഞ്ഞു. വലിയ മല്‍സരങ്ങള്‍ക്കു ഇവര്‍ എങ്ങനെയാണ് തയ്യാറെടുക്കുകയെന്ന് അന്നു മനസ്സിലായെന്നും പാര്‍ഥീവ് വിശദമാക്കി.

ഐപിഎല്‍ ഒരുപാട് മാറി

ഐപിഎല്‍ ഇപ്പോള്‍ ഒരുപാട് മാറിയിട്ടുണ്ട്. ഇപ്പോള്‍ തന്ത്രങ്ങളിലും ഒരുപാട് മാറ്റങ്ങള്‍ വന്നു കഴിഞ്ഞു. മുമ്പൊക്കെ അവസാന ഓവറില്‍ 30-36 റണ്‍സായിരുന്നു ഞങ്ങള്‍ ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ ഇപ്പോള്‍ അവസാനത്തെ അഞ്ചോവറില്‍ നേടാന്‍ ശ്രമിക്കുന്നത് 50-60 റണ്‍സാണെന്നും പാര്‍ഥീവ് പറയുന്നു.
ഐപിഎല്‍ കരിയറില്‍ ആറു ടീമുകള്‍ക്കു വേണ്ടി അദ്ദേഹം ഇതുവരെ കളിച്ചു കഴിഞ്ഞു. സിഎസ്‌കെയെക്കൂടാതെ കൊച്ചി ടസ്‌കേഴ്‌സ് കേരള, ഡെക്കാന്‍ ചാര്‍ജേഴ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, മുംബൈ ഇന്ത്യന്‍സ് ടീമുകള്‍ക്കായും ഇപ്പോള്‍ ആര്‍സിബി താരമായ പാര്‍ഥീവ് കളിച്ചിട്ടുണ്ട്.

വിലകുറച്ച് കണ്ടിട്ടില്ല

2008ലെ ഐപിഎല്ലിന്റെ ഫൈനലില്‍ രാജസ്ഥാന്‍ റോയല്‍സിനെ തങ്ങള്‍ വില കുറച്ചു കണ്ടിരുന്നില്ലെന്നു പാര്‍ഥീവ് വ്യക്തമാക്കി. മികച്ച ഒത്തിണക്കമുള്ള 11 താരങ്ങളായിരുന്നു അന്നു രാജസ്ഥാന്‍ നിരയിലുണ്ടായിരുന്നത്. ഒരു പ്രത്യേക താരത്തെ കേന്ദ്രീകരിച്ചായിരുന്നില്ല അവര്‍ കളിച്ചത്. അതുകൊണ്ടു തന്നെ വളരെ ഗൗരമായി തന്നെയാണ് രാജസ്ഥാനെ തങ്ങള്‍ കണ്ടത്. ഫൈനലില്‍ സിഎസ്‌കെയ്്ക്കായിരുന്നില്ല മേല്‍ക്കൈയെന്നും പാര്‍ഥീവ് വിശദമാക്കി.
ഫൈനലില്‍ മൂന്നു വിക്കറ്റിന്റെ ജയമാണ് ഓസീസ് സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണ്‍ നയിച്ച രാജസ്ഥാന്‍ സ്വന്തമാക്കിയത്.

Story first published: Friday, May 29, 2020, 12:53 [IST]
Other articles published on May 29, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+