Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

36 ഓവര്‍, മൂന്നു ടീമുകള്‍, ഒരൊറ്റ മല്‍സരം- ക്രിക്കറ്റില്‍ പുതിയ പരീക്ഷണത്തിന് ദക്ഷിണാഫ്രിക്ക

ജൊഹന്‌സബെര്‍ഗ്: കൊവിഡ്-19നു ശേഷമുള്ള രാജ്യത്തെ ക്രിക്കറ്റിന്റെ മടങ്ങിവരവ് പുതിയ പരീക്ഷണ മല്‍സരത്തിലൂടെ നടത്താന്‍ ദക്ഷിണാഫ്രിക്ക തീരുമാനിച്ചു. 3ടി എന്നു പേരിട്ടിരിക്കുന്ന ഫോര്‍മാറ്റില്‍ മൂന്നു ടീമുകളായിരിക്കും മല്‍സരിക്കുക. എന്നാല്‍ ഇതൊരു മല്‍സരമായി മാത്രമേ കണക്കാക്കുകയുള്ളൂവെന്നതാണ് രസകരമായ കാര്യം. ജൂണ്‍ 27നാണ് സെഞ്ചൂറിയനിലെ സൂപ്പര്‍ സപോര്‍ട്ട് പാര്‍ക്കില്‍ പ്രഥമ സോളിഡാരിറ്റി കപ്പിനു വേണ്ടിയുള്ള മല്‍സരം നടക്കുക.

1

ദക്ഷിണാഫ്രിക്കയുടെ 24 മുന്‍നിര താരങ്ങളാണ് ഈയൊരു മല്‍സരത്തില്‍ മൂന്നു ടീമുകള്‍ക്കു വേണ്ടി അണിനിരക്കുക. എട്ടു താരങ്ങള്‍ വീതമായിരിക്കും ഓരോ ടീമിലുമുണ്ടാവുക. ഈഗിള്‍സ്, കിങ്ഫിഷേഴ്‌സ്, കൈറ്റ്‌സ് എന്നിവയായിരിക്കും ടീമുകള്‍. ഈഗിള്‍സിനെ ഇതിഹാസ ബാറ്റ്‌സ്മാന്‍ എബി ഡിവില്ലിയേഴ്‌സും കിങ്ഫിഷേഴ്‌സിനെ യുവ പേസര്‍ കാഗിസോ റബാദയും കൈറ്റ്‌സിനെ നിലവിലെ നിശ്ചിത ഓവര്‍ ടീം ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ ക്വിന്റണ്‍ ഡികോക്കും നയിക്കും. ലോക്ക്ഡൗണിനു ശേഷം ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ആദ്യത്തെ ലൈവ് മല്‍സരം കൂടിയായിരിക്കും ഇത്.

12 ഓവര്‍ വീതമുള്ള മൂന്നു മല്‍സരങ്ങളായിരിക്കും നടക്കുക. ആറോവര്‍ വീതമായിരിക്കും ഒരു ഇന്നിങ്‌സ്. ഓരോ ടീമും പരസ്പരം ഓരോ തവണ ഏറ്റുമുട്ടുകയും ചെയ്യും. ഏഴാമത്തെ വിക്കറ്റ് വീണാലും ഒരു ടീമിന്റെ ഇന്നിങ്‌സ് അവസാനിക്കില്ല. ഓവര്‍ ബാക്കിയുണ്ടെങ്കില്‍ ശേഷിച്ചയാള്‍ക്കു ബാറ്റിങ് തുടരാം. പക്ഷെ ഒരു നിബന്ധനയുണ്ട്. രണ്ട്, നാല്, ആറ് എന്നിങ്ങനെ ഇരട്ടയക്ക റണ്‍സ് മാത്രമേ ഈ ബാറ്റ്‌സ്മാന് നേടാന്‍ അനുവാദമുള്ളൂ 36 ഓവര്‍ പൂര്‍ത്തിയായ ശേഷം മൂന്നു ടീമുകളുടെയും സ്‌കോറിന്റെ ആകെ ശരാശരിയെടുക്കും. ഏറ്റവുമുയര്‍ന്ന ശരാശരിയുള്ള ടീമായിരിക്കും വിജയികളാവുക.

2

താരങ്ങളെല്ലാം ക്രിക്കറ്റിലേക്കു എത്രയും വേഗത്തില്‍ മടങ്ങിയെത്തണമെന്നാണ് ആഗ്രഹിക്കുന്നത്. അതുകൊണ്ടു തന്നെ സോളിഡാരിറ്റി കപ്പിനെ വലിയ ആവേശത്തോടെയാണ് കാത്തിരിക്കുന്നതെന്നു ക്രിക്കറ്റ് സൗത്താഫ്രിക്ക ഡയറക്ടറും മുന്‍ നായകനുമായ ഗ്രേയം സ്മിത്ത് പറഞ്ഞു. കര്‍ശന മാര്‍ഗനിര്‍ദേശങ്ങളോടെ മല്‍സരങ്ങള്‍ നടത്താന്‍ സര്‍ക്കാര്‍ ക്രിക്കറ്റ് സൗത്താഫ്രിക്കയ്ക്കു അനുമതി നല്‍കിയിട്ടുണ്ട്. ഇന്ത്യക്കെതിരേ നാട്ടില്‍ ആഗസ്റ്റ് അവസാനത്തോടെ മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പര സംഘടിപ്പിക്കാന്‍ ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ് ക്രിക്കറ്റ് സൗത്താഫ്രിക്ക.

Story first published: Wednesday, June 17, 2020, 18:37 [IST]
Other articles published on Jun 17, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+