Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍: മുംബൈക്ക് പിന്നാലെ പഞ്ചാബും... തോല്‍വിയോടെ പുറത്ത്, രാജസ്ഥാന്‍ പ്ലേഓഫില്‍

IPL 2018 | ഇനിയാണ് പൊടിപൂരം | OneIndia Malayalam

പൂനെ: നിലവിലെ ജേതാക്കളായ മുംബൈ ഇന്ത്യന്‍സിനു പിന്നാലെ കിങ്‌സ് ഇലവന്‍ പഞ്ചാബും ഐപിഎല്ലിന്റെ പ്ലേഓഫിലേക്കു യോഗ്യത നേടാനാവാതെ പുറത്തായി. നിര്‍ണായകമായ അവസാന ലീഗ് മല്‍സരത്തില്‍ ചെന്നൈ സൂപ്പര്‍കിങ്‌സിനോട് അഞ്ചു വിക്കറ്റിന് പരാജയപ്പെട്ടതോടെയാണ് പഞ്ചാബിന്റെ പ്രതീക്ഷ അസ്തമിച്ചത്. പഞ്ചാബും മുംബൈയും അവസാന ലീഗ് മല്‍സരത്തില്‍ തോറ്റതോടെ പോയിന്റ് പട്ടികയില്‍ നാലാംസ്ഥാനത്തു ഫിനിഷ് ചെയ്ത് രാജസ്ഥാന്‍ റോയല്‍സ് പ്ലേഓഫില്‍ കടന്നു.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, സിഎസ്‌കെ, കൊല്‍ക്കത്ത നൈറ്റ്‌റൈഡഴ്‌സ് എന്നിവര്‍ നേരത്തേ പ്ലേഓഫിലെത്തിയിരുന്നു. തിങ്കളാഴ്ച മല്‍സരമില്ല. ചൊവ്വാഴ്ച രാത്രി നടക്കുന്ന ക്വാളിഫയര്‍ വണ്ണില്‍ ഹൈദരാബാദും ചെന്നൈയും ഏറ്റുമുട്ടും. ബുധനാഴ്ച എലിമിനേറ്ററില്‍ കൊല്‍ക്കത്ത രാജസ്ഥാനെ നേരിടും. ക്വാളിഫയര്‍ വണ്ണില്‍ ജയിക്കുന്നവര്‍ നേരിട്ടു ഫൈനലിലേക്കു യോഗ്യത നേടുമ്പോള്‍ തോല്‍ക്കുന്ന ടീം എലിമിനേറ്ററിലെ വിജയിയുമായി ഏറ്റുമുട്ടും. ഇതില്‍ ജയിക്കുന്നവരാണ് ഫൈനലിലെത്തുന്ന രണ്ടാമത്തെ ടീം.

1
43466

ചെന്നൈക്കെതിരേ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് രണ്ടു പന്ത് ബാക്കിനില്‍ക്കെ 153 റണ്‍സിന് പുറത്താവുകയായിരുന്നു. മറുപടിയില്‍ അഞ്ചു പന്ത് ബാക്കിനില്‍ക്കെ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ സിഎസ്‌കെ ലക്ഷ്യത്തിലെത്തി. സുരേഷ് റെയ്‌നയുടെ (61*) അപരാജിത ഇന്നിങ്‌സാണ് ഒരു ഘട്ടത്തില്‍ പതറിയ ചെന്നൈയെ രക്ഷിച്ചത്. 48 പന്തില്‍ നാലു ബൗണ്ടറികളും രണ്ടു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു റെയ്‌നയുടെ ഇന്നിങ്‌സ്. ദീപക് ചഹര്‍ 39 (20 പന്ത്, 1 ബൗണ്ടറി, 3 സിക്‌സര്‍), ഹര്‍ഭജ സിങ് (19), ക്യാപ്റ്റന്‍ എംഎസ് ധോണി (ഏഴ് പന്തില്‍ 16*) എന്നിവരും ചെന്നൈക്കായി ഭേദപ്പെട്ട പ്രകടനം നടത്തി.

1

നേരത്തേ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങിറങ്ങിയ പഞ്ചാബിനെ ചെന്നൈ 153 റണ്‍സില്‍ ഒതുക്കുകയായിരുന്നു. രണ്ടു പന്ത് ബാക്കിനില്‍ക്കെയാണ് പഞ്ചാബ് കൂടാരം കയറിയത്. മുന്‍നിര നിറംമങ്ങിയ മല്‍സരത്തില്‍ മറുനാടന്‍ മലയാളി താരം കരുണ്‍ നായരുടെ (54) ഇന്നിങ്‌സാണണ് പഞ്ചാബിന് രക്ഷയായത്. 26 പന്തില്‍ മൂന്നു ബൗണ്ടറികളും അഞ്ചു സിക്‌സറുമടക്കമാണ് കരുണ്‍ 54 റണ്‍സ് നേടിയത്.

മനോജ് തിവാരി (35), ഡേവിഡ് മില്ലര്‍ (24), അക്ഷര്‍ പട്ടേല്‍ (14) എന്നിവരാണ് പഞ്ചാബ് നിരയില്‍ രണ്ടക്കം പിന്നിട്ട മറ്റു താരങ്ങങ്ങള്‍. സീസണില്‍ പഞ്ചാബിന്റെ റണ്‍മെഷീനായ ഓപ്പണര്‍ ലോകേഷ് രാഹുല്‍ ഏഴു റണ്‍സിന് പുറത്തായപ്പോള്‍ യൂനിവേഴ്‌സല്‍ ബോസ് ക്രിസ് ഗെയ്ല്‍ യൂനിവേഴ്‌സല്‍ ഫ്‌ളോപ്പായി മാറി. അക്കൗണ്ട് തുറക്കാന്‍ പോലുമാവാതെയാണ് ഗെയ്‌ലിന്റെ മടക്കം.

2

നാലു വിക്കറ്റെടുത്ത ദക്ഷിണാഫ്രിക്കന്‍ പേസര്‍ ലുംഗി എന്‍ഗിഡിയാണ് പഞ്ചാബ് ബാറ്റിങ് നിരയില്‍ നാശം വിതച്ചത്. നാലോവറില്‍ ഒരു മെയ്ഡനുള്‍പ്പെടെ 10 റണ്‍സ് മാത്രം വഴങ്ങിയാണ് താരം നാലു പേരെ പുറത്താക്കിയത്. ശര്‍ദ്ദുല്‍ താക്കൂറിനും ഡ്വയ്ന്‍ ബ്രാവോയ്ക്കും രണ്ടു വിക്കറ്റ് വീതം ലഭിച്ചു.

ടോസ് നേടിയ ചെന്നൈ ക്യാപ്റ്റന്‍ എംഎസ് ധോണി ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. യുവരാജ് സിങ്, മാര്‍കസ് സ്റ്റോണിസ് എന്നിവര്‍ക്കു പകരം കരുണ്‍ നായര്‍, ഡേവിഡ് മില്ലര്‍ എന്നിവരെ ഉള്‍പ്പെടുത്തിയാണ് പഞ്ചാബ് ഇറങ്ങിയത്. എന്നാല്‍ ഷെയ്ന്‍ വാട്‌സനു വിശ്രമം നല്‍കിയ ചെന്നൈ ഫഫ് ഡുപ്ലെസിക്ക് അവസരം നല്‍കി.

Story first published: Monday, May 21, 2018, 0:19 [IST]
Other articles published on May 21, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+