For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വിക്കറ്റ് നഷ്ടമായ ധോണി കുപിതനായി, പരിശീലകസ്ഥാനം തെറിക്കുമെന്ന് ഭയന്നു- മൈക്കല്‍ ഹസ്സി

2018ലെ ഐപിഎല്ലിനിടെയായിരുന്നു സംഭവം

കളിക്കളത്തില്‍ രോഷാകുലനായി വളരെ അപൂര്‍വ്വമായി മാത്രമേ ഇതിഹാസ താരം എംഎസ് ധോണിയെ ക്രിക്കറ്റ് പ്രേമികള്‍. ചുരുക്കം ചില സന്ദര്‍ഭങ്ങളില്‍ മാത്രമാണ് അദ്ദേഹത്തിന് നിയന്ത്രണം വിട്ടിട്ടുള്ളത്. അത്തരമൊരു സംഭവത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ഓസ്‌ട്രേലിയയുടെ മുന്‍ സൂപ്പര്‍ താരവും ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ബാറ്റിങ് കോച്ചുമായ മൈക്കല്‍ ഹസ്സി.

ഐപിഎല്ലിലെ ഒരു മല്‍സരത്തില്‍ തന്റെ ഉപദേശത്തെ തുടര്‍ന്നു വിക്കറ്റ് നഷ്ടമായതിനു ശേഷമായിരുന്നു ഇതെന്ന് അദ്ദേഹം പറയുന്നു. ഇതോടെ ഐപിഎല്ലില്‍ സിഎസ്‌കെയുമായുള്ള തന്റെ കരാര്‍ അവസാനിച്ചേക്കുമെന്ന് വരെ അന്നു ഭയപ്പെട്ടിരുന്നതായി ഹസ്സി വ്യക്തമാക്കി. 2018ല്‍ സിഎസ്‌കെ തങ്ങളുടെ രണ്ടാം ഐപിഎല്‍ സ്വന്തമാക്കിയ സീസണിലായിരുന്നു സംഭവം നടന്നത്. മഹാന്‍മാരോടൊപ്പം പഠിച്ച പാഠങ്ങള്‍ എന്ന പോഡ്കാസ്റ്റില്‍ സംസാരിക്കവെയാണ് ഹസ്സി മനസ്സ് തുറന്നത്.

റാഷിദിന്റെ ബൗളിങ്

സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ അഫ്ഗാനിസ്താന്‍ സ്പിന്‍ സെന്‍സേഷന്‍ റാഷിദ് ഖാന്റൈ ബൗളിങിനെക്കുറിച്ചുള്ള ഉപദേശമാണ് ഹസ്സിക്കു അന്നു വിനയായത്. ഹൈദരാബാദിനെതിരായ നിര്‍ണായകമായ ക്വാളിഫയര്‍ 1 വണ്‍ മല്‍സരത്തിനു മുമ്പാണ് സിഎസ്‌കെയുടെ വീഡിയോ അനാലിസ്റ്റ് റാഷിദിന്റെ ബൗളിങുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ ഹസ്സിയെ അറിയിച്ചത്. സ്പിന്നും ഗൂഗ്ലിയും എറിയുമ്പോള്‍ റാഷിദ് വ്യത്യസ്തമായാണ് പന്ത് പിടിക്കുന്നത് എന്നാണ് വീഡിയോ അനാലിസ്റ്റ് കണ്ടെത്തിയത്.
ഈ വിവരം സിഎസ്‌കെയുടെ എല്ലാ ബാറ്റ്‌സ്മാന്‍മാരെയും ഹസ്സി അറിയിക്കുകയും ചെയ്തു. ഫാഫ് ഡുപ്ലെസിയെപ്പോലെ ചിലര്‍ക്ക് ഈ നിര്‍ദേശം ഇഷ്ടപ്പെട്ടു. പക്ഷെ ധോണിയോട് പറഞ്ഞപ്പോള്‍ അദ്ദേഹത്തില്‍ നിന്നും പ്രതികരണമൊന്നുമുണ്ടായില്ലെന്നു ഹസ്സി വ്യക്തമാക്കി.

ഞാന്‍ എന്റേതായ രീതിയില്‍ കളിക്കാം

മല്‍സരം തുടങ്ങി. റാഷിദാണ് ബൗള്‍ ചെയ്യുന്നത്. ധോണിയെ തന്റെ ആദ്യ പന്തില്‍ തന്നെ അദ്ദേഹം ക്ലീന്‍ബൗള്‍ഡാക്കി. വമ്പന്‍ കവര്‍ ഡ്രൈവിനു ശ്രമിച്ച ധോണിക്കു പിഴച്ചു. പന്ത് വിക്കറ്റ് തെറിപ്പിക്കുകയും ചെയ്തു. ഇതതു കണ്ടപ്പോള്‍ ശരിക്കും നിരാശ തോന്നി.
ഔട്ടായ ശേഷം ഗ്രൗണ്ടില്‍ നിന്നും നേരെ ഡഗൗട്ടില്‍ ഇരുന്ന തന്റെയടുത്തേക്കാണ് ധോണ് വന്നത്. ഞാന്‍ എന്റേതായ രീതിയിയില്‍ കളിക്കാം, നന്ദിയെന്ന് രോഷത്തോടെ പറഞ്ഞ് ധോണി അവിടെ ഇരുന്നതായി ഹസ്സി വെളിപ്പെടുത്തി.

കരാര്‍ അവസാനിക്കുമെന്ന് തോന്നി

ധോണിയുടെ രോഷത്തിന് ഇരയായതോടെ കോച്ചെന്ന നിലയില്‍ സിഎസ്‌കെയില്‍ തന്റെ കരാര്‍ അവസാനിച്ചേക്കുമെന്ന് അന്നു ഭയപ്പെട്ടിരുന്നതായി ഹസ്സി വ്യക്തമാക്കി. എന്നാല്‍ അതുണ്ടായില്ല. മല്‍സരശേഷം അടുത്തേക്ക് വന്ന ധോണി വളരെ നല്ല രീതിയില്‍ സംസാരിച്ചു.
നിങ്ങള്‍ നല്‍കിയ വിവരം ശരിയായിരുന്നുവെന്ന് പറഞ്ഞ ധോണി തനിക്കു അതിനെതിരേ കളിക്കാന്‍ സമയം വേണമെന്നും പരിശീലനത്തിലൂടെ മാത്രമേ ഇതിനു സാധിക്കൂയെന്നും പറഞ്ഞതായി ഹസ്സി വെളിപ്പെടുത്തി. അന്നു 18 പന്തില്‍ ഒമ്പത് റണ്‍സ് മാത്രമെടുത്ത് ധോണി പുറത്താവുകയായിരുന്നു. 140 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ സിഎസ്‌കെ ഒരു ഘട്ടത്തില്‍ മൂന്നിന് 24 റണ്‍സെന്ന നിലയില്‍ പതറിയെങ്കിലും ഡുപ്ലെസി പുറത്താവാതെ നേടിയ 67 റണ്‍സ് സിഎസ്‌കെയെ വിജയത്തിലെത്തിക്കുകയായിരുന്നു.

Story first published: Saturday, June 20, 2020, 8:42 [IST]
Other articles published on Jun 20, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+