Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: സിഎസ്‌കെയ്ക്കു അടുത്ത പ്രഹരം, റെയ്‌ന പിന്‍മാറി! ഈ സീസണ്‍ കളിക്കില്ല

1

ദുബായ്: ഐപിഎല്ലിന്റെ 13ാം സീസണിനു മുന്നോടിയായി സംഘത്തിലെ നിരവധി പേര്‍ക്ക് കൊവിഡ് പിടിപെട്ടതിനു പിന്നാലെ മുന്‍ ചാംപ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിന് അടുത്ത തിരിച്ചടി. വൈസ് ക്യാപ്റ്റനും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ സുരേഷ് റെയ്‌ന ഐപിഎല്ലില്‍ നിന്നു പിന്‍മാറി. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി താരം ഇന്ത്യയിലേക്കു മടങ്ങുകയും ചെയ്തു.

ഈ സീസണില്‍ കളിക്കില്ലെന്ന് ടീമിനെ അറിയിച്ച ശേഷമാണ് റെയ്‌ന നാട്ടിലേക്ക് മടങ്ങിയത്. അതേസമയം, റെയ്‌നയുടെ തീരുമാനത്തെ ബഹുമാനിക്കുന്നതായും താരത്തിന് എല്ലാ വിധ പിന്തുണയും നല്‍കുമെന്നും സിഎസ്‌കെ അറിയിച്ചു.

സിഎസ്‌കെ തങ്ങളുടെ ട്വിറ്റര്‍ പേജിലൂടെയാണ് റെയ്‌നയുടെ പിന്‍മാറ്റത്തെക്കുറിച്ച് അറിയിച്ചിരിക്കുന്നത്. സുരേഷ് റെയ്‌ന വ്യക്തിപരമായ കാരണങ്ങള ഇന്ത്യയിലേക്കു മടങ്ങിയിരിക്കുകയാണ്. ഐപിഎല്ലിലെ ഈ സീസണില്‍ ഇനി അദ്ദേഹം കളിക്കില്ല. ഈ സമയത്തു റെയ്‌നയ്ക്കും അദ്ദേഹത്തിന്റെ കുടുംബത്തിനും ചെന്നൈ സൂപ്പര്‍ കിങ്‌സ് പിന്തുണ പിന്തുണ അറിയിക്കുകയാണെന്നും സിഎസ്‌കെ സിഇഒ കാശി വിശ്വനാഥന്‍ ട്വീറ്റ് ചെയ്തു.

2

വ്യാഴാഴ്ചയാണ് സിഎസ്‌കെ പേസര്‍ ദീപക് ചഹറിനും മറ്റു 10 സ്റ്റാഫുമാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചത്. ദുബായിലെത്തിയ ശേഷം ആറു ദിവസം ക്വാറന്റീനിലായിരുന്നു സിഎസ്‌കെ. വെള്ളിയാഴ്ച പരിശീലനം പുനരാരംഭിക്കാനിരിക്കെയായിരുന്നു സംഘത്തില്‍ കൂട്ട കൊവിഡ് പിടിപെട്ടത്. ഇതേ തുടര്‍ന്ന് സിഎസ്‌കെയുടെ ക്വാറന്റീന്‍ ആറു ദിവസത്തേക്കു കൂടി നീട്ടിയിരിക്കുകയാണ്. ഇതിനിടെ വീണ്ടും ടീമിലെ എല്ലാവരെയും കൊവിഡ് പരിശോധനയ്ക്കു വിധേയരാക്കും. ഫലം നെഗറ്റീവായാല്‍ മാത്രമേ പരിശീലനം നടത്താന്‍ സാധിക്കൂ. എന്നാല്‍ ചഹറിനും കൊവിഡ് സ്ഥിരീകരിച്ച മറ്റുള്ളവര്‍ക്കും 14 ദിവസം ക്വാറന്റീനില്‍ കഴിയണം. ശേഷം 24 മണിക്കൂറിനിടെ രണ്ടു കൊവിഡ് ടെസ്റ്റുകള്‍ നടത്തും. അവയുടെ ഫലം നെഗറ്റീവായാല്‍ ഇവര്‍ക്കു ടീമിനൊപ്പം ചേരാം.

സിഎസ്‌കെ ടീമിലെ ഇപ്പോഴത്തെ ആശങ്കയുണര്‍ത്തുന്ന സംഭവങ്ങളോ റെയ്‌നയുടെ പിന്‍മാറ്റത്തിനു പിന്നിലെന്നു വ്യക്തമല്ല. ഐപിഎല്ലിന്റെ ഈ സീസണിനായി നേരത്തേ തന്നെ സ്വന്തം നാടായ യുപിയില്‍ വീടിന് അടുത്തുള്ള ഗ്രൗണ്ടില്‍ റെയ്‌ന പരിശീലനം തുടങ്ങിയിരുന്നു. ടൂര്‍ണമെന്റിനു വേണ്ടി ഇത്രയുമേറെ തയ്യാറെടുപ്പുകള്‍ നടത്തിയ ശേഷം റെയ്‌നയുടെ പിന്‍മാറ്റം എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്.

Story first published: Saturday, August 29, 2020, 11:57 [IST]
Other articles published on Aug 29, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+