For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഐപിഎല്‍ ലേലത്തില്‍ ടീമുകളുടെ നോട്ടം ഈ അഞ്ചു യുവതാരങ്ങളിൽ; ഇവര്‍ കോടികള്‍ വാരും

മുംബൈ: വരാനിരിക്കുന്ന ഐപിഎല്‍ ലേലത്തിനായി ഫ്രാഞ്ചൈസികള്‍ തയ്യാറെടുപ്പ് തുടങ്ങിക്കഴിഞ്ഞു. മറ്റു ടീമുകളിലെ കളിക്കാരെ ടീമിലെടുക്കാനും പുതിയ കളിക്കാരെ നിരീക്ഷിക്കാനും ബന്ധപ്പെട്ടവര്‍ ശ്രമം നടത്തുകയാണ്. അധികമാരും പറഞ്ഞുകേള്‍ക്കാത്ത ഇന്ത്യന്‍ യുവ താരങ്ങള്‍ ലേലത്തില്‍ കോടികള്‍ സ്വന്തമാക്കിയത് ക്രിക്കറ്റ് ആരാധകരെ അതിശയിപ്പിച്ചിരുന്നു. ഇത്തവണയും ആരാധകര്‍ക്ക് അമ്പരപ്പുണ്ടാക്കുന്ന ലേലം നടക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഐപിഎല്ലിലേക്ക് യുവതാരങ്ങള്‍

ഐപിഎല്ലിലേക്ക് യുവതാരങ്ങള്‍

ഐപിഎല്‍ ആരംഭിച്ചതിനുശേഷം ഇന്ത്യയിലെ വളര്‍ന്നുവരുന്ന യുവ കളിക്കാര്‍ക്ക് ഒട്ടേറെ അവസരങ്ങളാണ് തുറന്നുവന്നത്. ഐപിഎല്‍ പ്രകടനത്തിലൂടെ ദേശീയ ടീമിലെത്താന്‍ കളിക്കാര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനക്കാരെ ടീമിലെത്തിക്കാന്‍ ഫ്രാഞ്ചൈസികളും കൂടുതല്‍ താത്പര്യം കാട്ടുന്നു. ഇത്തവണ ലേലത്തില്‍ അഞ്ച് യുവകളിക്കാര്‍ ആയിരിക്കും ശ്രദ്ധാകേന്ദ്രമെന്നാണ് റിപ്പോര്‍ട്ട്.

അഭിമന്യു ഈശ്വര്‍

അഭിമന്യു ഈശ്വര്‍

ദേശീയ സെലക്ടര്‍മാരുടെ ശ്രദ്ധപതിഞ്ഞുകഴിഞ്ഞ പശ്ചിമ ബംഗാള്‍ ഓപ്പണര്‍ അഭിമന്യു മിഥുന്‍ ഐപിഎല്ലില്‍ അരങ്ങേറ്റത്തിനായി ഒരുങ്ങുകയാണ്. കഴിഞ്ഞ രഞ്ജി സീസണില്‍ 50 റണ്‍സ് ശരാശരിയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയത് അഭിമന്യുവാണ്. സയീദ് മുഷ്താഖ് അലി ട്രോഫിയില്‍ നൂറിനു മുകളിലുള്ള സ്‌ട്രൈക്ക് റേറ്റില്‍ 300 റണ്‍സ് കണ്ടെത്താനും താരത്തിന് കഴിഞ്ഞിട്ടുണ്ട്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് അഭിമന്യുവിനെ ടീമിലെടുത്തേക്കുമെന്നാണ് സൂചന.

ശ്രീകര്‍ ഭരത്

ശ്രീകര്‍ ഭരത്

വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ആയ ആന്ധ്രയുടെ ശ്രീകര്‍ ഭരത് ആണ് ഐപിഎല്ലില്‍ അവസരം തേടുന്ന മറ്റൊരു താരം. നേരത്തെ ഡല്‍ഹിക്കുവേണ്ടി ഐപിഎല്‍ ടീമിലെത്തിയെങ്കിലും ഒരു മത്സരം പോലും കളിക്കാനായില്ല. ആഭ്യന്തര ക്രിക്കറ്റില്‍ ശോഭിച്ച താരം പരിമിത ഓവര്‍ ക്രിക്കറ്റിലും ഏതു ടീമിനും മുതല്‍ക്കൂട്ടാകും. ആഭ്യന്തര ക്രിക്കറ്റില്‍ ട്രിപ്പിള്‍ സെഞ്ച്വറി നേടുന്ന ആദ്യ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ആണ് ശ്രീകര്‍.

ജി പെരിയസ്വാമി

ജി പെരിയസ്വാമി

തമിഴ്‌നാട് പ്രീമിയര്‍ ലീഗിലൂടെ ശ്രദ്ധേയനാകുന്ന പേസ് ബൗളറാണ് ജി പെരിയസ്വാമി. ഇത്തവണ ലീഗില്‍ 7 കളികളില്‍ നിന്നും 13 വിക്കറ്റ് വീഴ്ത്തിയ താരം ചെപ്പോക്ക് സൂപ്പര്‍ ജില്ലീസിന്റെ പ്ലേ ഓഫ് എളുപ്പമാക്കി. ലസിത് മലിംഗയുടെ ബൗളിങ് ആക്ഷനോട് സാമ്യമുള്ള പെരിയസ്വാമി പുതിയ പന്തില്‍ നേട്ടങ്ങളുണ്ടാക്കുന്നു. ഒരു കണ്ണിന് കാഴ്ചക്കുറവുണ്ടെങ്കിലും പെരിയസ്വാമിയുടെ മികവ് ഐപിഎല്ലിലും കാണാമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

ദിവ്യാന്‍ഷ് സക്‌സേന

ദിവ്യാന്‍ഷ് സക്‌സേന

അണ്ടര്‍ 19 ക്രിക്കറ്റിലൂടെ ദേശീയ ടീമിലേക്ക് ചുവടുവെക്കുന്ന ബാറ്റ്‌സ്മാനാണ് മുംബൈയുടെ ദിവ്യാന്‍ഷ് സക്‌സേന. സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ ചതുര്‍ദിന മത്സരത്തില്‍ ഈ ഇടംകൈയ്യന്‍ ബാറ്റ്‌സ്മാന്‍ മികവ് തെളിയിച്ചുകൊടുത്തു. 122 റണ്‍സ് നേടിയ ദിവ്യാന്‍ഷ് കൂച്ച് ബെഹാര്‍ ട്രോഫിയില്‍ 8 മത്സരങ്ങളില്‍ നിന്നും 781 റണ്‍സാണ് അടിച്ചുകൂട്ടിയത്. മികച്ച ഫോമില്‍ കളിക്കുന്ന യുവതാരത്തിന് മുന്നില്‍ ഐപിഎല്‍ വാതില്‍ തുറക്കുമെന്നുറപ്പാണ്.

കോലി ഏകദിന കരിയറില്‍ എത്ര സെഞ്ച്വറി നേടും? അമ്പരപ്പിക്കുന്ന പ്രവചനവുമായി വസിം ജാഫര്‍

സത്യജിത് ബച്ചാവ്

സത്യജിത് ബച്ചാവ്

മഹാരാഷ്ട്രയുടെ സത്യജിത് ബച്ചാവ് ആണ് ഐപിഎല്‍ കളിക്കാന്‍ തയ്യാറെടുക്കുന്ന മറ്റൊരു താരം. ഇരുപത്തിയാറുകാരനായ ലെഗ് സ്പിന്നിര്‍ സമീപകാലത്ത് നടത്തുന്ന പ്രകടനം അതിശയിപ്പിക്കുന്നതാണ്. വിജയ് ഹസാരെ ട്രോഫ്രിയില്‍ 8 കളികളില്‍ നിന്നും 15 വിക്കറ്റ്, രഞ്ജിയില്‍ 7 കളികളില്‍ നിന്നും 28 വിക്കറ്റ്. സയീദ് മുഷ്താഖ് അലി ട്രോഫിയില്‍ 20 വിക്കറ്റെടുത്ത് കൂടുതല്‍ വിക്കറ്റെടുത്ത കളിക്കാരന്‍ എന്നീ നിലകളില്‍ സത്യജിത് ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. ബാറ്റ്‌സ്മാനെ കുഴക്കുന്ന പന്തുകളെറിയുന്ന സത്യജിത് ഐപിഎല്‍ ലേലത്തില്‍ കോടികള്‍ കീശയിലാക്കിയേക്കും.

Story first published: Tuesday, August 13, 2019, 12:21 [IST]
Other articles published on Aug 13, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+