Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: ശമ്പളം 150 കോടിയിലേക്ക്! ധോണി സംഭവം തന്നെ- രോഹിത് തൊട്ടുപിന്നില്‍

ഐപിഎല്ലില്‍ മറ്റൊരു താരത്തിനും അവകാശപ്പെടാനില്ലാത്ത അവിശ്വസനീയ റെക്കോര്‍ഡിന് അരികിലാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റനും ഇതിഹാസ താരവുമായ എംഎസ് ധോണി. ശമ്പളത്തിന്റെ കാര്യത്തിലാണ് എംഎസ്ഡി വമ്പന്‍ റെക്കോര്‍ഡിന് കൈയെത്തുംദൂരത്തു നില്‍ക്കുന്നത്. പുതിയ സീസണില്‍ ഉറപ്പായും ഈ നേട്ടം അദ്ദേഹം തന്റെ പേരില്‍ കുറിക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു.

അടുത്ത സീസണിലും സിഎസ്‌കെയ്ക്കു വേണ്ടി കളിക്കുമെന്നു കഴിഞ്ഞ സീസണില്‍ 39കാരനായ ധോണി വെളിപ്പെടുത്തിയിരുന്നു. ഇതോടെയാണ് അദ്ദേഹം ശമ്പളത്തിന്റെ കാര്യത്തില്‍ മറ്റു താരങ്ങളെയെല്ലാം ഞെട്ടിച്ചിരിക്കുന്നത്.

150 കോടി ശമ്പളം

150 കോടി ശമ്പളം

ഐപിഎല്ലില്‍ ഇതുവരെയുള്ള 13 സീസണുകളിലായി ശമ്പളം 150 കോടി തികച്ച ആദ്യ താരമായി മാറാന്‍ പോവുകയാണ് ധോണി. നിലവില്‍ 15 കോടി രൂപയാണ് ഒരു സീസണില്‍ സിഎസ്‌കെ അദ്ദേഹത്തിനു നല്‍കുന്നത്. ഇതിനകം ശമ്പളം മാത്രമായി 137.8 കോടി രൂപ ധോണിയുടെ പഴ്‌സിലെത്തിക്കഴിഞ്ഞു.
വരാനിരിക്കുന്ന സീസണിലും 15 കോടി ശമ്പളമായി കൈപ്പറ്റുന്നതോടെ അദ്ദേഹം 150 ക്ലബ്ബില്‍ അംഗമാവും. ഈ നേട്ടം കൈവരിച്ച ആദ്യത്തെ ക്രിക്കറ്ററെന്ന റെക്കോര്‍ഡിനും ഇതോടെ ധോണി അവകാശിയാവും. 2018 മുതലാണ് സിഎസ്‌കെ ധോണിയുടെ ശമ്പളം പ്രതിവര്‍ഷം 15 കോടി രൂപയായി വര്‍ധിപ്പിച്ചത്. പ്രഥമ സീസണില്‍ ആറു കോടിയായിരുന്നു സിഎസ്‌കെ അദ്ദേഹത്തിനു നല്‍കിയിരുന്നത്.

ധോണിക്കു പിന്നില്‍ രോഹിത്

ധോണിക്കു പിന്നില്‍ രോഹിത്

ശമ്പളത്തിന്റെ കാര്യത്തില്‍ ധോണിക്കു പിന്നിലായി രണ്ടാംസ്ഥാനത്തു നില്‍ക്കുന്നത് മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റനും ഓപ്പണറുമായ രോഹിത് ശര്‍മയാണ്. ഭാവിയില്‍ ധോണിയുടെ റെക്കോര്‍ഡ് തിരുത്താന്‍ ഹിറ്റ്മാനു കഴിയും.
രണ്ടു ഫ്രാഞ്ചൈസികളില്‍ നിന്നായി 131.6 കോടി രൂപ രോഹിത് ഇതിനകം ശമ്പളയിനത്തില്‍ നേടിക്കഴിഞ്ഞു. 2011 മുതല്‍ മുംബെയ്‌ക്കൊപ്പം അദ്ദേഹമുണ്ട്. ധോണിയെപ്പോലെ തന്നെ 15 കോടി രൂപയാണ് രോഹിത്തിന് മുംബൈയും നല്‍കുന്നത്. 2008ലെ പ്രഥമ ഐപിഎല്ലില്‍ മൂന്നു കോടി മാത്രം ലഭിച്ചിരുന്നയിടത്തു നിന്നാണ് രോഹിത്തിന് ഇപ്പോള്‍ 15 കോടി ലഭിക്കുന്നത്.

കോലി മൂന്നാംസ്ഥാനത്ത്

കോലി മൂന്നാംസ്ഥാനത്ത്

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നായകന്‍ വിരാട് കോലിയാണ് ധോണി, രോഹിത് എന്നിവര്‍ക്കു പിന്നിലായി ശമ്പളത്തിന്റെ കാര്യത്തില്‍ മൂന്നാംസ്ഥാനത്ത്. ശമ്പളമായി 126.2 കോടി രൂപയാണ് അദ്ദേഹം ഇതിനകം ആര്‍സിബിയില്‍ നിന്നു നേടിയത്. പ്രഥമ സീസണ്‍ മുതല്‍ ആര്‍സിബിക്കൊപ്പം അദ്ദേഹമുണ്ട്.
ധോണി, രോഹിത് എന്നിവരേക്കാള്‍ കൂടുതല്‍ പ്രതിവര്‍ഷം ശമ്പളം ലഭിക്കുന്നത് കോലിക്കാണ്. 17 കോടിയാണ് അദ്ദേഹത്തിനു ആര്‍സിബി നല്‍കുന്നത്. പ്രഥമ സീസണില്‍ ആര്‍സിബിയിലെത്തുമ്പോള്‍ വെറും 12 ലക്ഷം രൂപയായിരുന്നു കോലിയുടെ ശമ്പളം.

Story first published: Thursday, January 7, 2021, 18:05 [IST]
Other articles published on Jan 7, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+