Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: റെയ്‌നയെയും തന്നെയും സിഎസ്‌കെ മിസ്സ് ചെയ്യുമോ? ഹര്‍ഭജന്‍ പറയുന്നു

ഐപിഎല്ലിന്റെ പുതിയ സീസണില്‍ പരിചയസമ്പന്നരായ രണ്ടു മുന്‍നിര താരങ്ങളില്ലാതെയാണ് എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സ് കിരീടം തിരിച്ചു പിടിക്കാന്‍ ഇറങ്ങുന്നത്. ഒരാള്‍ ടീമിന്റെ വൈസ് ക്യാപ്റ്റനും സൂപ്പര്‍ ഓള്‍റൗണ്ടറുമായ സുരേഷ് റെയ്‌നയാണെങ്കില്‍ മറ്റൊരാള്‍ വെറ്ററന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങാണ്. രണ്ടു പേരും വ്യക്തിപരമായ കാരണങ്ങള്‍ അറിയിച്ചായിരുന്നു ഈ സീസണില്‍ കളിക്കുന്നില്ലെന്നു അറിയിച്ചത്. ഇവര്‍ക്കു പകരക്കാരനെയും സിഎസ്‌തെ ഇനിയും പ്രഖ്യാപിച്ചിട്ടില്ല.

1

ടീമിനൊപ്പം യുഎഇയില്‍ എത്തിയ ശേഷം ക്വാറന്റീനില്‍ കഴിയവെയാണ് റെയ്‌ന ആരാധകരെയും ടീം മാനേജ്‌മെന്റിനെയും ഞെട്ടിച്ചുകൊണ്ട് ഈ സീസണില്‍ നിന്നും പിന്മാറുന്നതായി അറിയിച്ച് നാട്ടിലേക്കു മടങ്ങിയത്. എന്നാല്‍ യുഎഇയിലേക്കു തിരിച്ച സിഎസ്‌കെ സംഘത്തില്‍ ഇല്ലാതിരുന്ന ഭാജി പിന്നീട് ടീമിനൊപ്പം ചേരുമെന്നായിരുന്നു അറിയിച്ചിരുന്നത്. ഒടുവില്‍ താന്‍ പിന്‍മാറുന്നതായി അദ്ദേഹം ഫ്രാഞ്ചൈസിയെ അറിയിക്കുകയുമായിരുന്നു. റെയ്‌നയുടെയും തന്റെയും പിന്‍മാറ്റം ഈ സീസണില്‍ സിഎസ്‌കെയ്ക്കു ഒരു തരത്തിലും തിരിച്ചടിയാവാന്‍ പോവുന്നില്ലെന്നു ഭാജി വ്യക്തമാക്കി.

ഒരുപാട് അനുഭവസമ്പത്തുള്ള ടീമുകളിലൊന്നാണ് സിഎസ്‌കെ. അവരുടെ ടീമില്‍ ഹര്‍ഭജന്‍ സിങും സുരേഷ് റെയ്‌നയും ഇപ്പോള്‍ ഇല്ലെന്നത് യാഥാര്‍ഥ്യമാണ്. പക്ഷെ അത് അവരെ അത്ര അലട്ടുമെന്ന് തനിക്കു തോന്നുന്നില്ല. ഒരുപാട് അനുഭവസമ്പത്തുള്ള ഷെയ്ന്‍ വാട്‌സന്‍, എംഎസ് ധോണി, ഡ്വയ്ന്‍ ബ്രാവോ, രവീന്ദ്ര ജഡേജ എന്നിവരെപ്പോലുള്ള കളിക്കാര്‍ സിഎസ്‌കെയിലുണ്ട്. ഈ വര്‍ഷം സിഎസ്‌കെയെ താന്‍ മിസ്സ് ചെയ്യും. എന്നാല്‍ അവര്‍ എത്ര തന്നെ മിസ്സ് ചെയ്യുമെന്നറിയില്ല. റെയ്‌നയോ, താനോ മറ്റാരെങ്കിലുമോ ഇല്ലെങ്കിലും സിഎസ്‌കെ മുന്നോട്ടു തന്നെ പോവുമെന്നും ഹര്‍ഭജന്‍ ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു.

സപ്തംബര്‍ ആദ്യ വാരമായിരുന്നു ഐപിഎല്ലിനായി ഭാജി യുഎഇയില്‍ എത്തേണ്ടിയിരുന്നത്. ഈ സീസണില്‍ അദ്ദേഹം കളിക്കുന്ന കാര്യവും ഉറപ്പായിരുന്നു. പക്ഷെ മഹാമാരിയുടെ ഈ സമയത്തു ഭാര്യ ഗീത ബസ്രയ്ക്കും മകള്‍ക്കും തന്നെ അവര്‍ക്കൊപ്പം വേണ്ടിയിരുന്നു. ഇതേ തുടര്‍ന്നായിരുന്നു പിന്‍മാറിയതെന്നു ഭാജി വെളിപ്പെടുത്തി. കളിക്കളത്തില്‍ ഇറങ്ങുന്നതിനേക്കാള്‍ പ്രധാനം ഇപ്പോള്‍ കുടുംബത്തിനൊപ്പം നില്‍ക്കുകയാണെന്നു തനിക്കു തോന്നി. ഐപിഎല്ലിനെ താന്‍ മിസ്സ് ചെയ്യും. എങ്കിലും സിഎസ്‌കെ ടീമിന് എല്ലാ ആശംസകളും നേരുകയാണ്. മുമ്പത്തേതു പോലെ ഈ സീസണിലും അവര്‍ മികച്ച പ്രകടനം തന്നെ നടത്തുമെന്ന് തനിക്കുറപ്പുണ്ടെന്നും ഭാജി കൂട്ടിച്ചേര്‍ത്തു.

Story first published: Saturday, September 19, 2020, 17:29 [IST]
Other articles published on Sep 19, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+