Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: സിഎസ്‌കെ താരത്തെ വിട്ടൊഴിയാതെ കൊവിഡ്, വീണ്ടും പോസിറ്റീവ്! ക്വാറന്റീനില്‍ തുടരും

ദുബായ്: ഐപിഎല്ലില്‍ തന്റെ ടീമായ ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്കു ഇന്ത്യന്‍ താരം റുതുരാജ് ഗെയ്ക്വാദിന്റെ തിരിച്ചുവരവ് ഇനിയും നീളും. താരത്തിന്റെ കൊവിഡ് പരിശോധനാഫലം വീണ്ടും പോസിറ്റീവാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. ഇതോടെ ഗെയ്ക്വാദിന് ക്വാറന്റീനില്‍ തന്നെ തുടരേണ്ടി വരും. ശനിയാഴ്ച മുംബൈ ഇന്ത്യന്‍സിനെതിരായ ഉദ്ഘാടന മല്‍സരത്തില്‍ ഇതോടെ താരത്തിനു കളിക്കാനാവില്ലെന്ന് ഉറപ്പായിട്ടുണ്ട്.

1

നേരത്തേ സഹതാരം ദീപക് ചഹറിനൊപ്പം സിഎസ്‌കെയില്‍ കൊവിഡ് സ്ഥിരീകരിച്ച 13 പേരില്‍ ഗെയ്ക്വാദുമുണ്ടിരുന്നു. ചഹര്‍ രോഗമുക്തനായി ദിവസങ്ങള്‍ക്കു മുമ്പ് ടീമംഗങ്ങള്‍ക്കൊപ്പം ചേരുകയും പരിശീലനം പുനരാരംഭിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ 14 ദിവസത്തെ ക്വാറന്റീന്‍ കാലാവധി കഴിഞ്ഞ് വീണ്ടും കൊവിഡ് ടെസ്റ്റിനു വിധേയനാക്കിയപ്പോഴും ഗെയ്ക്വാദിന്റെ ഫലം പോസിറ്റീവായി തന്നെ തുടരുകയായിരുന്നു. വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്ന് ഈ സീസണില്‍ നിന്നും പിന്‍മാറിയ സുരേഷ് റെയ്‌നയ്ക്കു പകരം ഗെയ്ക്വാദിനെ കളിപ്പിക്കാനായിരുന്നു സിഎസ്‌കെയുടെ ശ്രമം. എന്നാല്‍ ഇതിനു തിരിച്ചടിയേകിക്കൊണ്ടാണ് താരത്തിന്റെ ഫലം വീണ്ടും പോസിറ്റിവായത്. പ്രകടമായ രോഗലക്ഷണങ്ങളൊന്നും ഗെയ്ക്വാദ് കാണിച്ചിരുന്നില്ലെന്നും പക്ഷെ കൊവിഡ് ടെസ്റ്റില്‍ പോസിറ്റീവായത് അപ്രതീക്ഷതമായിരുന്നുവെന്നും നേരത്തേ സിഎസ്‌കെ വൃത്തങ്ങള്‍ അറിയിച്ചിരുന്നു.

ഗെയ്ക്വാദിന്റെ മടങ്ങിവരവ് ഇനിയും നീണ്ടതോടെ റെയ്‌നയുടെ ബാറ്റിങ് പൊസിഷനായ മൂന്നാം നമ്പറില്‍ അമ്പാട്ടി റായുഡുവിനെ കൡപ്പിച്ചേക്കുമെന്നാണ് സൂചന. ഐപിഎല്‍ കരിയറില്‍ നേരത്തേ ഈ പൊസിഷനില്‍ കളിച്ചിട്ടുള്ള താരം കൂടിയാണ് അദ്ദേഹം. 30.81 എന്ന മോശമല്ലാത്ത ബാറ്റിങ് ശരാശരിയും ഈ പൊസിഷനില്‍ റായുഡുവിനുണ്ട്.

കഴിഞ്ഞ സീസണില്‍ റായുഡുവിന്റെ പ്രകടനം അത്ര മികച്ചതായിരുന്നില്ല. 282 റണ്‍സായിരുന്നു 34 കാരന് നേടാനായത്. എന്നാല്‍ സിഎസ്‌കെ ജേതാക്കളായ 2018ലെ ഐപിഎല്ലില്‍ റായുഡു മിന്നിയിരുന്നു. ഇതേ ഫോം ഈ സീസണിലും അദ്ദേഹം ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് ധോണിപ്പട. 2018ല്‍ 43 ശരാശരിയില്‍ 602 റണ്‍സ് റായുഡു അടിച്ചെടുത്തിരുന്നു. സിഎസ്‌കെയോടൊപ്പം താരത്തിന്റെ അരങ്ങേറ്റ സീസണ്‍ കൂടിയായിരുന്നു ഇത്.

Story first published: Tuesday, September 15, 2020, 17:06 [IST]
Other articles published on Sep 15, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+