Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: അവനെ ഞങ്ങള്‍ക്കു വേണം- ലേലത്തില്‍ സിഎസ്‌കെ നോട്ടമിടുന്ന താരത്തെക്കുറിച്ച് ഫ്‌ളെമിങ്

1

ഐപിഎല്ലിന്റെ അടുത്ത സീസണിനു മുന്നോടിയായി നടക്കാനിരിക്കുന്ന ലേലത്തില്‍ തങ്ങള്‍ നോട്ടമിടുന്ന താരത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് കോച്ച് സ്റ്റീഫന്‍ ഫ്‌ളെമിങ്. കഴിഞ്ഞ സീസണിലെ ഐപിഎല്ലില്‍ ഏറ്റവുമധികം നിരാശപ്പെടുത്തിയ ടീമുകളിലൊന്നായിരുന്നു എംഎസ് ധോണി നയിച്ച സിഎസ്‌കെ. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായി സിഎസ്‌കെ പ്ലേഓഫ് കാണാതെ പുറത്തായ സീസണായിരുന്നു ഇത്തവണത്തേത്.

ടീമിലെ പല താരങ്ങളെയും പ്രായം തളര്‍ത്തിയതോടെ സിഎസ്‌കെയ്ക്കു ഏറെ വിമര്‍ശനങ്ങളും പരിഹാസങ്ങളും നേരിടേണ്ടി വരികയും ചെയ്തു. ഇതേ തുടര്‍ന്നു അടുത്ത സീസണിലെ ഐപിഎല്ലില്‍ പുതിയൊരു ടീമിനെ തന്നെ അണിനിരത്താനുള്ള നീക്കത്തിലാണ് ധോണിയുടെ ടീം.

സെയ്‌ഫേര്‍ട്ടിനെ സിഎസ്‌കെയ്ക്കു വേണം

സെയ്‌ഫേര്‍ട്ടിനെ സിഎസ്‌കെയ്ക്കു വേണം

ലേലത്തിനെക്കുറിച്ച് ഇനിയും വ്യക്തത വന്നിട്ടില്ലെങ്കിലും സിഎസ്‌കെ നോട്ടമിടുന്ന ഒരു പ്രധാനപ്പെട്ട താരത്തെക്കുറിച്ച് ഫ്‌ളെമിങ് തുറന്നു പറഞ്ഞിരിക്കുകയാണ്. ന്യൂസിലാന്‍ഡ് വിക്കറ്റ് കീപ്പര്‍ ടിം സെയ്‌ഫേര്‍ട്ടാണ് സിഎസ്‌കെ ലക്ഷ്യമിടുന്ന ഈ താരം. പാകിസ്താനെതിരേ നടന്ന ടി20 പരമ്പരയില്‍ മിന്നുന്ന പ്രകടനമായിരുന്നു സെയ്‌ഫേര്‍ട്ട് കാഴ്ചവച്ചത്. ഇതിനു പിന്നാലെയാണ് തങ്ങള്‍ സെയ്‌ഫേര്‍ട്ടിനായി നീക്കം നടത്തുമെന്ന് ഫ്‌ളെമിങ് പറഞ്ഞത്.
താരലേലത്തെ വലിയ പ്രതീക്ഷയോടെയാണ് സിഎസ്‌കെ കാത്തിരിക്കുന്നത്. മെഗാ താരലേലം അടുത്ത വര്‍ഷമുണ്ടാവില്ലെന്നാണ് സൂചനകള്‍. പകരം മിനി ലേലം മാത്രമേ നടക്കാനിടയുള്ളൂ. എങ്കിലും ചില അഴിച്ചുപണികള്‍ നടത്താന്‍ തന്നെയാണ് സിഎസ്‌കെയുടെ ശ്രമം. പല വെറ്ററന്‍ താരങ്ങളെയും ഒഴിവാക്കി പകരം യുവനിരയെ ടീമിലേക്കു കൊണ്ടുവരാന്‍ സിഎസ്‌കെ ശ്രമിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കെകെആറിന്റെ താരം

കെകെആറിന്റെ താരം

ന്യൂസിലാന്‍ഡും പാകിസ്താനും തമ്മിലുള്ള ടി20 പരമ്പരയുടെ കമന്ററി സംഘത്തില്‍ ഫ്‌ളെമിങുമുണ്ടായിരുന്നു. കമന്ററിക്കിടെയായിരുന്നു സെയ്‌ഫേര്‍ട്ടിനെക്കുറിച്ച് അദ്ദേഹത്തിന്റെ പരാമര്‍ശം. മഞ്ഞ ജഴ്‌സിയുള്ള ടീം നിങ്ങളെ ശ്രദ്ധിക്കുന്നുണ്ടെന്നായിരുന്നു ഫ്‌ളെമിങിന്റെ വാക്കുകള്‍. ബ്രെന്‍ഡന്‍ മക്കുല്ലത്തിന്റെ ടീം മാത്രമല്ല, അവിടെ വേറെയും ടീമുകളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഐപിഎല്ലിന്റെ കഴിഞ്ഞ സീസണില്‍ മക്കുല്ലം മുഖ്യ പരിശീലകനായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ടീമിന്റെ താരമായിരുന്നു സെയ്‌ഫേര്‍ട്ട്. ഇതേ തുടര്‍ന്നായിരുന്നു ഫ്‌ളെമിങ് ഇങ്ങനെ പറഞ്ഞത്. പരിക്കേറ്റ അമേരിക്കന്‍ താരം അലിഖാന്റെ പകരക്കാരനായിട്ടായിരുന്നു സെയ്‌ഫേര്‍ട്ട് കെകെആര്‍ ടീമിലെത്തിയത്. പക്ഷെ താരത്തിനു കളിക്കാന്‍ അവസരം ലഭിച്ചില്ല.

ടോപ്‌സ്‌കോററായി സെയ്‌ഫേര്‍ട്ട്

ടോപ്‌സ്‌കോററായി സെയ്‌ഫേര്‍ട്ട്

പാകിസ്താനെതിരേയുള്ള മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയില്‍ ന്യൂസിലാന്‍ഡിനു വേണ്ടി സെയ്‌ഫേര്‍ട്ട് തകര്‍പ്പന്‍ ബാറ്റിങ് കാഴ്ചവച്ചിരുന്നു. തുടര്‍ച്ചയായി രണ്ടു മല്‍സരങ്ങളില്‍ ഫിഫ്റ്റി നേടിയ അദ്ദേഹം പരമ്പരയിലെ ടോപ്‌സ്‌കോററായി മാറുകയും ചെയ്തിരുന്നു.
88 ശരാശരിയില്‍ 139.68 സ്‌ട്രൈക്ക് റേറ്റോടെ സെയ്‌ഫേര്‍ട്ട് പരമ്പരയില്‍ നേടിയത് 176 റണ്‍സായിരുന്നു. ഹാമില്‍റ്റണില്‍ നടന്ന ടി20യില്‍ കിവീസ് 164 റണ്‍സ് നാലു ബോളുകള്‍ ശേഷിക്കെ ചേസ് ചെയ്തു വിജയിച്ചപ്പോള്‍ സെയ്‌ഫേര്‍ട്ട് പുറത്താവാതെ 84 റണ്‍സ് അടിച്ചെടുത്തിരുന്നു.

Story first published: Thursday, December 24, 2020, 15:43 [IST]
Other articles published on Dec 24, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+