വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കരീബിയക്കു പിന്നാലെ ഓസ്‌ട്രേലിയയും... ക്രിക്കറ്റ് തിരിച്ചെത്തുന്നു, അടുത്ത മാസം തുടക്കം

ഡാര്‍വിന്‍ ലീഗ് ടൂര്‍ണമെന്റാണ് ഓസ്‌ട്രേലിയയില്‍ നടക്കുക

സിഡ്‌നി: കൊറോണവൈറസ് മഹാമാരിക്കു ശേഷം നിര്‍ത്തിവച്ച ക്രിക്കറ്റ് പുനരാരംഭിക്കാനൊരുങ്ങി ഓസ്‌ട്രേലിയ. അടുത്ത മാസം ഡാര്‍വിന്‍ ക്രിക്കറ്റ് ലീഗോടെയായിരിക്കും ഓസ്‌ട്രേലിയയില്‍ ക്രിക്കറ്റ് മടങ്ങിയെത്തുക. ഡാര്‍വിനും ഡിസ്ട്രിക്റ്റ് ക്രിക്കറ്റും സംഘടിപ്പിക്കുന്ന ടി20 ടൂര്‍ണമെന്റാണ് ജൂണില്‍ ആരംഭിക്കുന്നത്. ജൂണ്‍ ആറിനായിരിക്കും ടി20 ടൂര്‍ണമെന്റിന്റെ തുടക്കം. ഇതിനു ശേഷം ഒരാഴ്ച കഴിഞ്ഞ ഏകദിന ടൂര്‍ണമെന്റും തുടങ്ങും. സപ്തംബര്‍ 19നായിരിക്കും ഫൈനല്‍.

aus

കൊവിഡ്-19നു ശേഷം ക്രിക്കറ്റ് പുനരാരംഭിക്കുന്ന രണ്ടാമത്തെ രാജ്യം കൂടിയാണ് ഓസ്‌ട്രേലിയ. കരീബിയയാണ് ഇതിനു തുടക്കമിടാനൊരുങ്ങുന്നത്. പ്രഥമ വിന്‍സി ടി10 ടൂര്‍ണമന്റ് സെന്റ് വിന്‍സെന്റ്, ഗ്രെനേജഡിനസ് എന്നീവിടങ്ങളിലായി മേയ് 22 മുതല്‍ 31 വരെ നടക്കും. വെസ്റ്റ് ഇന്‍ഡീസിന്റെ പ്രമുഖ താരങ്ങളായ കെസ്രിക്ക് വില്ല്യംസ്, സുനില്‍ ആംബ്രിസ്, ഒബെദ് മക്കോയ് എന്നിവരെല്ലം ലീഗിന്റെ ഭാഗമാവുന്നുണ്ട്. സര്‍ക്കാര്‍ ഇതുവരെ നിയന്ത്രണങ്ങളൊന്നും കൊണ്ടു വന്നിട്ടില്ലാത്തതിനാല്‍ മല്‍സരങ്ങള്‍ക്കു കാണികളെ സ്‌റ്റേഡിയത്തില്‍ പ്രവേശിപ്പിക്കും.

ഡാര്‍വിന്‍ ലീഗ് ജൂണ്‍ ആദ്യവാരം തന്നെ ആരംഭിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെങ്കിലും സര്‍ക്കാരിന്റെ ക്ലിയറന്‍സ് കൂടി ഇനി ലഭിക്കാനുണ്ട്. അതിനു ശേഷം മാത്രമേ അടച്ചിട്ട സ്റ്റേഡിയത്തിലായിരിക്കുമോ മല്‍സരങ്ങള്‍ എന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുകയുള്ളൂ.

ക്രിക്കറ്റിലേക്കു മടങ്ങിവരവ്.. ധോണിയെ കാത്ത് റെക്കോര്‍ഡുകള്‍, ഒന്ന് ഉറപ്പ്, രണ്ടെണ്ണം സംശയംക്രിക്കറ്റിലേക്കു മടങ്ങിവരവ്.. ധോണിയെ കാത്ത് റെക്കോര്‍ഡുകള്‍, ഒന്ന് ഉറപ്പ്, രണ്ടെണ്ണം സംശയം

India- Pak XI: ഇന്ത്യന്‍ ആധിപത്യം, എന്നിട്ടും ഹിറ്റ്മാന്‍ ഔട്ട്!! ധോണിയുണ്ട്, പക്ഷെ ക്യാപ്റ്റനല്ലIndia- Pak XI: ഇന്ത്യന്‍ ആധിപത്യം, എന്നിട്ടും ഹിറ്റ്മാന്‍ ഔട്ട്!! ധോണിയുണ്ട്, പക്ഷെ ക്യാപ്റ്റനല്ല

സച്ചിന്‍ അന്ന് ഡബിള്‍ അടിക്കില്ലായിരുന്നു, 190കളില്‍ പുറത്ത്!! അംപയര്‍ രക്ഷിച്ചു-സ്റ്റെയ്ന്‍സച്ചിന്‍ അന്ന് ഡബിള്‍ അടിക്കില്ലായിരുന്നു, 190കളില്‍ പുറത്ത്!! അംപയര്‍ രക്ഷിച്ചു-സ്റ്റെയ്ന്‍

അന്താരാഷ്ട്ര മല്‍സങ്ങള്‍ മാറ്റി വയ്ക്കാനുള്ള തീരുമാനം ക്രിക്കറ്റ് ഓസ്‌ട്രേലിയ മാര്‍ച്ച് മാസത്തില്‍ തന്നെ കൈക്കൊണ്ടിരുന്നു. ഷെഫീല്‍ഡ് ഷീല്‍ഡ് ടൂര്‍ണമെന്റ് റദ്ദാക്കുകയും ചെയ്തിരുന്നു. ന്യൂ സൗത്ത് വെയ്ല്‍സിനെ ചാംപ്യന്‍മാരായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. കൊവിഡ്-19നെ തുടര്‍ന്നു സാമ്പത്തികമായി ഏറ്റവും വലിയ ആഘാതം നേരിട്ട ബോര്‍ഡുകളിലൊന്നാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ. ഈ വര്‍ഷമവസാനം ഇന്ത്യക്കെതിരേ നാട്ടില്‍ നടക്കാനിരിക്കുന്ന പരമ്പര നടക്കുമെന്ന പ്രതീക്ഷയിലാണ് അവര്‍. റദ്ദാക്കപ്പെടുകയാണെങ്കില്‍ 300 മില്ല്യണ്‍ ഡോളറിന്റെ നഷ്ടമാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയയെ കാത്തിരിക്കുന്നത്.

Story first published: Sunday, May 17, 2020, 13:28 [IST]
Other articles published on May 17, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X