Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്ലിലെ 'ഗോട്ട്' രോഹിത്തല്ല, ധോണി! തിരഞ്ഞെടുത്ത് പാനല്‍, ഇതാണ് കാരണം

മുംബൈ: ഐപിഎല്ലിലെ കഴിഞ്ഞ 12 വര്‍ഷത്തെ ചരിത്രത്തിലെ ഗോട്ടിനെ (ഗേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം) തിരഞ്ഞെടുത്തു. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഇതിഹാസ നായകന്‍ എംഎസ് ധോണിയാണ് ഐപിഎല്ലിലെ എക്കാലത്തെയും മികച്ച താരമായത്. ടൂര്‍ണമെന്റിന്റെ 13ാം വാര്‍ഷികത്തോട് അനുബന്ധിച്ചായിരുന്നു സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ പ്രത്യേക ജൂറി ജേതാവിനെ കണ്ടെത്തിയത്. ആശിഷ് നെഹ്‌റ, സഞ്ജയ് മഞ്ജരേക്കര്‍, ഡാരന്‍ ഗംഗ, സ്‌കോട്ട് സ്‌റ്റൈറിസ്, മൈക്ക് ഹെസ്സന്‍, ഡീന്‍ ജോണ്‍സ്, റസ്സല്‍ ആര്‍നോള്‍ഡ്, സൈമണ്‍ ഡൗള്‍, ഗ്രേയം സ്മിത്ത് എന്നിവരായിരുന്നു ജൂറിയിലുണ്ടായിരുന്നത്.

dhon rohi

ധോണിയും മുംബൈ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയും തമ്മില്ലായിരുന്നു ഗോട്ടിനു വേണ്ടിയുള്ള അന്തിമ പോരാട്ടം. രോഹിത്തിനു കീഴില്‍ മുംബൈ നാലും ധോണിക്കു കീഴില്‍ സിഎസ്‌കെ മൂന്നും ഐപിഎല്‍ കിരീടങ്ങളാണ് സ്വന്തമാക്കിയത്. എന്നാല്‍ സിഎസ്‌കെയെ ചാംപ്യന്‍സ് ലീഗ് കിരീട വിജയത്തിലേക്കും നയിക്കാന്‍ കഴിഞ്ഞുവെന്നത് ധോണിയെ ഒന്നാമതെത്തിക്കുകയായിരുന്നു. ധോണിക്കു കീഴില്‍ സിഎസ്‌കെ രണ്ടു തവണ വിജയികളായപ്പോള്‍ ഒരു ട്രോഫിയാണ് രോഹിത്തിന്റെ ക്യാപ്റ്റന്‍സിയില്‍ മുംബൈ നേടിയത്.

ഇതു മാത്രമല്ല ഇതുവരെ നയിച്ച 10 സീസണുകളില്‍ എട്ടിലും സിഎസ്‌കെയെ ഫൈനലിലെത്തിക്കാന്‍ ധോണിക്കായിട്ടുണ്ട്. സസ്‌പെന്‍ഷനെ തുടര്‍ന്നു സിഎസ്‌കെയ്ക്കു രണ്ടു സീസണുകള്‍ നഷ്ടമായിരുന്നു. 2016, 17 സീസണുകളിലായിരുന്നു സിഎസ്‌കെയ്‌ക്കൊപ്പം രാജസ്ഥാനും ഐപിഎല്ലില്‍ ഇല്ലാതിരുന്നത്. 2018ല്‍ ഐപിഎല്ലിലേക്കുള്ള മടങ്ങിവരവ് കിരീടവിജയത്തോടെ സിഎസ്‌കെ ആഘോഷിക്കുകയും ചെയ്തിരുന്നു.

dhoni 2

ഐപിഎല്ലില്‍ 42ന് മുകളില്‍ ശരാശരിയില്‍ 4000ത്തിലധികം റണ്‍സ് ധോണി നേടിയിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ ഏറ്റവുമധികം റണ്‍സെടുത്തത് അദ്ദേഹമായിരുന്നു. രോഹിത്തിനെക്കൂടാതെ കൊല്‍ക്കത്തയെ രണ്ടു തവണ ചാംപ്യന്‍മാരാക്കിയ ഗൗതം ഗംഭീര്‍, രാജസ്ഥാന്റെ യുവനിരയെ പ്രഥമ സീസണിലെ അപ്രതീക്ഷിത വിജയികളാക്കിയ ഷെയ്ന്‍ വോണ്‍, 2008ല്‍ അവസാന സ്ഥാനത്തു ഫിനിഷ് ചെയ്ത ഡെക്കാന്‍ ചാര്‍ജേഴ്‌സിനെ 2009ല്‍ ജേതാക്കളാക്കിയ ആദം ഗില്‍ക്രിസ്റ്റ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദിനു കന്നിക്കിരീടം സമ്മാനിച്ച ഡേവിഡ് വാര്‍ണര്‍ എന്നിവരെ മറികടന്നാണ് ധോണി എക്കാലത്തെയും മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടത്.

ധോണിക്കു കീഴില്‍ ഐപിഎല്ലില്‍ ഇതുവരെ ഒരു സീസണില്‍പ്പോലും സിഎസ്‌കെയ്ക്കു പ്ലേഓഫ് നഷ്ടമായിട്ടില്ല. ഈ റെക്കോര്‍ഡിന് അവകാശികളായ ഐപിഎല്ലിലെ ഏക ടീം കൂടിയാണ് സിഎസ്‌കെ. മറ്റു ടീമുകളെല്ലാം ഒന്നിലേറെ തവണ പ്ലേഓഫ് കാണാതെ പുറത്തായവരാണ്. 2008ലെ പ്രഥമ സീസണിലെ ഐപിഎല്ലില്‍ 1.5 മില്ല്യണ്‍ ചെലവഴിച്ചായിരുന്നു ധോണിയെ സിഎസ്‌കെ തങ്ങളുടെ കൂടാരത്തിലേക്കു കൊണ്ടുവന്നത്. അന്നത്തെ ഏറ്റവുമുയര്‍ന്ന തുക കൂടിയായിരുന്നു ഇത്.

Story first published: Thursday, April 23, 2020, 16:45 [IST]
Other articles published on Apr 23, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+