Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റെയ്‌ന മകനെപ്പോലെ തന്നെ, ഈ സീസണില്‍ ഇനി കളിക്കുമോ? ശ്രീനിവാസന്‍ പറയുന്നു

ഐപിഎല്ലിനു മുമ്പ് തന്നെ തീര്‍ത്തും അപ്രതീക്ഷിതമായി ചെന്നൈ സൂപ്പര്‍ കിങ്‌സ് വിട്ട് നാട്ടിലേക്കു മടങ്ങിയതിന്റെ പേരില്‍ സൂപ്പര്‍ താരം സുരേഷ് റെയ്‌ന വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. ടീമുടമ എന്‍ ശ്രീനിവാസന്‍ റെയ്‌നയ്‌ക്കെതിരേ ആഞ്ഞടിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ അദ്ദേഹം അല്‍പ്പം മയപ്പെട്ടിട്ടുണ്ട്.

റെയ്‌ന ഫോണില്‍ വിളിച്ച എല്ലാ കാര്യങ്ങളും വിശദീകരിച്ചതോടെയാണ് തെറ്റിദ്ധാരണ നീങ്ങിയത്. ശ്രീനിവാസന്‍ തനിക്കു അച്ഛനെപ്പോലെയാണെന്നും അച്ഛന് മകനെ ശകാരിക്കാമെന്നും ഐപിഎല്ലിന്റെ ഈ സീസണില്‍ താന്‍ കളിക്കാനുള്ള സാധ്യത ഇനിയും തള്ളിക്കളനാവായില്ലെന്നും റെയ്‌ന ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

റെയ്‌ന മകനെപ്പോലെ തന്നെ

റെയ്‌ന മകനെപ്പോലെ തന്നെ

റെയ്‌ന തനിക്കു മകനെപ്പോലെ തന്നെയാണ് ശ്രീനിവാസനും ഇപ്പോള്‍ പ്രതികരിച്ചിരിക്കുകയാണ്. എന്നാല്‍ സിഎസ്‌കെ ടീമിലേക്കു റെയ്‌ന തിരിച്ചെത്താന്‍ ആഗ്രഹിക്കുകയാണെങ്കില്‍ അക്കാര്യത്തില്‍ തനിക്കു തീരുമാനമെടുക്കാന്‍ കഴിയില്ലെന്നും ടീം മാനേജ്‌മെന്റാണ് അത് തീരുമാനിക്കുകയെന്നും ശ്രീനിവാസന്‍ പറഞ്ഞു.
സ്വന്തം മകനെപ്പോലെ തന്നെയാണ് റെയ്‌നയെ ഇതുവരെ കരുതിയിട്ടുള്ളത്. ക്രിക്കറ്റ് കാര്യങ്ങളില്‍ ഫ്രാഞ്ചൈസി ഒരിക്കലും തലയിടാറില്ലെന്നതു തന്നെയാണ് ഐപിഎല്ലില്‍ ഇത്രയും വര്‍ഷങ്ങളായുള്ള ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ വിജയരഹസ്യം. ഇനിയും അതു പോലെ തന്നെ താന്‍ തുടരുകയും ചെയ്യും. 60കള്‍ മുതല്‍ ക്രിക്കറ്റുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നവരാണ് ഇന്ത്യ സിമന്റ്‌സെന്നും ശ്രീനിവാസന്‍ വ്യക്തമാക്കി.

ടീം മാനേജ്‌മെന്റ് തീരുമാനിക്കും

ടീം മാനേജ്‌മെന്റ് തീരുമാനിക്കും

റെയ്‌നയുടെ മടങ്ങിവരവൊന്നും തന്റെ നിയന്ത്രണ പരിധിയില്‍പ്പെടുന്ന കാര്യമല്ലെന്നു ശ്രീനിവാസന്‍ അറിയിച്ചു. നോക്കൂ, ദവയായി ഇതു മനസ്സിലാക്കൂ. റെയ്‌ന ഇനി ഈ സീസണില്‍ സിഎസ്‌കെയില്‍ തിരിച്ചെത്തിയാല്‍ അദ്ദേഹത്തെ കളിപ്പിക്കണോ, വേണ്ടയോ എന്ന കാര്യത്തില്‍ തനിക്കു റോളില്ല.
ഞങ്ങളുടെ ഉമടസ്ഥയിലുള്ളത് ഫ്രാഞ്ചൈസിയാണ്, താരങ്ങള്‍ ഞങ്ങളുടെ സ്വന്തമല്ല. ടീം ഞങ്ങളുടേതാണ്, കളിക്കാര്‍ ഞങ്ങളുടേതല്ല ഇതാണ് യാഥാര്‍ഥ്യമെന്നും ശ്രീനിവാസന്‍ വിശദമാക്കി.

ക്രിക്കറ്റ് ടീം ക്യാപ്റ്റനല്ല

ക്രിക്കറ്റ് ടീം ക്യാപ്റ്റനല്ല

ഞാന്‍ ക്രിക്കറ്റ് ടീം ക്രിക്കറ്റ് ക്യാപ്റ്റനല്ല. ലേലത്തില്‍ ആരെയൊക്കെ വാങ്ങണമെന്നോ, ടീമില്‍ ആരെയൊക്കെ കളിപ്പിക്കണമെന്നോ ഞാന്‍ ഒരിക്കലും ടീം മാനേജ്‌മെന്റിനോടു പറഞ്ഞിട്ടില്ല. ഇനിയൊരിക്കലും പറയാനും പോവുന്നില്ല. എക്കാലത്തെയും മികച്ച ക്യാപ്റ്റനാണ് ഇപ്പോള്‍ ഞങ്ങള്‍ക്കുള്ളത്. അങ്ങനെയുള്ളപ്പോള്‍ ക്രിക്കറ്റ് സംബന്ധമായ വിഷയങ്ങളില്‍ ഞാന്‍ എന്തിന് ഇടപെടണം- ശ്രീനിവാസന്‍ ചോദിക്കുന്നു.
ക്യാപ്റ്റന്‍ ധോണിയും സിഇഒ കാശി വിശ്വനാഥനുമുള്‍പ്പെടുന്ന ടീം മാനേജ്‌മെന്റായിരിക്കും റെയ്‌നയുടെ കാര്യത്തില്‍ തീരുമാനം കൈക്കൊള്ളുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Story first published: Wednesday, September 2, 2020, 18:07 [IST]
Other articles published on Sep 2, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+