വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ബിസിസിഐയ്ക്ക് നന്ദി, ഒളിമ്പിക്‌സ് മത്സരമാവാൻ ക്രിക്കറ്റ്

ഒടുവിൽ ഒളിമ്പിക്‌സ് മത്സരമാവാൻ ക്രിക്കറ്റും | Oneindia Malayalam

ലണ്ടന്‍: ക്രിക്കറ്റും ഒളിമ്പിക്‌സ് മത്സരങ്ങളുടെ ഭാഗമാവണം. രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ ഈ ആഗ്രഹം മനസ്സില്‍ കൊണ്ടുനടക്കാന്‍ തുടങ്ങിയിട്ട് കാലം കുറെയായി. ഓരോ തവണ ചെല്ലുമ്പോഴും ഐസിസിയുടെ ആവശ്യം രാജ്യാന്തര ഒളിമ്പിക്‌സ് കമ്മിറ്റി തള്ളും. പക്ഷെ 2028 ലോസ് ഏഞ്ചലസ് ഒളിമ്പിക്‌സില്‍ ക്രിക്കറ്റും കയറിക്കൂടുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.

ഒളിമ്പിക്സിൽ ക്രിക്കറ്റിനും സാധ്യത

ഒളിമ്പിക്സിൽ ക്രിക്കറ്റിനും സാധ്യത

2028 ഒളിമ്പിക്‌സ് മത്സരങ്ങളുടെ പട്ടികയില്‍ ക്രിക്കറ്റിനും സാധ്യതയുണ്ടെന്ന് എംസിസി (മെറില്‍ബോണ്‍ ക്രിക്കറ്റ് ക്ലബ്) ലോക ക്രിക്കറ്റ് കമ്മിറ്റി ചെയര്‍മാന്‍ മൈക്ക് ഗാറ്റിങ് സൂചിപ്പിച്ചു. ലോകത്തെ ഏറ്റവും വലിയ കായിക മാമാങ്കത്തില്‍ ക്രിക്കറ്റിനെയും ഉള്‍പ്പെടുത്താനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് ഗാറ്റിങ് വ്യക്തമാക്കി.

2028 ഒളിമ്പിക്സിൽ കണ്ണുംനട്ട്

2028 ഒളിമ്പിക്സിൽ കണ്ണുംനട്ട്

ഐസിസിയുടെ പുതിയ എക്‌സിക്യുട്ടീവ്, മാനു സാഹ്നിയാണ് എംസിസി ക്രിക്കറ്റ് കമ്മിറ്റിയോട് ഇക്കാര്യം വെളിപ്പെടുത്തിയത്. ചര്‍ച്ചകള്‍ വിജയിച്ചാല്‍ 2028 ഒളിമ്പിക്‌സില്‍ ക്രിക്കറ്റും ഇടംകണ്ടെത്തുമെന്ന് ഒരു രാജ്യാന്തര മാധ്യമത്തോട് ഗാറ്റിങ് പറഞ്ഞു.

ഐപിഎല്‍ ലേലത്തില്‍ ടീമുകളുടെ നോട്ടം ഈ അഞ്ചു യുവതാരങ്ങളിൽ; ഇവര്‍ കോടികള്‍ വാരും

കനിഞ്ഞത് ബിസിസിഐ

കനിഞ്ഞത് ബിസിസിഐ

ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി, നാഡയുടെ പരിധിയില്‍ വരാനുള്ള ബിസിസിഐയുടെ തീരുമാനം ചര്‍ച്ചകള്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം പകരും. രാജ്യാന്തര ഉത്തേജക വിരുദ്ധ ഏജന്‍സി, വാഡയുടെ ഇന്ത്യന്‍ ഘടകമാണ് നാഡ. വാഡയുടെ അംഗീകാരമില്ലാത്ത ഒരു കായിക സംഘടനയ്ക്കും ഒളിമ്പിക്‌സില്‍ പങ്കെടുക്കാനാവില്ല. ഇതുവരെ നാഡയ്ക്ക് കീഴില്‍ ഉത്തേജക പരിശോധനയ്ക്ക് വിസമ്മതിച്ച ബിസിസിഐ ഒടുവില്‍ തീരുമാനം മാറ്റുകയായിരുന്നു.

അടുത്ത 18 മാസം നിർണായകം

അടുത്ത 18 മാസം നിർണായകം

ക്രിക്കറ്റിനെ സംബന്ധിച്ച് അടുത്ത 18 മാസങ്ങള്‍ ഏറെ നിര്‍ണായകമാണ്. നാഡയുടെ പരിധിയില്‍ വരാന്‍ ബിസിസിഐ വിമുഖത കാട്ടിയതാണ് ഇത്രയുംകാലം ഐസിസി നേരിട്ട പ്രശ്‌നങ്ങളിലൊന്ന്. ഇതിപ്പോള്‍ പരിഹരിക്കപ്പെട്ടിരിക്കുന്നു — മുന്‍ ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്‍ കൂടിയായ ഗാറ്റിങ് കൂട്ടിച്ചേര്‍ത്തു.

രണ്ടാഴ്ച്ചക്കാലം

രണ്ടാഴ്ച്ചക്കാലം

ക്രിക്കറ്റിനായി രണ്ടാഴ്ച്ചക്കാലമായിരിക്കും ഒളിമ്പിക്‌സ് കമ്മിറ്റി അനുവദിക്കാന്‍ സാധ്യത. ഇതാണ് ഏറെ അഭികാമ്യവും. നാലു വര്‍ഷത്തിലൊരിക്കല്‍ രണ്ടാഴ്ച്ച ദൈര്‍ഘ്യമുള്ള ടൂര്‍ണമെന്റ് ക്രമപ്പെടുത്താന്‍ ഐസിസിക്കും ബുദ്ധിമുട്ടുണ്ടാവില്ല — ഗാറ്റിങ് വ്യക്തമാക്കി.

ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ടത് ആറു പേര്‍, ഇവരില്‍ ആരാവും ഇന്ത്യയുടെ അടുത്ത കോച്ച്?

സച്ചിനും ആവശ്യപ്പെട്ടിരുന്നു

സച്ചിനും ആവശ്യപ്പെട്ടിരുന്നു

ഒളിമ്പിക്‌സിന്റെ ഭാഗമാവാന്‍ കഴിഞ്ഞാല്‍ ലോകമെങ്ങും ക്രിക്കറ്റിന് ജനപ്രീതി ഉയരും. ഒളിമ്പിക്‌സിന് അനുവാദം ലഭിച്ചാല്‍ പുരുഷ, വനിതാ ടീമുകളുടെ പങ്കാളിത്തം ഉറപ്പുവരുത്താന്‍ ഐസിസി ബാധ്യസ്തരാണെന്നും ഗാറ്റിങ്ങ് സൂചിപ്പിച്ചു. ഈ വര്‍ഷമാദ്യം ഇന്ത്യന്‍ ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറും ഒളിമ്പിക്‌സ് മത്സരങ്ങളില്‍ ക്രിക്കറ്റിനെ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു.

Story first published: Tuesday, August 13, 2019, 14:49 [IST]
Other articles published on Aug 13, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X