Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: കപ്പ് ധോണിയങ്ങ് എടുക്കും! കാരണങ്ങള്‍ ഒന്നിലേറെ- ചൂണ്ടിക്കാട്ടി ബ്രെറ്റ് ലീ

1

യുഎഇയില്‍ നടക്കാനിരിക്കുന്ന ഐപിഎല്ലിന്റെ 13ാം സീസണിനു വേണ്ടി ടീമുകള്‍ പടയൊരുക്കം തുടങ്ങാനിരിക്കെ കിരീട ഫേവറിറ്റുകളെ ചൂണ്ടിക്കാണിച്ചിരിക്കുകയാണ് ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസ പേസര്‍ ബ്രെറ്റ് ലീ. ഒരുപാട് അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് ടൂര്‍ണമെന്റ് യുഎഇയില്‍ നടക്കാന്‍ പോവുന്നത്. സപ്തംബര്‍ 19 മുതല്‍ നവംബര്‍ 10 വരെയായിരിക്കും ഐപിഎല്‍ പൂരം നടക്കുക.

മാര്‍ച്ച് അവസാന വാരം ഇന്ത്യയില്‍ ആരംഭിക്കേണ്ടിയിരുന്ന ഐപിഎല്‍ കൊവിഡ് മഹാമാരിയും തുടര്‍ന്നുണ്ടായ ലോക്ക്ഡൗണും കാരണം രണ്ടു തവണ മാറ്റി വച്ചിരുന്നു. ഒടുവില്‍ ഐസിസിയുടെ ടി20 ലോകകപ്പും ഏഷ്യാ കപ്പും മാറ്റിവച്ചതോടെ സപ്തംബറില്‍ ഐപിഎല്ലിനു പുതിയ വിന്‍ഡോ ലഭിക്കുകയായിരുന്നു.

സിഎസ്‌കെ ഫേവറിറ്റുകള്‍

സിഎസ്‌കെ ഫേവറിറ്റുകള്‍

എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സാണ് ഐപിഎല്ലിന്റെ 13ാം സീസണിലെ കിരീട ഫേവറിറ്റുകളെന്നു ലീ അഭിപ്രായപ്പെട്ടു. യുഎഇയില്‍ ഇത്തവണ എതിരാളികള്‍ക്കു പരാജയപ്പെടുത്താന്‍ ഏറ്റവും ബുദ്ധിമുട്ടേറിയ ടീം സിഎസ്‌കെയായിരിക്കുമെന്നും അദ്ദേഹം പറയുന്നു.
പ്രായമേറിയ, പക്വതയുള്ള താരങ്ങളാണ് സിഎസ്‌കെയുടെ ഏറ്റവും വലിയ മുതല്‍ക്കൂട്ടെന്നു ലീ അഭിപ്രായപ്പെട്ടു. ഒരുപാട് യുവതാരങ്ങള്‍ സിഎസ്‌കെയില്‍ ഉയര്‍ന്നുവരുന്നുണ്ട്. അതൊടൊപ്പം ഒരുപാട് കാലമായി മല്‍സരരംഗത്തുള്ള കളിക്കാരും അവര്‍ക്കുണ്ട്. ഇതാണ് സിഎസ്‌കെയുടെ ഏറ്റവും വലിയ കരുത്തെന്നും ലീ സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ക്രിക്കറ്റ് കണക്ടഡ് ഷോയില്‍ വിശദമാക്കി.

അനുയോജ്യമായ വിക്കറ്റ്

അനുയോജ്യമായ വിക്കറ്റ്

യുഎഇയിലെ വിക്കറ്റുകള്‍ സിഎസ്‌കെയ്ക്കു ഏറെ യോജിക്കുന്നതാണ്. അടുത്ത മൂന്ന്, നാല് ആഴ്ചകള്‍ അവിടുത്തെ കാലാവസ്ഥ എങ്ങനെയായിരിക്കുമെന്ന് പരിശോധിച്ചിരുന്നു. 40 ഡിഗ്രിയാണ് യുഎഇയിലെ താപനില. അതോടൊപ്പം നന്നായി ടേണ്‍ ചെയ്യുന്ന വിക്കറ്റുമാണ് അവിടുത്തേതെന്ന് ലീ വിലയിരുത്തി.
അതുകൊണ്ടു തന്നെ സിഎസ്‌കെയ്ക്കു അവിടെ ഹോംഗ്രൗംണ്ട് പോലെ തോന്നും. സിഎസ്‌കെ ടീമിലെ മുഴുവന്‍ സ്പിന്നര്‍മാര്‍ക്കും ഇവിടെ മികച്ച ടേണ്‍ ലഭിക്കുന്നത് ഒന്നു ചിന്തിച്ചു നോക്കൂ. ഇവയെല്ലാം പരിഗണിക്കുമ്പോള്‍ ടൂര്‍ണമെന്റ് ഏറ്റവുമധികം യോജിക്കുക സിഎസ്‌കെയ്ക്കായിരിക്കും. കിരീട ഫേവറിറ്റുകളിലും അവരായിരിക്കും മുന്നിലെന്നും ലീ ചൂണ്ടിക്കാട്ടി. ഇത്തരം സാഹചര്യങ്ങളില്‍ തന്റെ സ്പിന്നര്‍മാരെ ഉപയോഗിക്കുന്നതില്‍ മിടുക്കനാണ് ധോണി.

പല താരങ്ങളുടെയും തിരിച്ചുവരവ്

പല താരങ്ങളുടെയും തിരിച്ചുവരവ്

സിഎസ്‌കെ ടീമിലെ പല താരങ്ങളും നീണ്ട ഇടവേളയ്ക്കു ശേഷം കളിക്കളത്തിലേക്കു തിരിച്ചെത്തുന്നത് ഐപിഎല്ലിലൂടെയായിരിക്കും. ധോണിയെക്കൂടാതെ സുരേഷ് റെയ്‌ന, ഹര്‍ഭജന്‍സ സിങ്, ഡ്വയ്ന്‍ ബ്രാവോ, ഇമ്രാന്‍ താഹിര്‍, ഷെയ്ന്‍ വാട്‌സന്‍, ഫാഫ് ഡുപ്ലെസി, എന്നിവരൊക്കെ ഇക്കൂട്ടത്തിലുണ്ട്. ഇവരില്‍ പലരും ദേശീയ ടീമിന്റെ ഭാഗമല്ല. ഐപിഎല്ലില്‍ മാത്രമേ ചിലരെല്ലാം നിലവില്‍ കളിക്കുന്നുള്ളൂ.
ഐപിഎല്ലിന്റെ ഇതുവരെ നടന്ന എല്ലാ സീസണിലും പ്ലേഓഫിലെത്തുകയും കൂടുതല്‍ തവണ ഫൈനലിലെത്തുകയും ചെയ്ത ടീമാണ് സിഎസ്‌കെ. 2018ലാണ് ധോണിപ്പട അവസാനമായി കിരീടത്തില്‍ മുത്തമിട്ടത്. കഴിഞ്ഞ സീസണിലെ ആവേശകരമായ ഫൈനലില്‍ മുംബൈ ഇന്ത്യന്‍സിനോടു അവര്‍ ഒരു റണ്ണിനു തോല്‍ക്കുകയായിരുന്നു.

Story first published: Monday, August 10, 2020, 10:41 [IST]
Other articles published on Aug 10, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+