For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: ഉയര്‍ന്ന വിജയശതമാനം ആര്‍ക്ക്? ജയങ്ങളില്‍ ഒന്നാമന്‍ ആര്? എല്ലാമറിയാം

ഏറ്റവുമധികം തവണ ചാംപ്യന്മാരായ ടീം മുംബൈയാണ്

ഐപിഎല്ലിന്റെ 13ാം സീസണ്‍ പടിവാതില്‍ക്കെ എത്തിനില്‍ക്കുകയാണ്. കൊവിഡ് മഹാമാരിയുടെ സാഹചര്യത്തില്‍ ഇത്തവണ യുഎഇയിലാണ് ഫ്രാഞ്ചൈസി ക്രിക്കറ്റിലെ വന്‍പൂരമെന്നറിയപ്പെടുന്ന ഐപിഎല്‍ നടക്കുക. സപ്തംബര്‍ 19ന് തുടങ്ങുന്ന ടൂര്‍ണമെന്റിന്റെ ഫൈനല്‍ നവംബര്‍ 10നാണ്.

നിലവിലെ ചാംപ്യന്മാരായ രോഹിത് ശര്‍മയുടെ മുംബൈ ഇന്ത്യന്‍സ് കിരീടം നിലനിര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് യുഎഇയിലെത്തുക. അഞ്ചാം കിരീടമാണ് ഹിറ്റ്മാനും സംഘവും സ്വപ്‌നം കാണുന്നത്. ഐപിഎല്ലിലെ പ്രധാനപ്പെട്ട എട്ടു ഫ്രാഞ്ചൈസികളുടെയും ഇതുവരെയുള്ള പ്രകടനം ഒന്നു വിശകലനം ചെയ്യാം.

ചെന്നൈ സൂപ്പര്‍ കിങ്‌സ്

ചെന്നൈ സൂപ്പര്‍ കിങ്‌സ്

വിജയ ശതമാനം മാനദണ്ഡമാക്കിയാല്‍ എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സാണ് നമ്പര്‍ വണ്ണെന്ന് നമുക്ക് കാണാന്‍ കഴിയും. 61.28 ആണ് സിഎസ്‌കെയുടെ വിജയശതമാനം. മറ്റൊരു ടീമിനും വിജയശതമാനം 60 എന്ന നമ്പറിലെത്താന്‍ കഴിഞ്ഞിട്ടില്ല.
165 മല്‍സരങ്ങളില്‍ കളിച്ച സിഎസ്‌കെ 100 കളികളിലും വെന്നിക്കൊടി പാറിച്ചു. 63 മല്‍സരങ്ങളിലാണ് പരാജയമേറ്റു വാങ്ങിയത്. മൂന്നു തവണ ചാംപ്യന്‍മാരായ സിഎസ്‌കെ അഞ്ചു തവണ റണ്ണറപ്പാവുകയും ചെയ്തു.

മുംബൈ ഇന്ത്യന്‍സ്

മുംബൈ ഇന്ത്യന്‍സ്

വിജയ ശതമാനത്തില്‍ പിന്നിലാണെങ്കിലും മറ്റു കണക്കുകൡ സിഎസ്‌കെയെക്ക് മുന്നിലാണ് മുംബൈ ഇന്ത്യന്‍സിന്റെ സ്ഥാനം. 57.75 ആണ് മുംബൈയുടെ വിജയ ശതമാനം. 187 മല്‍സരങ്ങള്‍ കളിച്ച മുംബൈ 107 എണ്ണത്തില്‍ ജയിച്ചു കയറി. 78 കളികളിലാണ് തോറ്റത്. ടൂര്‍ണമെന്റില്‍ ഏറ്റവുമധികം മല്‍സരങ്ങളില്‍ ജയിച്ച ടീമും കൂടുതല്‍ മല്‍സരങ്ങള്‍ കളിച്ച ടീമും മുംബൈയാണ്.
കൂടാതെ ഏറ്റവുമധികം തവണ ചാംപ്യമാരായ ടീമും മുംബൈ തന്നെ (നാലു തവണ). ഒരു തവണ റണ്ണറപ്പാവാനും മുംബൈയ്ക്കു സാധിച്ചു.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

ഒരു തവണ ഐപിഎല്ലില്‍ ചാംന്‍മാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് വിജയശതമാനത്തില്‍ മൂന്നാംസ്ഥാനത്തു നില്‍ക്കുന്നത്. 54.70 ആണ് ഹൈദരാബാദിന്റെ വിജയ ശതമാനം. 108 മല്‍സരങ്ങളില്‍ 57 എണ്ണത്തില്‍ വെന്നിക്കൊടി നാട്ടിയ അവര്‍ 49 എണ്ണത്തില്‍ തോല്‍വി വഴങ്ങി.
മറ്റ് ഏഴു ടീമുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറ്റവും കുറവ് മല്‍സസരങ്ങളില്‍ കളിച്ചത് ഹൈദരാബാദാണ്. കാരണം 2013ലാണ് അവര്‍ ടൂര്‍ണമെന്റില്‍ അരങ്ങേറിയത്. 2016ല്‍ ചാംപ്യന്‍മാരായ ഹൈദരാബാദ് ഒരു തവണ റണ്ണറപ്പാവുകയും ചെയ്തിട്ടുണ്ട്.

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്

വിജയശതമാനത്തില്‍ നാലാംസ്ഥാനത്തു നില്‍ക്കുന്നത് മുന്‍ ജേതാക്കളായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സാണ് (52.52). 178 മല്‍സരങ്ങൡ ഇറങ്ങിയ കെകെആറിന് 92 കളികളിലാണ് ജയിക്കാന്‍ കഴിഞ്ഞത്. 83 മല്‍സരങ്ങൡല്‍ അവര്‍ തോല്‍വിയേറ്റുവാങ്ങി. രണ്ടു തവണ ഐപിഎല്‍ കിരീടത്തില്‍ മുത്തമിടാന്‍ കെകെആറിനു സാധിച്ചു. രണ്ടും ഗൗതം ഗംഭീറിന്റെ ക്യാപ്റ്റന്‍സിയിലായിരുന്നു.

രാജസ്ഥാന്‍ റോയല്‍സ്

രാജസ്ഥാന്‍ റോയല്‍സ്

ഐപിഎല്ലില്‍ 50ന് മുകളില്‍ വിജയശതമാനമുള്ള മറ്റൊരു ടീമാണ് മുന്‍ ചാംപ്യന്‍മാരായ രാജസ്ഥാന്‍ റോയല്‍സ്. 147 മല്‍സരങ്ങളില്‍ കളിച്ച രാജസ്ഥാന്‍ 73 എണ്ണത്തില്‍ ജയിച്ചപ്പോള്‍ 69 കളികളില്‍ തോല്‍വിയും സമ്മതിച്ചു. 51.37 ആണ് കെകെആറിന്റെ വിജയശതമാനം.
2008ലെ പ്രഥമ സീസണിലാണ് രാജസ്ഥാന്‍ അപ്രതീക്ഷിത ചാംപ്യന്‍മാരായത്. പിന്നീടൊരിക്കലും അവര്‍ ഫൈനല്‍ കളിച്ചിട്ടില്ല.

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ വിജയ ശതമാനം 47.25 ആണ്. മുംബൈ ഇന്ത്യന്‍സ് കഴിഞ്ഞാല്‍ ടൂര്‍ണമെന്റില്‍ ഏറ്റവുമധികം മല്‍സരങ്ങള്‍ കളിച്ച ടീം ആര്‍സിബിയാണ് (181). ഇവയില്‍ 83 മല്‍സരങ്ങളാണ് അവര്‍ ജയിച്ചത്. 92 മല്‍സരങ്ങളില്‍ ആര്‍സിബിക്ക് അടിതെറ്റി. മൂന്നു തവണ റണ്ണറപ്പായെങ്കിലും ഒരിക്കല്‍പ്പോലും കിരീടത്തില്‍ മുത്തമിടാന്‍ അവര്‍ക്കു ഭാഗ്യമുണ്ടായിട്ടില്ല.

കിങ്‌സ് ഇലവന്‍ പഞ്ചാബ്

കിങ്‌സ് ഇലവന്‍ പഞ്ചാബ്

പ്രഥമ സീസണ്‍ മുതല്‍ ഐപിഎല്ലിലുള്ള കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ വിജയശതമാനം 46.02 ആണ്. 176 മല്‍സരങ്ങളില്‍ ഇതുവരെ കളിച്ച അവര്‍ 80 എണ്ണത്തില്‍ ജയിച്ചപ്പോള്‍ 94 കളികളില്‍ തോല്‍വിയും സമ്മതിച്ചു. തോല്‍വിയുടെ കണക്ക് നോക്കിയാല്‍ ഏറ്റവുമധികം മല്‍സരങ്ങള്‍ തോറ്റ രണ്ടാമത്തെ ടീം പഞ്ചാബാണ്. ഒരു തവണ അവര്‍ റണ്ണറപ്പായിട്ടുണ്ട്.

ഡല്‍ഹി ക്യാപ്പിറ്റല്‍സ്

ഡല്‍ഹി ക്യാപ്പിറ്റല്‍സ്

ഐപിഎല്ലില്‍ ഏറ്റവും ദയനീയ പ്രകടനം നടത്തിയ ടീം ഡല്‍ഹി ക്യാപ്പിറ്റല്‍സാണ് (മുമ്പ് ഡല്‍ഹി ഡെയര്‍ഡെവിള്‍സ്). വിജയ ശതമാനത്തിലും തോല്‍വിയുടെ കണക്കിലുമെല്ലാം ഡല്‍ഹിയാണ് മുന്നില്‍. 44 ആണ് ഡല്‍ഹിയുടെ വിജയശതമാനം. 177 മല്‍സരങ്ങളില്‍ കളിച്ച അവര്‍ക്കു ജയിക്കാനായത് 76 മല്‍സരങ്ങള്‍ മാത്രമാണ്. 97 കളികളില്‍ അവര്‍ പരാജയപ്പെട്ടു. ടൂര്‍ണമെന്റില്‍ ഒരിക്കല്‍പ്പോലും ഫൈനലിലെത്താത്ത ഏക ടീം കൂടിയാണ് ഡല്‍ഹി.

Story first published: Thursday, August 20, 2020, 16:25 [IST]
Other articles published on Aug 20, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+