Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: സിഎസ്‌കെ ആരാധകര്‍ ആവേശത്തില്‍, പരിശീലനം പുനരാരംഭിച്ച് ധോണി- എവിടെയെന്നറിയാം

റാഞ്ചി: ഐപിഎല്ലിന്റെ 13ാം സീസണിനു മുന്നോടിയായി ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ക്യാപ്റ്റനും ഇതിഹാസ താരവുമായ എംഎസ് ധോണി പരിശീലനം പുനരാരംഭിച്ചു. നാട്ടില്‍ തന്നെയാണ് താരം പരിശീലനം പുനരാരംഭിച്ചിരിക്കുന്നത്. ജാര്‍ഖണ്ഡ് സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന്റെ (ജെഎസ്‌സിഎ) അന്താരാഷ്ട്ര സ്‌റ്റേഡിയം കോംപ്ലക്‌സിലായിരുന്നു ധോണിയുടെ പരിശീലനം. ബൗളിങ് മെഷീന്റെ സഹായത്തോടു കൂടിയാണ് അദ്ദേഹം ബാറ്റിങ് പരിശീലനത്തിലേര്‍പ്പെട്ടതെന്നു ജെഎസ്‌സിഎ ഒഫീഷ്യല്‍ അറിയിച്ചു.

1

ഒരാഴ്ച മുമ്പായിരുന്നു ധോണി ജെഎസ്‌സിഎ അന്താരാഷ്ട്ര സ്‌റ്റേഡിയം കോംപ്ലക്‌സ് സന്ദര്‍ശിച്ചത്. ഇന്‍ഡോറില്‍ ബൗളിങ് മെഷീനുകളുടെ സഹായത്തോടെ അദ്ദേഹം ബാറ്റിങ് പരിശീലിക്കുകയായിരുന്നുവെന്നും ഒഫീഷ്യല്‍ വ്യക്തമാക്കി. ധോണിയുടെ പ്ലാന്‍ എന്താണെന്നും തനിക്കറിയില്ല. ഇനി പരിശീലനം നടത്താന്‍ മടങ്ങിയെത്തുമോയെന്നും അറിയില്ല. പരിശീലനത്തിനു വേണ്ടി അദ്ദേഹം ഇവിടെ സന്ദര്‍ശിച്ചിരുവെന്നു മാത്രമേ തനിക്കു പറയാന്‍ സാധിക്കുകയുള്ളൂവെന്നും ഒഫീഷ്യല്‍ കൂട്ടിച്ചേര്‍ത്തു.

നേരത്തേ സിഎസ്‌കെയിലെ ടീമംഗവും അടുത്ത സുഹൃത്തുമായ സുരേഷ് റെയ്‌നയും ധോണിയുടെ തയ്യാറെടുപ്പുകളെക്കുറിച്ചു വ്യക്തമാക്കിയിരുന്നു. റാഞ്ചിയിലെ വീട്ടില്‍ ധോണി കഠിനമായി പരിശീലനം നടത്തുന്നുണ്ടെന്നായിരുന്നു റെയ്‌ന പറഞ്ഞത്. ഒരു വര്‍ഷത്തിലേറെ നീണ്ട ബ്രേക്കിനു ശേഷം ക്രിക്കറ്റിലേക്കുള്ള ധോണിയുടെ മടങ്ങിവരവ് കൂടിയാണ് ഐപിഎല്‍. കഴിഞ്ഞ വര്‍ഷം ജുലൈയില്‍ നടന്ന ലോകകപ്പിന്റെ സെമി ഫൈനലില്‍ ഇന്ത്യക്കു വേണ്ടിയാണ് അദ്ദേഹം അവസാനമായി കളിച്ചത്. ലോകകപ്പില്‍ ന്യൂസിലാന്‍ഡിനോടു തോറ്റ് ഇന്ത്യ പുറത്തായ ശേഷം ധോണി ക്രിക്കറ്റില്‍ നിന്നും സ്വയം ബ്രേക്കെടുക്കുകയായിരുന്നു.

ഐപിഎല്ലിന്റെ പുതിയ സീസണ്‍ മാര്‍ച്ച് 29നായിരുന്നു തുടങ്ങേണ്ടിയിരുന്നത്. മാര്‍ച്ച് ആദ്യ വാരം സിഎസ്‌കെയുടെ പരിശീലന ക്യാംപിനൊപ്പം ചേര്‍ന്ന് ധോണി പരിശീലനം തുടങ്ങുകയും ചെയ്തിരുന്നു. ഇതിനിടെയാണ് കൊവിഡ് മഹാമാരിയെ തുടര്‍ന്നു ഐപിഎല്‍ അനിശ്ചിത കാലത്തേക്കു മാറ്റി വച്ചത്. തുടര്‍ന്നു പരിശീലന ക്യാംപ് സിഎസ്‌കെ അവസാനിപ്പിക്കുകയും ചെയ്തതോടെ ധോണി നാട്ടിലേക്കു മടങ്ങുകയും ചെയ്യുകയായിരുന്നു.

Story first published: Friday, August 7, 2020, 11:45 [IST]
Other articles published on Aug 7, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+