Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സിഎസ്‌കെ വിട്ട ശേഷം ആദ്യമായി മനസ്സ് തുറന്ന് റെയ്‌ന, പിന്തുണയുമായി നിരവധി പേര്‍

ഐപിഎല്ലിന്റെ പുതിയ സീസണിന് ആഴ്ചകള്‍ മാത്രം ശേഷിക്കെ വ്യക്തിപരായ കാരണങ്ങളെ തുടര്‍ന്നു ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌ന പിന്മാറിയത് ഫ്രാഞ്ചൈസിയെ മാത്രമല്ല ആരാധകരെയും ഞെട്ടിച്ചിരുന്നു. അതിനു പിന്നാലെ താരത്തിന്റെ പിന്മാറ്റവുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള റിപ്പോര്‍ട്ടുകളും വന്നിരുന്നു. ഇപ്പോള്‍ ആദ്യമായി മനസ്സ് തുറന്നിരിക്കുകയാണ് റെയ്‌ന. ട്വിറ്ററിലൂടെയായിരുന്നു ഇത്.

1

പഞ്ചാബില്‍ എന്റെ കുടുംബത്തിനു സംഭവിച്ചത് ഭയാനകത്തേക്കാള്‍ അപ്പുറമായിരുന്നു. എന്റെ അമ്മാവന്‍ കൊല ചെയ്യപ്പെട്ടു. അമ്മായിക്കും രണ്ടു കസിന്‍സിനും ഗുരുതരമായ പരിക്കുകളുമേറ്റു. മരണത്തോടു ദിവസങ്ങളോളം മല്ലടിച്ച എന്റെ കസിന്‍ നിര്‍ഭാഗ്യവശാല്‍ കഴിഞ്ഞ ദിവസം രാത്രിയാണ് മരണപ്പെട്ടത്. അമ്മായിയുടെ സ്ഥിതി ഇപ്പോഴും ഗുരുതരമായി തുടരുകയാണ്, ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ഇപ്പോള്‍ കഴിയുന്നതെന്നും റെയ്‌ന ട്വിറ്ററില്‍ കുറിച്ചു.

തന്റെ ഐപിഎല്‍ പിന്‍മാറ്റത്തിന് പിന്നില്‍ ഇതാണോയെന്നു പക്ഷെ റെയ്‌ന ട്വിറ്ററില്‍ പറഞ്ഞിട്ടില്ല. എങ്കിലും നിരവധി പേരാണ് താരത്തെ പിന്തുണച്ചു രംഗത്തു വന്നിരിക്കുന്നത്. ഐപിഎല്ലില്‍ നിന്നും പിന്‍മാറാനുള്ള കാരണം ഇപ്പോഴാണ് വ്യക്തായതെന്നും ചിലര്‍ ട്വിറ്റ് ചെയ്തിട്ടുണ്ട്.

പഠാന്‍കോട്ടില്‍ താമസിക്കുന്ന റെയ്‌നയുടെ അമ്മാവനും കുടുംബത്തിനും നേരെയായിരുന്നു രാത്രിയില്‍ അജ്ഞാതരുടെ ആക്രമണമുണ്ടായത്. വീടിന്റെ ടെറസില്‍ രാത്രിയില്‍ ഉറങ്ങവെ അജ്ഞാതര്‍ അമ്മാവന്‍ അശോക് കുമാര്‍, അമ്മായി ആശാ ദേവി, ഇവരുടെ രണ്ട് ആണ്‍മക്കളായ കൗശല്‍ കുമാര്‍, അപിന്‍ കുമാര്‍ എന്നിവരെ മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. അശോക് കുമാറിന്റെ 80 വയസ്സുള്ള അമ്മയ്ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു.

2

അതേസമയം, സിഎസ്‌കെയുമായി ഉടക്കിയാണ് റെയ്‌ന ഐപിഎല്ലില്‍ നിന്നും പിന്‍മാറിയതെന്നു ഔട്ട്‌ലുക്ക് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആഗസ്റ്റ് 21നായിരുന്നു സിഎസ്‌കെ ടീം ഐപിഎല്ലിനായി യുഎഇയിലെത്തിയത്. തനിക്കു നല്‍കിയ ഹോട്ടല്‍ മുറിയില്‍ റെയ്ന ആദ്യത്തെ ദിവസം മുതല്‍ അതൃപ്തനായിരുന്നുവെന്നാണ് വിവരം. കൊവിഡ് കാരണമുള്ള കര്‍ശനമായ പെരുമാറ്റച്ചട്ടങ്ങള്‍ റെയ്നയെ അസ്വസ്ഥനാക്കിയിരുന്നു.

മാത്രമല്ല ക്യാപ്റ്റന്‍ ധോണിക്കു നല്‍കിയതു പോലത്തെ ബാല്‍ക്കണിയോടെയുള്ള മുറി തനിക്കും വേണമെന്ന് റെയ്ന ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തിരുന്നുവെന്നും ഔട്ട്ലുക്ക് പറയുന്നു. ഇക്കാര്യം സിഎസ്‌കെ മാനേജ്‌മെന്റിനെ റെയ്‌ന അറിയിച്ചതോടെയാണ് പ്രശ്‌നം വഷളായത്. റെയ്‌നയെ അനുനയിപ്പിക്കാന്‍ ധോണിയടക്കമുള്ള ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ലെന്നും ഇതേ തുടര്‍ന്നാണ് താരം ഇന്ത്യയിലേക്കു തിരികെ പോയതെന്നും ഔട്ട്‌ലൂക്ക് ചൂണ്ടിക്കാട്ടിയിരുന്നു.

Story first published: Tuesday, September 1, 2020, 12:41 [IST]
Other articles published on Sep 1, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+