Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: സിഎസ്‌കെ- മുംബൈ ഉദ്ഘാടന മല്‍സരം? സൂചന നല്‍കി രോഹിത്

മുംബൈ: യുഎഇയില്‍ നടക്കാനിരിക്കുന്ന ഐപിഎല്ലിന്റെ 13ാം സീസണിലെ ഉദ്ഘാടന മല്‍സരം മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മിലാവുമോ? സൂചന നല്‍കിയത് മുംബൈ ക്യാപ്റ്റന്‍ കൂടിയായ രോഹിത് ശര്‍മയാണ്. ഇതിഹാസ താരം എംഎസ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച ശേഷമുള്ള രോഹിത്തിന്റെ ട്വീറ്റാണ് ഐപിഎല്ലിലെ ഉദ്ഘാടന മല്‍സരത്തെക്കുറിച്ച് സൂചന നല്‍കുന്നത്.

1

ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഏറ്റവുമധികം സ്വാധീനമുണ്ടാക്കിയ വ്യക്തികളിലൊരാള്‍. ക്രിക്കറ്റിനകത്തും ചുറ്റും അദ്ദേഹമുണ്ടാക്കിയ ഇംപാക്ട് വളരെ വലുതാണ്. ഒരു ടീമിനെ എങ്ങനെ സൃഷ്ടിച്ചെടുക്കാമെന്ന് വ്യക്തമായ കാഴ്ചപ്പാടുളള മാസ്റ്റര്‍ തന്നെയാണ് ധോണി. നീലയില്‍ അദ്ദേഹത്തെ തീര്‍ച്ചയായും മിസ്സ് ചെയ്യും, എന്നാല്‍ മഞ്ഞയില്‍ അദ്ദേഹം നമുക്കൊപ്പമുണ്ടാവും. 19ന് ടോസിനു നമുക്ക് കാണാമെന്നായിരുന്നു രോഹിത് ട്വീറ്റ് ചെയ്തത്.

ട്വീറ്റിലെ അവസാനത്തെ വരിയാണ് ഐപിഎല്ലിന്റെ ഉദ്ഘാടന മല്‍സരം രോഹിത്തിന്റെ മുംബൈയും ധോണിയുടെ സിഎസ്‌കെയും തമ്മിലായിരിക്കാമെന്ന സൂചനകള്‍ നല്‍കുന്നത്. ഐപിഎല്‍ സപ്തംബര്‍ 19 മുതല്‍ നവംബര്‍ 10 വരെ യുഎഇയിലാണ് നടക്കുന്നതെങ്കിലും മല്‍സരക്രമം ബിസിസിഐ ഇനിയും പ്രഖ്യാപിച്ചിട്ടില്ല.

ഐപിഎല്ലിന്റെ നേരത്തേ പ്രഖ്യാപിച്ച മല്‍സരക്രമ പ്രകാരം മുംബൈയും ചെന്നൈയും തമ്മിലായിരുന്നു ഉദ്ഘാടന മല്‍സരം നടക്കേണ്ടിയിരുന്നത്. മുംബൈയിലെ വാംഖഡെ സ്‌റ്റേഡിയത്തില്‍ മാര്‍ച്ച് 29നായിരുന്നു മുംബൈ- സിഎസ്‌കെ പോരാട്ടം. എന്നാല്‍ കൊവിഡ് മഹാമാരിയെ തുടര്‍ന്ന് ടൂര്‍ണമെന്റ് അനിശ്ചിത കാലത്തേക്കു മാറ്റിവയ്ക്കുന്നതായി ബിസിസിഐ പ്രഖ്യാപിക്കുകയായിരുന്നു. ഈ ടൂര്‍ണമെന്റാണ് ഇപ്പോള്‍ യുഎഇയില്‍ നടക്കാന്‍ പോവുന്നത്.

ഐപിഎല്ലില്‍ സിഎസ്‌കെയും മുംബൈയും തമ്മിലുള്ള പോരാട്ടങ്ങള്‍ എല്ലായ്‌പ്പോഴും തീ പാറിയിട്ടുണ്ട്. ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച രണ്ടു ടീമുകളെന്നാണ് ഇവര്‍ ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇതുവരെ നടന്ന 12 ടൂര്‍ണമെന്റുകളില്‍ ഏഴു തവണയും കിരീടം പങ്കിട്ടത് സിഎസ്‌കെയും മുംബൈയുമാണ്. മുംബൈ നാലു തവണ ചാംപ്യന്‍മാരായപ്പോള്‍ സിഎസ്‌കെ മൂന്നു തവണ ജേതാക്കളായി.

2

കഴിഞ്ഞ സീസണിന്റെ ഫൈനലിലും ധോണിയും രോഹിത്തുമായിരുന്നു കൊമ്പുകോര്‍ത്തത്. അന്നു നടന്ന അത്യധികം ആവേശകരമായ മല്‍സരത്തില്‍ ചെന്നൈയെ ഒരു റണ്‍ിന് തോല്‍പ്പിച്ച് മുംബൈ നാലാം കിരീടം സ്വന്തമാക്കുകയായിരുന്നു. ശ്രീലങ്കയുടെ ഇതിഹാസ പേസര്‍ ലസിത് മലിങ്കയുടെ നിര്‍ണായകമായ അവസാന ഓവറായിരുന്നു മുംബൈയ്ക്കു ത്രസിപ്പിക്കുന്ന ജയം സമ്മാനിച്ചത്.

Story first published: Sunday, August 16, 2020, 17:41 [IST]
Other articles published on Aug 16, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+