മിഷന്‍ ഇംഗ്ലണ്ട്: ഇവര്‍ തീരുമാനിക്കും ഇന്ത്യയുടെ വിധി... കുട്ടി ക്രിക്കറ്റിലെ വല്ല്യേട്ടന്‍മാര്‍
മുംബൈ: ഇംഗ്ലണ്ടിനെതിരേ അവരുടെ നാട്ടില്‍ നടക്കാനിരിക്കുന്ന ട്വന്റി20 പരമ്പരയെ ഏറെ പ്രതീക്ഷയോടെയാണ് ടീം ഇന്ത്യ നോക്കിക്കാണുന്നത്. മൂന്നു മല്‍സരങ്ങളുടെ ട്വന്റി20 പരമ്പരയിലാണ് ഇന്ത്യയും ഇംഗ്ലണ്ടും ഏറ്റുമുട്ടുന്നത്.
ഈ പരമ്പരയില്‍ ഇന്ത്യയുടെ വിധി നിര്‍ണയിക്കുന്നതില്‍ ചില താരങ്ങളുടെ പങ്ക് നിര്‍ണായകമാവും. പരമ്പരയില്‍ ഇന്ത്യയുടെ തുറുപ്പുചീട്ടായി മാറാന്‍ സാധ്യതയുള്ള ഈ കളിക്കാര്‍ ആരാക്കെയാണെന്നു നോക്കാം.

വിരാട് കോലി
ക്യാപ്റ്റനും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ വിരാട് കോലി ഏതു ഫോര്‍മാറ്റിലും ഒരുപോലെ മികവ് പുലര്‍ത്തുന്ന താരമാണ്. 2014ലെ കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തിലെ മോശം പ്രകടനത്തിനു പ്രായശ്ചിത്തം ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് കോലി ഇത്തവണ പോവുന്നത്. 2014ല്‍ ടെസ്റ്റില്‍ 10 ഇന്നിങ്‌സുകളില്‍ നിന്നും 134ഉം നാല് ഏകദിനത്തില്‍ നിന്നും 54ഉം റണ്‍സ് മാത്രമേ അദ്ദേഹം നേടിയിരുന്നുള്ളൂ.
എന്നാല്‍ അന്നത്തെ കോലിയില്‍ നിനിന്നും അദ്ദേഹം ഏറെ മുന്നേറിക്കഴിഞ്ഞു.
ഇന്ത്യന്‍ പിച്ചുകളില്‍ മാത്രമല്ല വിദേശ പിച്ചുകളിലും സ്ഥിരതയാര്‍ന്ന ബാറ്റിങാണ് കോലി കാഴ്ചവയ്ക്കുന്നത്.

സുരേഷ് റെയ്‌ന
പരിക്കും മോശം ഫോമും കാരണം ഇടയ്ക്കു ദേശീയ ടീമില്‍ നിന്നും പുറത്തായ സുരേഷ് റെയ്‌ന അടുത്തിടെയാണ് തിരിച്ചെത്തിയത്. ഇന്ത്യന്‍ ടീമില്‍ സ്ഥാനമുറപ്പിക്കാന്‍ റെയ്‌നയ്ക്കു ലഭിച്ച അവസരമാണ് ഇംഗ്ലണ്ടിനെതിരായ പരമ്പര. ഈ പര്യടനത്തില്‍ മികച്ച പ്രകടനം നടത്തിയ അടുത്ത വര്‍ഷം ഇംഗ്ലണ്ടില്‍ തന്നെ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിനുള്ള ടീമില്‍ ഇടംപിടിക്കുകയാണ് റെയ്‌നയുടെ ലക്ഷ്യം.
2014ലെ ഇംഗ്ലണ്ട് പര്യടനത്തിലും റെയ്‌ന ഇന്ത്യക്കൊപ്പമുണ്ടായിരുന്നു. അന്ന് ടെസ്റ്റ് പരമ്പരയിലേറ്റ തോല്‍വിക്ക് ഇന്ത്യ ഏകദിനത്തില്‍ കണകകുതീര്‍ത്തപ്പോള്‍ റെയ്‌ന മിന്നുന്ന പ്രകടനം കാഴ്ചവച്ചിരുന്നു.

ഭുവനേശ്വര്‍ കുമാര്‍
ഇന്ത്യന്‍ പേസ് ബൗളിങിന്റെ അമരക്കാരനായ ഭുവനേശ്വര്‍ കുമാറും ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയില്‍ ഇന്ത്യയുടെ തുറുപ്പുചീട്ടാണ്. ഫിറ്റ്‌ന്‌സ് പ്രശ്‌നങ്ങളെ തുടര്‍ന്ന് ഇത്തവണത്തെ ഐപിഎല്ലില്‍ നിരവധി മല്‍സരങ്ങള്‍ നഷ്ടമായ ഭുവിയുടെ തിരിച്ചുവരവ് കൂടിയാണ് ഇംഗ്ലണ്ട് പര്യടനം.
ഫോമിലേക്കു തിരിച്ചെത്താന്‍ ഭുവിക്കു ലഭിച്ച ഏറ്റവും മികച്ച അവസരമാണ് ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര. ന്യൂബോള്‍ കൊണ്ട് എതിര്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് കൂച്ചുവിലങ്ങ് ഇടാന്‍ കേമനയായ ഭുവി ഡെത്ത് ഓവറുകളിലും റണ്‍സ് വിട്ടുകൊടുക്കാന്‍ പിശുക്കനാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications