IPL 2020: ലക്ഷ്യം പ്രതികാരമോ? 'സിങ്കം' ലുക്കിലെത്തിയ ധോണിയുടെ മാസ് മറുപടി
അബുദാബി: ഐപിഎല്ലിലെ ഉദ്ഘാടന മല്‍സരത്തില്‍ കഴിഞ്ഞ സീസണിലെ ഫൈനലിലേറ്റ തോല്‍വിക്കു പ്രതികാരം ചെയ്യുകയോണോ ലക്ഷ്യമെന്ന കമന്റേറ്ററുടെ ചോദ്യത്തിന് ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ എംഎസ് ധോണിയുടെ മാസ് മറുപടി. തമിഴ് സൂപ്പര്‍ താരം സൂര്യയുടെ സിങ്കമെന്ന സിനിമയിലെ ലുക്കുമായി സാമ്യമുള്ള ഗെറ്റപ്പിലായിരുന്നു ധോണി ടോസിനായി ഗ്രൗണ്ടിലെത്തിയത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച ശേഷം അദ്ദേഹം ആദ്യമായി ഇറങ്ങിയ മല്‍സരം കൂടിയായിരുന്നു ഇത്.

പ്രതികാരം ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണോ ഈ മല്‍സരത്തിന് ഇറങ്ങിയത് എന്നായിരുന്നു കമന്റേറ്റര്‍ ധോണിയോടു ചോദിച്ചത്. മാന്യമാന്‍മാരുടെ കളി ആയതിനാല്‍ തന്നെ പ്രതികാരത്തിനെക്കുറിച്ച് ആലോചിക്കുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ കലക്കന്‍ മറുപടി. മറിച്ച് കളിയില്‍ വരുത്താനിടയുള്ള പിഴവിനെക്കുറിച്ചാണ് ചിന്തിക്കുന്നതെന്നും ധോണി പറഞ്ഞു.
ബുദ്ധിമുട്ടേറിയ ക്വാറന്റീന്‍ പരീക്ഷയെ വിജയകരമായി അതീജിവിച്ച ടീമംങ്ങളെ പ്രശംസിക്കാന്‍ അദ്ദേഹം മറന്നില്ല. സ്‌ക്വാഡിലെ എല്ലാവരും അഭിനന്ദനം അര്‍ഹിക്കുന്നുണ്ട്. ആദ്യത്തെ ആറു ദിവസത്തെ ക്വാറന്റീന്‍ വളരെ ബുദ്ധിമുട്ടായിരുന്നു. ഓരോരുത്തരും നല്ല രീതിയില്‍ തന്നെ ഈ സമയം ഉപയോഗിച്ചു. ആരും നിരാശ പ്രകടിപ്പിക്കുകയോ അസ്വസ്ഥരാവുകയോ ചെയ്തില്ല. പരിശീലന സൗകര്യങ്ങള്‍ വളരെ മികച്ചതായിരുന്നു. 14 ദിവസത്തിനു ശേഷം വീണ്ടും ഗ്രൗണ്ടിലിറങ്ങാന്‍ കഴിഞ്ഞപ്പോള്‍ ഏറെ സന്തോഷം തോന്നിയെന്നും ധോണി വ്യക്തമാക്കി.
യുഎഇയിലെത്തിയ ശേഷം ഏറ്റവും അവസാനമായി പരിശീലനം ആരംഭിച്ചത് സിഎസ്‌കെയായിരുന്നു. ആദ്യത്തെ ഏഴു ദിവസത്തെ നിര്‍ബന്ധിത ക്വാറന്റീന്‍ അവസാനിക്കുന്ന ദിവസമായിരുന്നു സിഎസ്‌കെ ക്യാംപില്‍ ഭീതി പരത്തി 13 പേരുടെ കൊവിഡ് പരിശോധനാ ഫലം പോസിറ്റീവായത്. തുടര്‍ന്ന് ഒരാഴ്ച കൂടി സിഎസ്‌കെ ടീമിലെ മറ്റുള്ളവര്‍ക്കു ക്വാറന്റീനില്‍ തുടരേണ്ടി വരികയായിരുന്നു. സിഎസ്‌കെ താരങ്ങളായ ദീപക് ചഹര്‍, റുതുരാജ് ഗെയ്ക്വാദ് എന്നവരും കൊവിഡ് പിടിപെട്ടവരുടെ കൂട്ടത്തിലുണ്ടായിരുന്നു. കൊവിഡില്‍ നിന്നു മുക്തനായ ചഹര്‍ ഉദ്ഘാടന മല്‍സരത്തില്‍ ഇറങ്ങുകയും ചെയ്തു. എന്നാല്‍ റുതുരാജിന്റെ രണ്ടാമത്തെ ഫലവും പോസിറ്റീവായതിനെ തുടര്‍ന്ന് ആദ്യ കളിയില്‍ നിന്നു പിന്‍മാറേണ്ടി വന്നിരുന്നു.
Note: The images used are representational
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications