Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: ലേലത്തില്‍ സിഎസ്‌കെ ആദ്യം വാങ്ങേണ്ടത് ആരെയൊക്കെ? ഗംഭീര്‍ പറയുന്നു

1

വ്യാഴാഴ്ച നടക്കാനിരിക്കുന്ന ഐപിഎല്‍ ലേലത്തില്‍ മുന്‍ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് ആരൊക്കെയാണ് ലേലത്തില്‍ നോട്ടമിടേണ്ടത് എന്നതിനെക്കുറിച്ച് അഭിപ്രായം തുറന്നു പറഞ്ഞ് മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. കഴിഞ്ഞ സീസണില്‍ എംഎസ് ധോണിക്കു കീഴില്‍ വലിയ പ്രതീക്ഷകളോടെയിറങ്ങിയ സിഎസ്‌കെ പ്ലേഓഫ് പോലും കാണാതെ പുറത്തായിരുന്നു.

ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് സിഎസ്‌കെയ്ക്കു ഇങ്ങനെയൊരു തിരിച്ചടി നേരിട്ടത്. ഇതേ തുടര്‍ന്ന് വരാനിരിക്കുന്ന ലേലത്തില്‍ വീക്ക്‌നെസുകള്‍ പരിഹരിച്ച് ശക്തമായ തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ് സിഎസ്‌കെ.
സിഎസ്‌കെ ടീമിലെ ഭൂരിഭാഗം കളിക്കാരും 30 വയസ്സ് പിന്നിട്ടവരാണ്. കരിയറിന്റെ അവസാന കാലഘട്ടത്തിലേക്കു നീങ്ങുന്ന ഇവരുടെ പകരക്കാരെ സിഎസ്‌കെയ്ക്കു കണ്ടെത്തേണ്ടതുണ്ട്.

വാട്‌സന്റെ വിരമിക്കല്‍

വാട്‌സന്റെ വിരമിക്കല്‍

സിഎസ്‌കെയുടെ മുന്‍ ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ഷെയ്ന്‍ വാട്‌സന്‍ കഴിഞ്ഞ സീസണിനു ശേഷം വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. വാട്‌സനെയും വിന്‍ഡീസ് വെറ്ററന്‍ ഓള്‍റൗണ്ടര്‍ ഡ്വയ്ന്‍ ബ്രാവോയെയും പോലെയുള്ള താരങ്ങള്‍ക്കു പകരക്കാരെ സിഎസ്‌കെ കണ്ടെത്തേണ്ടതുണ്ടെന്നു ഗംഭീര്‍ പറഞ്ഞു. 39 കാരനായ വാട്‌സന്‍ കഴിഞ്ഞ സീസണില്‍ ബാറ്റിങില്‍ ശരാശരി പ്രകടനമാണ് നടത്തിയത്. മുഴുവന്‍ മല്‍സരങ്ങളിലും താരത്തെ സിഎസ്‌കെ കളിപ്പിക്കുകയും ചെയ്തിരുന്നില്ല.
സിഎസ്‌കെ ലേലത്തില്‍ ആദ്യം തന്നെ ഷെയ്ന്‍ വാട്‌സന്റെ പകരക്കാരനെയാണ് ടീമിലേക്കു കൊണ്ടു വരേണ്ടത്. കഴിഞ്ഞ സീസണില്‍ സുരേഷ് റെയ്‌ന അവരുടെ ടീമിലുണ്ടായിരുന്നില്ല. എന്നാല്‍ പുതിയ സീസണില്‍ അദ്ദേഹം മടങ്ങിയെത്തിയതിനാല്‍ അതേക്കുറിച്ച് ചിന്തിക്കേണ്ടതില്ലെന്നും ഗംഭീര്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ക്രിക്കറ്റ് കണക്ടഡ് ഷോയില്‍ അഭിപ്രായപ്പെട്ടു.

ഭാജിയുടെ പകരക്കാരന്‍ വേണം

ഭാജിയുടെ പകരക്കാരന്‍ വേണം

സിഎസ്‌കെയുടെം ഹോംഗ്രൗണ്ടായ ചെന്നൈയിലെ പിച്ച് സ്പിന്നര്‍മാരെ തുണയ്ക്കുന്നതാണ്. ധോണി ഏറെക്കാലമായി സിഎസ്‌കെയെ നയിച്ചുകൊണ്ടിരിക്കുന്ന ഗ്രൗണ്ടാണിത്. അതുകൊണ്ടു തന്നെ ഇവിടുത്തെ പിച്ചിനെക്കുറിച്ച് അദ്ദേഹത്തിനു നന്നായറിയാം. ഹര്‍ഭജന്‍ സിങിനെ ലേലത്തിനു മുമ്പ് ടീമില്‍ നിന്നൊഴിവാക്കിയതിനാല്‍ പുതിയൊരു ഓഫ് സ്പിന്നറെ ലേലത്തില്‍ സിഎസ്‌കെ വാങ്ങിക്കേണ്ടതുണ്ട്. കൂടാതെ വാട്‌സന്റെ പകരക്കാരനെയും ഡ്വയ്ന്‍ ബ്രാവോയ്ക്കു ബാക്കപ്പായി ഒരു ഓള്‍റൗണ്ടറെയും സിഎസ്‌കെയ്ക്കു ആവശ്യമാണെന്നു ഗംഭീര്‍ വിശദമാക്കി.

ബ്രാവോ പഴയ ബ്രാവോയല്ല

ബ്രാവോ പഴയ ബ്രാവോയല്ല


ബ്രാവോയ്ക്കു ഇപ്പോള്‍ പഴയ മികവ് പുലര്‍ത്താന്‍ കഴിയുന്നില്ല. മാത്രമല്ല അദ്ദേഹം കരിയറിന്റെ അസ്തമയ കാലത്തുമാണ്. അതുകൊണ്ടു തന്നെ പിന്‍ഗാമിയെ സിഎസ്‌കെയ്ക്കു കണ്ടെത്തേണ്ടതുണ്ട്. ലേലത്തില്‍ സിഎസ്‌കെ ഒരു ഓള്‍റൗണ്ടറെ ടീമിലെത്തിക്കാന്‍ ശ്രദ്ധിക്കണം. സിഎസ്‌കെയ്ക്കു വേണ്ടി സാധാരണയായി വിദേശ ബാറ്റ്‌സ്മാന്‍മാരാണ് ഓപ്പണ്‍ ചെയ്യാറുള്ളത്. വാട്‌സനു പകരം ഓപ്പണറായി കൂടി കളിക്കാന്‍ കഴിയുന്ന ഒരു വിദേശ ബാറ്റ്‌സ്മാനെ ലേലത്തില്‍ സിഎസ്‌കെ വാങ്ങിക്കണമെന്നും ഗംഭീര്‍ നിര്‍ദേശിച്ചു.
വരാനിരിക്കുന്നത് വെറും ഒരു സീസണിലേക്കുള്ള ലേലമായതിനാല്‍ തന്നെ സിഎസ്‌കെയ്ക്കു ഇത്തവണ ചെറിയ സ്‌ക്വാഡ് മതിയെന്നു ഗംഭീര്‍ അഭിപ്രായപ്പെട്ടു. വരാനിരിക്കുന്ന സീസണിനു ശേഷം മെഗാ താരലേലമാണ് നടക്കാനിരിക്കുന്നത്. അതുകൊണ്ടു തന്നെ ഇത്തവണ സിഎസ്‌കെ ടീമില്‍ വലിയൊരു മാറ്റമുണ്ടാവുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നില്ലെന്നും ഗംഭീര്‍ പറഞ്ഞു.

Story first published: Tuesday, February 16, 2021, 18:13 [IST]
Other articles published on Feb 16, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+