Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഹസ്സിക്കു രക്ഷയില്ല, പരിശോധനാഫലം വീണ്ടും പോസിറ്റീവ്!- നാട്ടിലേക്കു മടങ്ങുന്നത് നീളും

കൊവിഡ് പിടിപെട്ടതിനെ തുടര്‍ന്ന് ഇന്ത്യയില്‍ കുടുങ്ങിയ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഓസ്‌ട്രേലിയന്‍ ബാറ്റിങ് കോച്ച മൈക്കല്‍ ഹസ്സിയുടെ തിരിച്ചുപോക്ക് ഇനിയും നീളും. പരിശോധനാ ഫലം വീണ്ടും പോസിറ്റീവായതോടെയാണ് ഹസ്സിക്കു ഇനിയും കുറച്ചു ദിവസങ്ങള്‍ കൂടി ഇന്ത്യയില്‍ തങ്ങേണ്ടി വന്നിരിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച നടത്തിയ പരിശോധനയില്‍ ഫലം നെഗറ്റിവായിരുന്നു. എന്നാല്‍ പുതിയ പരിശോധനില്‍ ഫലം വീണ്ടും പോസിറ്റീവായിരിക്കുകയാണ്.

1

ഐപിഎല്ലിനിടെ കൊവിഡ് പിടിപെട്ട ആദ്യത്തെ വിദേശ അംഗമായിരുന്നു 45 കാരനായ ഹസ്സി. കഴിഞ്ഞയാഴ്ചയായിരുന്നു സിഎസ്‌കെ സപ്പോര്‍ട്ട് സ്റ്റാഫുമാരില്‍ ചിലര്‍ക്കു വൈറസ് ബാധ സ്ഥിരീകരിച്ചത്. ബൗളിങ് കോച്ച് ലക്ഷ്മപതി ബാലാജി ഇക്കൂട്ടത്തിലുണ്ടായിരുന്നു. അതിനു ശേഷമായിരുന്നു ഹസ്സിയുടെ ഫലവും പോസിറ്റിവായത്. ബാലാജിയില്‍ നിന്നാവാം അദ്ദേഹത്തിനു വൈറസ് ബാധയുണ്ടായതെന്നാണ് സംശയിക്കുന്നത്.

കഴിഞ്ഞ വെള്ളിയാഴ്ച നടന്ന പരിശോധനയില്‍ ഫലം നെഗറ്റീവായപ്പോള്‍ ഹസ്സി രോഗമുക്തനാവുന്നുവെന്ന പ്രതീക്ഷയിലായിരുന്നു എല്ലാവരും. പക്ഷെ ഏറ്റവും പുതിയ പരിശോധനയില്‍ അദ്ദേഹത്തിന് വീണ്ടും രോഗം സ്ഥിരീകരിച്ചത് ആശങ്കയിലാക്കിയിട്ടുണ്ട്. ഫലം നെഗറ്റീവായിരുന്നെങ്കില്‍ ഹസ്സിക്കു നാട്ടിലേക്കു മടങ്ങിപ്പോവാന്‍ കഴിയുമായിരുന്നു. പക്ഷെ ഇപ്പോള്‍ വീണ്ടും ഫലം പോസിറ്റീവായതിനാല്‍ അദ്ദേഹത്തിനു രാജ്യം വിടാന്‍ അനുമതിയില്ല. മേയ് ആറിനു ഡല്‍ഹിയില്‍ വച്ച് നടത്തിയ പരിശോധനയിലാണ് ഹസ്സിക്കു ആദ്യമായി കൊവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് അദ്ദേഹത്തെ അവിടെ നിന്നും വിമാനമാര്‍ഗം ചെന്നൈയിലെത്തിക്കുകയായിരുന്നു.

നിലവില്‍ ചെന്നൈയിലെ ഒരു ആശുപത്രിയിലാണ് ഹസ്സി ചികില്‍സയില്‍ കഴിയുന്നത്. ഇതേ ആശുപത്രിയില്‍ തന്നെയാണ്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ ന്യൂസിലാന്‍ഡ് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ടിം സെയ്‌ഫേര്‍ട്ടും കൊവിഡ് പിടിപെട്ട് ചികില്‍സയിലുള്ളത്. കെകെആര്‍ ടീമില്‍ രോഗം പിടിപെട്ട നാലാമത്തെ താരം കൂടിയാണ് അദ്ദേഹം.

കൊവിഡില്‍ നിന്നും മുക്തനായാല്‍ ഹസ്സി മാലദ്വീപിലേക്കായിരിക്കും യാത്ര തിരിക്കുക. നിലവില്‍ ഐപിഎല്ലിന്റെ ഭാഗമായിരുന്ന ഓസ്‌ട്രേലിയന്‍ സംഘവും ഇവിടെയാണുള്ളത്. കുറച്ചുനാള്‍ ഇവിടെ തങ്ങിയ ശേഷമായിരിക്കും ഇവര്‍ ഓസ്‌ട്രേലിയയിലേക്കു തിരിക്കുക. നിലവില്‍ ഇന്ത്യയില്‍ നിന്നും ഓസ്‌ട്രേലിയയിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയിരിക്കുകയാണ്. ഇതു കാരണമാണ് ഓസീസ് താരങ്ങള്‍ക്കും ഒഫീഷ്യലുകള്‍ക്കും മാലദ്വീപിലേക്കു പോവേണ്ടി വന്നത്.

Story first published: Tuesday, May 11, 2021, 17:33 [IST]
Other articles published on May 11, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+