IPL 2020: തുടരെ അഞ്ച് സിക്‌സറുകളുമായി ധോണി!! ഇത് വെറും സാംപിള്‍... വീഡിയോ കാണാം
ചെന്നൈ: ഐപിഎല്ലിന്റെ 13ാം സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി ബാറ്റിങ് വിസ്‌ഫോടനം തന്നില്‍ നിന്നും പ്രതീക്ഷിക്കാമെന്ന് മുന്നറിയിപ്പ് നല്‍കി നായകനും ഇതിഹാസ താരവുമായ എംഎസ് ധോണി. നെറ്റ് സെഷനിലായിരുന്നു ധോണിയുടെ വെടിക്കെട്ട് ബാറ്റിങ് പ്രകടനം. ഇതിന്റെ വീഡിയോ ധോണി ഫാന്‍സ് മാത്രമല്ല സിഎസ്‌കെയുടെ ആരാധകരും ഏറ്റെടുത്തു കഴിഞ്ഞു.
ദിവസങ്ങള്‍ക്കു മുമ്പായിരുന്നു പുതിയ സീസണിനു മുന്നോടിയായി ധോണി സിഎസ്‌കെ ടീമിനൊപ്പം ചേര്‍ന്നത്. നീണ്ട ഇടവേളയ്ക്കു ശേഷം ക്രിക്കറ്റിലേക്കുള്ള അദ്ദേഹത്തിന്റെ മടങ്ങിവരവ് കൂടിയാണ് ഈ ഐപിഎല്‍.

നെറ്റ് സെഷനില്‍ ഒന്നിനു പിറകെ ഒന്നായി തുടരെ അഞ്ചു സിക്‌സറുകള്‍ പായിച്ചാണ് തന്റെ പ്രഹരശേഷിക്ക് ഇപ്പോഴും ഒട്ടും മൂര്‍ച്ച കുറഞ്ഞിട്ടില്ലെന്ന് ലോകത്തിനു കാണിച്ചു കൊടുത്തത്.
ആരുടെ ബൗളിങിലാണ് ധോണി ഈ 'അതിക്രമം' കാണിച്ചതെന്നു വ്യക്തമല്ല. എന്നാല്‍ ധോണിയുടെ ഈ സിക്‌സര്‍ മഴയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

ഇംഗ്ലണ്ടില്‍ കഴിഞ്ഞ വര്‍ഷം നടന്ന ഏകദിന ലോകകപ്പിന്റെ സെമി ഫൈനലിലാണ് ധോണി അവസാനമായി ഇന്ത്യക്കു വേണ്ടി കളിച്ചത്. സെമിയില്‍ ന്യൂസിലാന്‍ഡിനോട് തോറ്റ് ഇന്ത്യയുടെ കിരീടപ്രതീക്ഷ അസ്തമിക്കുകയായിരുന്നു. അതിനു ശേഷം ധോണി ക്രിക്കറ്റില്‍ നിന്നും അനിശ്ചിതമായി വിട്ടു നില്‍ക്കുകയായിരുന്നു. തന്റെ മടങ്ങിവരവിനെക്കുറിച്ച് ഒന്നും വെളിപ്പെടുത്താനും അദ്ദേഹം തയ്യാറായിരുന്നില്ല.

ഓസ്‌ട്രേലിയയില്‍ ഈ വര്‍ഷം നടക്കാനിരിക്കുന്ന ടി20 ലോകകപ്പില്‍ ധോണി കളിക്കുമോയെന്നതാണ് ആരാധകരുടെ ചോദ്യം. ലോകകപ്പ് കൂടി കളിച്ച് അദ്ദേഹം ക്രിക്കറ്റിനോടു വിടപറയണമെന്നാണ് ഏവരും ആഗ്രഹിക്കുന്നത്. എന്നാല്‍ ലോകകപ്പില്‍ കളിക്കാന്‍ തനിക്കു താല്‍പ്പര്യമുണ്ടോയെന്നതിനെക്കുറിച്ച് 38 കാരനായ ധോണി ഇതുവരെ മനസ്സ് തുറന്നിട്ടില്ല.
അതേസമയം, ഐപിഎല്ലില്‍ തിളങ്ങിയാല്‍ ധോണി ലോകകപ്പ് ടീമില്‍ എത്താനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നു നേരത്തേ മുഖ്യ കോച്ച് രവി ശാസ്ത്രി വ്യക്തമാക്കിയിരുന്നു. ഐപിഎല്ലിലെ പ്രകടനം പരിഗണിച്ചായിരിക്കും ലോകകപ്പ് ടീമിനെ തിരഞ്ഞെടുക്കുകയെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ധോണിക്കു കീഴില്‍ നാലാം ഐപിഎല്‍ കിരീടമാണ് സിഎസ്‌കെ ഇത്തവണ ലക്ഷ്യമിടുന്നത്. കഴിഞ്ഞ സീസണിലെ ഫൈനലില്‍ മുംബൈ ഇന്ത്യന്‍സിനോടു സിഎസ്‌കെ പൊരുതി വീഴുകയായിരുന്നു. അതിനു തൊട്ടുമുമ്പത്തെ സീസണിലെ ചാംപ്യന്‍മാര്‍ കൂടിയായിരുന്നു ധോണിപ്പട.
ധോണിക്കു കീഴില്‍ ഐപിഎല്ലില്‍ ഇതുവരെ കളിച്ച എല്ലാ സീസണിലും സിഎസ്‌കെ പ്ലേഓഫിലെത്തിയിട്ടുണ്ട്. ടൂര്‍ണമെന്റില്‍ സിഎസ്‌കെയ്ക്കു മാത്രം അവകാശപ്പെട്ട നേട്ടമാണിത്.
സിഎസ്‌കെ ടീമിന്റെ നെറ്റ് സെഷനില്‍ ക്യാപ്റ്റന്‍ എംഎസ് ധോണി തുടര്‍ച്ചയായി അഞ്ചു സിക്‌സറുകള്‍ പായിക്കുന്ന വീഡിയോ കാണാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications