For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ടത് ആറു പേര്‍, ഇവരില്‍ ആരാവും ഇന്ത്യയുടെ അടുത്ത കോച്ച്?

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനാരാവും? ഉത്തരത്തിനായി ഇനിയേറെ കാത്തിരിക്കേണ്ടി വരില്ല. കിട്ടിയ അപേക്ഷകളില്‍ നിന്നും യോഗ്യരായ ആറു പേരെ ബിസിസിഐ ഉപദേശക സമിതി ഷോര്‍ട്ട് ലിസ്റ്റ് ചെയ്തു കഴിഞ്ഞു.

മുന്‍ ന്യൂസിലാന്റ് പരിശീലകന്‍ മൈക്ക് ഹെസന്‍, മുന്‍ ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടറും ശ്രീലങ്കന്‍ കോച്ചുമായ ടോം മൂഡി, മുന്‍ വിന്‍ഡീസ് ഓള്‍റൗണ്ടറും അഫ്ഗാന്‍ പരിശീലകനുമായ ഫില്‍ സിമ്മണ്‍സ്, മുന്‍ ടീം ഇന്ത്യ മാനേജര്‍ ലാല്‍ചന്ദ് രജ്പൂത്, മുന്‍ ഇന്ത്യന്‍ ഫീല്‍ഡിങ് പരിശീലകന്‍ റോബിന്‍ സിങ്, നിലവിലെ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി — ഇവരില്‍ ഒരാളായിരിക്കും ഇന്ത്യന്‍ ദേശീയ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി വൈകാതെ ചുമതലയേല്‍ക്കുക.

തീരുമാനം വൈകില്ല

തീരുമാനം വൈകില്ല

നിലവില്‍ ആറു പേരെയും നേരില്‍ ചെന്ന് കണ്ട് അഭിമുഖം നടത്തുകയാണ് കപില്‍ ദേവിന്റെ നേതൃത്വത്തിലുള്ള ബിസിസിഐ ഉപദേശക സമിതി. ഈ വാരം അവസാനത്തോടെ, ഏറിപ്പോയാല്‍ അടുത്തയാഴ്ച്ച തുടക്കത്തില്‍ത്തന്നെ പുതിയ പരിശീലകനെ സമിതി തിരഞ്ഞെടുക്കും. കപില്‍ ദേവിന് പുറമെ അന്‍ഷുമാന്‍ ഗെയ്ക്‌വാദും മുന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ശാന്ത രംഗസ്വാമിയും ഉപദേശ സമിതിയിലുണ്ട്.

ശാസ്ത്രിക്ക് പിന്തുണ

ശാസ്ത്രിക്ക് പിന്തുണ

ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ട ആറു പേരും ഉപദേശക സിമിതിയുമായി അഭിമുഖത്തിനിരിക്കുമെന്ന് മുതിര്‍ന്ന ബിസിസിഐ ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് വ്യക്തമാക്കി.

വീണ്ടും രവി ശാസ്ത്രി പരിശീലകനായി തിരഞ്ഞെടുക്കപ്പെട്ടാല്‍ തനിക്കും ടീമിനും ഏറെ സന്തോഷമായിരിക്കുമെന്ന് വിന്‍ഡീസ് പര്യടനത്തിന് പുറപ്പെടും മുന്‍പേ ഇന്ത്യന്‍ നായകന്‍ വിരാട് കോലി അറിയിച്ചിരുന്നു.

കരാർ നീട്ടി

കരാർ നീട്ടി

ലോകകപ്പ് തോല്‍വിയോടെ രവി ശാസ്ത്രിയുടെ കരാര്‍ അവസാനിച്ചതാണ്. എന്നാല്‍ നടന്നുകൊണ്ടിരിക്കുന്ന വിന്‍ഡീസ് പര്യടനം മുന്‍നിര്‍ത്തി രവി ശാസ്ത്രിക്കും ബോളിങ് പരിശീലകന്‍ ഭരത് അരുണിനും ബാറ്റിങ് പരിശീലകന്‍ സഞ്ജയ് ബംഗാറിനും ഫീല്‍ഡിങ് പരിശീലകന്‍ ആര്‍ ശ്രീധറിനും 45 ദിവസത്തേക്ക് കൂടി ബിസിസിഐ കാലാവധി നീട്ടി നല്‍കി.

അക്കമിട്ട് നേട്ടങ്ങൾ

അക്കമിട്ട് നേട്ടങ്ങൾ

ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ടവരില്‍ മൈക്ക് ഹെസനും ടോം മൂഡിയും കാലങ്ങളായി ഇന്ത്യന്‍ ടീമിന്റെ പരിശീലകനാവാന്‍ അവസരം കാത്തുനില്‍ക്കുകയാണ്. അയര്‍ലണ്ട്, അഫ്ഗാനിസ്താന്‍ ക്രിക്കറ്റ് ടീമുകള്‍ വാര്‍ത്തെടുത്ത ചരിത്രം ഫില്‍ സിമ്മണ്‍സിന് പറയാനുണ്ട്.

ഒരു ചെറിയ കാലത്തേക്ക് വിന്‍ഡീസ് ടീമിന്റെയും പരിശീലകനായിരുന്നു സിമ്മണ്‍സ്. 2016 ട്വന്റി-20 ലോകകപ്പ് വെസ്റ്റ് ഇന്‍ഡീസ് ഉയര്‍ത്തുമ്പോള്‍ സിമ്മണ്‍സായിരുന്നു പരിശീലക കുപ്പായത്തില്‍. ഇതിന് ശേഷമാണ് അഫ്ഗാന്‍ ദേശീയ ടീമിന്റെ പരിശീലകനായി ഇദ്ദേഹം ചുമതലയേറ്റത്.

ഐപിഎല്‍ ലേലത്തില്‍ ടീമുകളുടെ നോട്ടം ഈ അഞ്ചു യുവതാരങ്ങളിൽ; ഇവര്‍ കോടികള്‍ വാരും

റോബിൻ സിങ്ങും ലാൽചന്ദും

റോബിൻ സിങ്ങും ലാൽചന്ദും

2007 -ല്‍ മഹേന്ദ്ര സിങ് ധോണിയുടെ നേതൃത്വത്തില്‍ ഇന്ത്യ ട്വന്റി-20 ലോകകപ്പ് കിരീടം നേടിയ ചരിത്ര നിമിഷം റോബിന്‍ സിങ്ങിന് മുതല്‍ക്കൂട്ടാവും. ഇക്കാലത്ത് ടീമിന്റെ ഫീല്‍ഡിങ് പരിശീലകനായിരുന്നു റോബിന്‍ സിങ്.

ഇന്ത്യയുടെ ആദ്യ ട്വന്റി-20 കിരീടംതന്നെ പരിശീലക സ്ഥാനത്തേക്ക് യോഗ്യനാണെന്ന് കാണിക്കാന്‍ ലാല്‍ചന്ദ് രജ്പൂതും ഉയര്‍ത്തിക്കാട്ടുക. ഇന്ത്യ കിരീടം ഉയര്‍ത്തുമ്പോള്‍ മുഖ്യ പരിശീലകനായിരുന്നു ഇദ്ദേഹം. അഫ്ഗാന്‍, സിംബാബ്‌വെ ടീമുകളുടെ പരിശീലകനായും രജ്പൂത്ത് പ്രവര്‍ത്തിച്ചിട്ടുണ്ട്.

'65 റണ്‍സ് അടിച്ചപ്പോഴേക്കും തളര്‍ന്നു' — അനുഭവം പങ്കുവെച്ച് കോലി

പരിശീലകനാവാൻ ഹെസനും

പരിശീലകനാവാൻ ഹെസനും

ഐപിഎല്‍ ടീം കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ പരിശീലക സ്ഥാനത്തു നിന്നും മൈക്ക് ഹെസന്‍ ഇറങ്ങിയത് അടുത്തിടെയാണ്. രാജ്യാന്തര ക്രിക്കറ്റില്‍ ആറു വര്‍ഷം കിവീസ് ടീമിനെ പരിശീലപ്പിച്ച പരിചയ സമ്പത്ത് ഇദ്ദേഹത്തിനുണ്ട്. ഹെസന്റെ കാലഘട്ടത്തിലാണ് 2015 ലോകകപ്പ് ഫൈനല്‍ വരെയും 2016 ട്വന്റി-20 ലോകകപ്പ് സെമിഫൈനല്‍ വരെയും ന്യൂസിലാന്റ് എത്തിയത്. ഒപ്പം 2018 ഏപ്രിലില്‍ ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്പര ജയിച്ച് ലോക റാങ്ങിങ്ങില്‍ മൂന്നാം സ്ഥാനത്ത് കിവികള്‍ അണിനിരക്കുകയുണ്ടായി.

ശാസ്ത്രിക്ക് നേട്ടങ്ങൾ കുറവ്

ശാസ്ത്രിക്ക് നേട്ടങ്ങൾ കുറവ്

രവി ശാസ്ത്രിയുടെ കാര്യമെടുത്താല്‍ ഐസിസി ടൂര്‍ണമെന്റ് നേട്ടങ്ങളൊന്നും ഇദ്ദേഹത്തിന് ചൂണ്ടിക്കാട്ടാനില്ല. 2015 ലോകകപ്പ്, 2016 ട്വന്റി-20 ലോകകപ്പ്, 2019 ലോകകപ്പ് കിരീടങ്ങള്‍ നേടാന്‍ ശാസ്ത്രിയും സംഘത്തിനും കഴിയാതെപോയി.

എന്നാല്‍ ഓസ്‌ട്രേലിയന്‍ മണ്ണില്‍ ആദ്യമായി ടെസ്റ്റ് പരമ്പര ജയിച്ച ഐതിഹാസിക നിമിഷം ശാസ്ത്രിയ്ക്ക് മുതല്‍ക്കൂട്ടാവും. 2017 -ല്‍ അനില്‍ കുംബ്ലൈ രാജി വെച്ചതിനെ തുടര്‍ന്നാണ് പരിശീലക സ്ഥാനത്തേക്ക് രവി ശാസ്ത്രി എത്തിയത്.

Story first published: Friday, August 16, 2019, 9:30 [IST]
Other articles published on Aug 16, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+