For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍ ക്യാപ്റ്റന്‍മാരില്‍ കിങ് ധോണി തന്നെ, രോഹിത്തല്ല... ഈ റെക്കോര്‍ഡുകള്‍ നിങ്ങളെ ഞെട്ടിക്കും

പത്ത് സീസണുകളില്‍ ധോണി ടീമിനെ നയിച്ചിട്ടുണ്ട്

മുംബൈ: ടീം ഇന്ത്യയുടെ മാത്രമല്ല ഐപിഎല്ലിലെയും ക്യാപ്റ്റന്‍മാരിലെ രാജാവ് ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ എംഎസ് ധോണിയാണ്. സിഎസ്‌കെയുടെ മഞ്ഞക്കുപ്പായത്തില്‍ ധോണി കുറിച്ച റെക്കോര്‍ഡുകള്‍ക്കു കണക്കില്ല. ഇവയില്‍ പലതും മറ്റു ടീമുകളുടെ ക്യാപ്റ്റന്‍മാര്‍ക്കു സ്വപ്‌നം പോലും കാണാന്‍ പറ്റാത്തതാണ്.

പ്രഥമ സീസണ്‍ മുതല്‍ സിഎസ്‌കെയെ നയിക്കുന്ന ധോണി ഇപ്പോഴും ടീമിന്റെ നായകന്‍ തന്നെ. വിലക്ക് കാരണം സിഎസ്‌കെയ്ക്കു രണ്ടു വര്‍ഷം സസ്‌പെന്‍ഷന്‍ നേരിട്ടപ്പോളൊഴികെ മറ്റുള്ള സീസണുകളിലെല്ലാം അദ്ദേഹം ടീമിന് കൂട്ടായി ഉണ്ടായിരുന്നു. ഐപിഎല്ലില്‍ ധോണിക്കു മാത്രം അവകാശപ്പെട്ട ചില റെക്കോര്‍ഡുകള്‍ ഏതൊക്കെയാണെന്നു നോക്കാം.

അഞ്ചു പൊസിഷനില്‍ ഫിഫ്റ്റി

അഞ്ചു പൊസിഷനില്‍ ഫിഫ്റ്റി

സിഎസ്‌കെയ്ക്കു വേണ്ടി അഞ്ചു വ്യത്യസ്ത പൊസിഷനുകളില്‍ കളിച്ച് ധോണി ഫിഫ്റ്റിയുമായി തിളങ്ങിയിട്ടുണ്ട്. ഐപിഎല്ലില്‍ മറ്റൊരു താരത്തിനും ഇത്രയും പൊസിഷനുകളില്‍ കളിക്കാനും അവയില്‍ ഫിഫ്റ്റി കുറിക്കാനും കഴിഞ്ഞിട്ടില്ല.
ഐപിഎല്ലിന്റെ ആദ്യകാലത്തു ഓപ്പണര്‍മാര്‍ സിഎസ്‌കെയ്ക്കു മികച്ച തുടക്കം നല്‍കിയിരുന്ന മല്‍സരങ്ങളില്‍ ധോണി മൂന്നാമനായി ഇറങ്ങിയിരുന്നു. 2009ല്‍ ഡെക്കാനെതിരേ 37 പന്തില്‍ 58 റണ്‍സുമായി അദ്ദേഹം മിന്നിയിരുന്നു. 2013ല്‍ ഡല്‍ഹിക്കെതിരേ നാലാമതായി ഇറങ്ങി ഫിഫ്റ്റിയടിച്ച ധോണി അഞ്ച്, ആറ് സ്ഥാനങ്ങളിലും ഫിഫ്റ്റിയടിച്ചിട്ടുണ്ട്. അഞ്ച്, ആറ് സ്ഥാനങ്ങളിലാണ് അദ്ദേഹം കൂടുതല്‍ ഫിഫ്റ്റികളും നേടിയിട്ടുള്ളത്.

വിജയങ്ങളില്‍ സെഞ്ച്വറി

വിജയങ്ങളില്‍ സെഞ്ച്വറി

ഐപിഎല്ലില്‍ വിജയങ്ങളില്‍ സെഞ്ച്വറി തികച്ച ഏക ക്യാപ്റ്റന്‍ ധോണിയാണ്. ലോകത്തിലെ ഏറ്റവും കടുപ്പമേറിയ ഫ്രാഞ്ചൈസി ലീഗ് കൂടിയായ ഐപിഎല്ലില്‍ സ്വന്തം ടീമിനെ 100 വിജയങ്ങളിലേക്കു നയിക്കുകയെന്നത് ഒരിക്കലും എളുപ്പമല്ല. അവിടെയും മറ്റു ക്യാപ്റ്റന്‍മാരെ നിഷ്പ്രഭമാക്കുകയാണ് അദ്ദേഹം. ഇനിയൊരു പക്ഷെ മറ്റൊരു ക്യാപ്റ്റനും ധോണിയുടെ ഈ നേട്ടത്തിനൊപ്പമെത്താന്‍ സാധിക്കുമെന്നും ആരും പ്രതീക്ഷിക്കുന്നില്ല.

20ാം ഓവറില്‍ 500 റണ്‍സ്

20ാം ഓവറില്‍ 500 റണ്‍സ്

ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫിനിഷറെന്നു ധോണിയെ എന്തു കൊണ്ട് വിശേഷിപ്പിക്കുന്ന എന്നതിന്റെ തെൡവാണ് ഈ റെക്കോര്‍ഡ്. ഇന്നിങ്‌സിലെ 20ാമത്തയും അവസാനത്തെയും ഓവറുകളില്‍ നിന്നു മാത്രം 500 റണ്‍സ് അടിച്ചെടുത്ത ഐപിഎല്ലിലെ ഏക താരം ധോണിയാണ്. അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് സിഎസ്‌കെയ്ക്കു നിരവധി ത്രസിപ്പിക്കുന്ന ജയങ്ങളാണ് ധോണി സമ്മാനിച്ചിട്ടുള്ളത്. അതുകൊണ്ടു തന്നെയാണ് അവസാന ഓവറില്‍ മാത്രം അദ്ദേഹം 500 റണ്‍സെടുത്തത്. ഈ പട്ടികയില്‍ രണ്ടാമതുള്ള മുംബൈ ഇന്ത്യന്‍സിന്റെ കിരോണ്‍ പൊള്ളാര്‍ഡ് (281 റണ്‍സ്) ധോണിയേക്കാള്‍ ഏറെ പിന്നിലാണ്.

ഐപിഎല്‍ നിലനിര്‍ത്തിയ ക്യാപ്റ്റന്‍

ഐപിഎല്‍ നിലനിര്‍ത്തിയ ക്യാപ്റ്റന്‍

ഐപിഎല്ലില്‍ കിരീട വിജയങ്ങളുടെ എണ്ണത്തില്‍ മുംബൈ ഇന്ത്യന്‍സിനും താഴെയാണ് സിഎസ്‌കെ. കൂടുതല്‍ ട്രോഫികളേറ്റു വാങ്ങിയ നായകനെന്ന റെക്കോര്‍ഡും രോഹിത് ശര്‍മയുടെ (നാല്) പേരിലാണ്. എന്നാല്‍ ഹിറ്റ്മാന് സാധിക്കാത്ത ഒരു കാര്യം ധോണി യാഥാര്‍ഥ്യമാക്കിയിട്ടുണ്ട്. ഐപിഎല്ലില്‍ കിരീടം നിലനിര്‍ത്തിയ ഏക ക്യാപ്റ്റനാണ് അദ്ദേഹം. 2010,11 സീസണുകളിലായിരുന്നു ഐപിഎല്ലില്‍ സിഎസ്‌കെയുടെ തേരോട്ടം.

കോച്ചുമാരെയും നയിച്ചു

കോച്ചുമാരെയും നയിച്ചു

ഐപിഎല്ലില്‍ തന്റെ കോച്ചുമാരെയും കളിക്കളത്തില്‍ നയിച്ച ഏക ക്യാപ്റ്റനും ധോണി തന്നെ. നിലവില്‍ സിഎസ്‌കെയുടെ മുഖ്യ കോച്ചായ ന്യൂസിലാന്‍ഡിന്റെ സ്റ്റീഫന്‍ ഫ്‌ളെമിങും അവരുടെ ബാറ്റിങ്, ബൗളിങ് കോച്ചുമാരായ മൈക്കല്‍ ഹസ്സി,. ലക്ഷ്മിപതി ബാലാജി എന്നിവരും ധോണിയുടെ ക്യാപ്റ്റന്‍സിയില്‍ സിഎസ്‌കെയ്ക്കായി കളിക്കുന്നുണ്ട്.
പ്രഥമ സീസണിലെ ഐപിഎല്ലില്‍ 10 മല്‍സരങ്ങളിലാണ് ധോണിക്കു കീഴില്‍ ഫ്‌ളെമിങ് കളിച്ചത്. ഹസ്സി ഏഴു സീസണുകള്‍ ധോണിക്കു കീഴില്‍ ഇറങ്ങിയപ്പോള്‍ ബാലാജി മൂന്നു സീസണിലും സിഎസ്‌കെയ്ക്കായി പന്തെറിഞ്ഞു.
2018ലാണ് ഹസ്സിയും ബാലാജിയും പരിശീലകരുടെ റോളിലേക്കു മാറിയത്.

കൂടുതല്‍ പുറത്താക്കലുകള്‍

കൂടുതല്‍ പുറത്താക്കലുകള്‍

ഐപിഎല്ലില്‍ കൂടുതല്‍ പേരെ പുറത്താക്കിയിട്ടുള്ള വിക്കറ്റ് കീപ്പറെന്ന റെക്കോര്‍ഡും ധോണിക്കു മാത്രം അവകാശപ്പെട്ടതാണ്. 132 പേരെയാണ് ഐപിഎല്‍ കരിയറില്‍ ക്യാച്ചുകളിലൂടെയും സ്റ്റംപിങിലൂടെയും മടക്കിയിട്ടുള്ളത്. 94 പേരെ ക്യാച്ച് ചെയ്ത് പുറത്താക്കിയ ധോണി 34 താരങ്ങളെ ചടുലമായ സ്റ്റംപിങിലൂടെയും പവലിയനിലേക്കു മടക്കിയിട്ടുണ്ട്.

ഹോംഗ്രൗണ്ടില്‍ കിരീടം

ഹോംഗ്രൗണ്ടില്‍ കിരീടം

ഐപിഎല്ലില്‍ സ്വന്തം ടീമിന്റെ ഹോംഗ്രൗണ്ടില്‍ കിരീടം ഏറ്റുവാങ്ങാന്‍ ഭാഗ്യമുണ്ടായിട്ടുള്ള ഒരേയൊരു ക്യാപ്റ്റന്‍ ധോണിയാണ്. 2011ലെ ഐപിഎല്ലിലായിരുന്നു അദ്ദേഹത്തിന്റെ ഈ നേട്ടം. അന്നു ടൂര്‍ണമെന്റിന്റെ കലാശപ്പോര് അരങ്ങേറിയത് സിഎസ്‌കെയുടെ സ്വന്തം തട്ടകമായ ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയത്തിലായിരുന്നു. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ തകര്‍ത്തായിരുന്നു സിഎസ്‌കെയുടെ രണ്ടാം ഐപിഎല്‍ കിരീട വിജയം.

Story first published: Wednesday, April 15, 2020, 17:00 [IST]
Other articles published on Apr 15, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+