Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: സിഎസ്‌കെയുടെ ബയോ ബബ്‌ളില്‍ റുതുരാജും, പരിശീലനം ആരംഭിച്ചു- ഇനി അരങ്ങേറ്റം

ദുബായ്: ഐപിഎല്ലില്‍ കൊവിഡിനോട് ആഴ്ചകളോളം പോരാടിയ ശേഷം വിജയം കൈവരിച്ച യുവ ബാറ്റ്‌സ്മാന്‍ റുതുരാജ് ഗെയ്ക്വാദ് ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമില്‍ തിരിച്ചെത്തി. ടീമിന്റെ ബയോ ബബ്‌ളിനൊപ്പം ചേര്‍ന്ന താരം പരിശീലനം പുനരാരംഭിച്ചിട്ടുണ്ട്. ഈയാഴ്ച സിഎസ്‌കെയിലൂടെ റുതുരാജ് ഐപിഎല്ലില്‍ തന്റെ കന്നി മല്‍സരം കളിച്ചേക്കുമെന്നാണ് സൂചന. തുടര്‍ച്ചയായി രണ്ടു ദിവസങ്ങളില്‍ നടത്തിയ കൊവിഡ് ടെസ്റ്റുകളിലും നെഗറ്റീവ് ആയതോടെയാണ് റുതുരാജിനേ ബയോ ബബ്‌ളിനൊപ്പം ചേരാനും പരിശീലനം ആരംഭിക്കാനും അനുമതി ലഭിച്ചത്.

1

നേരത്തേ സിഎസ്‌കെ ടീം യുഎഇയിലെത്തിയപ്പോള്‍ ഒരാഴ്ചത്തെ ക്വാറന്റീനു ശേഷം നടത്തിയ കൊവിഡ് പരിശോധനയില്‍ രണ്ടു താരങ്ങളുള്‍പ്പെടെ സംഘത്തിലെ 13 പേരുടെ ഫലം പോസിറ്റീവ് ആയിരുന്നു. ഇക്കൂട്ടത്തില്‍ ഒരാളായിരുന്നു റുതുരാജ്. മറ്റൊരാള്‍ പേസര്‍ ദീപക് ചഹറായിരുന്നു. ചഹര്‍ രണ്ടാഴ്ച കൊണ്ട് തന്നെ രോഗം ഭേദമായി സിഎസ്‌കെ ടീമിനൊപ്പം ചേര്‍ന്നപ്പോള്‍ റുതുരാജിന്റെ ഫലം വീണ്ടും പോസിറ്റിവ് ആവുകയായിരുന്നു. തുടര്‍ന്നു താരത്തിനു ഉദ്ഘാടന മല്‍സരത്തില്‍ നിന്നും പിന്മാറേണ്ടി വന്നു. എന്നാല്‍ മൂന്നാം റൗണ്ട് പരിശോധനയില്‍ റുതുരാജിന്റെ ഫലം നെഗറ്റീവ് ആയത് സിഎസ്‌കെയ്ക്കു ആശ്വാസമായി.

24 മണിക്കൂറിനിടെ നടത്തിയ രണ്ടു കൊവിഡ് ടെസ്റ്റുകളുടെയും ഫലം നെഗറ്റീവ് ആയതിനാലാണ് ടീമിന്റെ ബയോ ബബ്‌ളിനൊപ്പം ചേരാന്‍ റുതുരാജിന് അനുമതി തകിട്ടിയത്. നെറ്റ്‌സില്‍ താരം ബാറ്റിങ് പരിശീലനം നടത്തുന്ന ഫോട്ടോ സിഎസ്‌കെ പുറത്തു വിടുകയും ചെയ്തിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ നിങ്ങള്‍ കാണാന്‍ ആഗ്രഹിച്ച ആദ്യത്തെ കാര്യം. ആരാണ് തിരിച്ചെത്തിയതെന്നു നോക്കൂയെന്ന കുറിപ്പോടെയായിരുന്നു സിഎസ്‌കെ ഫോട്ടോ പങ്കുവച്ചത്.

ചൊവ്വാഴ്ച സ്റ്റീവ് സ്മിത്ത് നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സിനെതിരേയാണ് സിഎസ്‌കെയുടെ രണ്ടാം റൗണ്ട് മല്‍സരം. ഈ കളിയില്‍ റുതുരാജ് സിഎസ്‌കെയുടെ പ്ലെയിങ് ഇലവനില്‍ ഉണ്ടാവുമോയെന്ന കാര്യം ഉറപ്പില്ല. സിഎസ്‌കെയുടെ രണ്ടാമത്തെ കളിയാണിതെങ്കില്‍ രാജസ്ഥാന്റെ കന്നി മല്‍സരമാണിത്. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനങ്ങള്‍ നടത്തിയിട്ടുള്ള ബാറ്റ്‌സ്മാനായ റുതുരാജ് ആദ്യമായാണ് ഐപിഎല്ലിന്റെ ഭാഗമാവുന്നത്. കഴിഞ്ഞ താരലേലത്തില്‍ അദ്ദേഹത്തെ സിഎസ്‌കെ തങ്ങളുടെ ടീമിലേക്കു കൊണ്ടു വരികയായിരുന്നു.

Story first published: Monday, September 21, 2020, 17:52 [IST]
Other articles published on Sep 21, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+