IPL 2020: സിഎസ്‌കെയുടെ കഷ്ടകാലം തീരുന്നില്ല, രണ്ടു താരങ്ങളെ കൂടി നഷ്ടം! രണ്ടു കളികള്‍ക്കില്ല
ഐപിഎല്ലിന്റെ ഈ സീസണിനു മുമ്പുള്ള എട്ടു ടീമുകളെയും നോക്കിയാല്‍ അക്കൂട്ടത്തില്‍ ഏറ്റവും മോശം സമയമുള്ള ടീം എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സാണ്. ഒന്നിനു പിറകെ ഒന്നായി ഇടിത്തീ പോലെയാണ് സിഎസ്‌കെയിലേക്കു പ്രതിസന്ധികള്‍ വന്നു കൊണ്ടിരിക്കുന്നത്. ടീമിലെ 13 പേരുടെ കൊവിഡ് പരിശോധനാ ഫലം പോസിറ്റിവ് ആയതായിരുന്നു യുഎഇയിലെത്തിയ ശേഷമുള്ള ആദ്യത്തെ ഷോക്ക്.
അതിനു പിന്നാലെയാണ് അടുത്ത ഇരുട്ടടി ലഭിച്ചത്. സ്റ്റാര്‍ ഓള്‍റൗണ്ടറും വൈസ് ക്യാപ്റ്റനുമായ സുരേഷ് റെയ്‌നയുടെ പിന്‍മാറ്റമായിരുന്നു. അവിടെയും തീര്‍ന്നില്ല. വെറ്ററന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങും ഐപിഎല്ലിന് ഇല്ലെന്ന് അറിയിച്ചത് മറ്റൊരു ആഘാതമായി. ഇപ്പോഴിതാ 19ന് മുംബൈ ഇന്ത്യന്‍സിനെതിരായ ഉദ്ഘാടന മല്‍സരത്തില്‍ രണ്ടു വിദേശ താരങ്ങളുടെ സേവനം സിഎസ്‌കെയ്ക്കു ലഭിക്കില്ലെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്.

ഹേസ്ല്‍വുഡും കറെനും കളിക്കില്ല
ടീമില്‍ പുതുതായെത്തിയ ഓസ്‌ട്രേലിയന്‍ പേസര്‍ ജോഷ് ഹേസ്ല്‍വുഡും ഇംഗ്ലണ്ടിന്റെ യുവ ഓള്‍റൗണ്ടര്‍ സാം കറെനും ഉദ്ഘാടന മല്‍സരത്തില്‍ കളിക്കില്ലെന്നതാണ് ഏറ്റവും പുതിയ വിവരം. മുംബൈയ്‌ക്കെതിരായ ആദ്യ മല്‍സരത്തില്‍ മാത്രമല്ല 22ന് രാജസ്ഥാന്‍ റോയല്‍സുമായുള്ള രണ്ടാമത്തെ മല്‍സരത്തിലും ഇരുവരും സിഎസ്‌കെയ്ക്കായി കളിക്കാനിടയില്ല.
നിലവില്‍ ദേശീയ ടീമുകള്‍ക്കൊപ്പം കളിച്ചു കൊണ്ടിരിക്കുന്ന ഹേസ്ല്‍വുഡും കറെനും 17ന് വൈകീട്ട് മാത്രമേ യുഎഇയിലെത്തുകയുള്ളൂ. ഇവിടെയെത്തിയാല്‍ രണ്ടു പേര്‍ക്കും ആറു ദിവസം ക്വാറന്റീനില്‍ കഴിയേണ്ടി വരും. ഇതിനിടെയുള്ള കൊവിഡ് ടെസ്റ്റുകളില്‍ നെഗറ്റീവായാല്‍ മാത്രമേ താരങ്ങള്‍ക്കു സിഎസ്‌കെയ്‌ക്കൊപ്പം ചേരാനാവൂ.

തിരിച്ചടിയാവില്ലെന്നു സിഎസ്‌കെ സിഇഒ
ഹേസ്ല്‍വുഡിനും കറെനും ഐപിഎല്ലിലെ ആദ്യത്തതെ രണ്ടു മല്‍സരങ്ങളും നഷ്ടമാവുമെന്നസ് സിഎസ്‌കെ സിഇഒ കാശി വിശ്വനാഥനും സ്ഥിരീകരിച്ചിരിക്കുകയാണ്. ജോഷിനും കറെനും ആദ്യത്തെ രണ്ടു മല്‍സരങ്ങളില്‍ കളിക്കാനാവില്ലെന്നതു ഞങ്ങളുടെ മനസ്സിലുണ്ട്.
എന്നാല്‍ ഡ്വയ്ന്‍ ബ്രാവോയടക്കമുള്ളവര്‍ ആദ്യ മല്‍സരം മുതല്‍ സിഎസ്‌കെ നിരയിലുണ്ടാവും. ജോഷ്, കറെന്‍ എന്നീ രണ്ടു താരങ്ങളുടെ അഭാവം ടീമിനു തിരിച്ചടിയാവില്ല. അതു മറികടക്കാനുള്ള താരസമ്പത്ത് സിഎസ്‌കെയ്ക്കുണ്ടെന്നും വിശ്വനാഥന്‍ അഭിപ്രായപ്പെട്ടു.

മൂന്നു പേര്‍ സിപിഎല്ലില്‍ കളിക്കുന്നു
സിഎസ്‌കെ ടീമിന്റെ ഭാഗമായ മൂന്നു വിദേശ താരങ്ങള്‍ ഇപ്പോള്‍ കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ കളിച്ചു കൊണ്ടിരിക്കുകയാണ്. ബ്രാവോയെക്കൂടാേെത ന്യൂസിലാന്‍ഡ് ഓള്‍റൗണ്ടര്‍ മിച്ചെല്‍ സാന്റ്‌നര്‍, ദക്ഷിണാഫ്രിക്കയുടെ വെറ്ററന്‍ സ്പിന്നര്‍ എന്നിവരാണ് സിപിഎല്ലില്‍ വിവിധ ഫ്രാഞ്ചൈസികള്‍ക്കു വേണ്ടി കളിക്കുന്നത്. ഇവരെല്ലാം 12-13 തിയ്യതികളിലായി ഐപിഎല്ലിനായി യുഎഇയിലെത്തും.
ആറു ദിവസത്ത ക്വാറന്റീനു ശേഷം ഇവര്‍ക്കു മുംബൈക്കെതിരായ ഉദ്ഘാടന മല്‍സരത്തില്‍ കളിക്കാനാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്നാല്‍ കൊവിഡ് വില്ലനായാല്‍ സിഎസ്‌കെയുടെ കണക്കുകൂട്ടലുകള്‍ മുഴുവന്‍ തെറ്റും.

വാട്‌സനും എന്‍ഗിഡിയും
നിലവില്‍ സിഎസ്‌കെയോടൊപ്പം ദുബായിലുള്ളത് ഏക വിദേശ ഓള്‍റൗണ്ടര്‍ ഷെയ്ന്‍ വാട്‌സനും പേസര്‍ ലുംഗി എന്‍ഗിഡിയുമാണ്. എങ്കിലും ഇതൊന്നും സിഎസ്‌കെയെ ആശങ്കയിലാക്കുന്നില്ലെന്നു കാശി വിശ്വാനാഥന്‍ വ്യക്തമാക്കി. ഞങ്ങള്‍ ആത്മവിശ്വാസത്തില്‍ തന്നെയാണ്. നെറ്റ് ബൗളര്‍മാരായി ആവശ്യത്തിന് പേസര്‍മാര്‍ ഇപ്പോള്‍ സിഎസ്‌കെയ്ക്കുണ്ട്. ശര്‍ദ്ദുല്‍ താക്കൂര്‍, കെഎം ആസിഫ്, മോനു കുമാര്‍ എന്നിവര്‍ക്കൊപ്പം തമിഴ്‌നാടിന്റെ പേസര്‍മാരായ മൂന്നു നെറ്റ് ബൗളര്‍മാരും സംഘത്തിലുണ്ടെന്നും ശ്രീനിവാസന്‍ അറിയിച്ചു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications