ഐപിഎല്ലിന് പ്രതീക്ഷ വേണ്ട! ടി20 ലോകകപ്പ് മാറ്റില്ല? ക്രിക്കറ്റ് ഓസ്‌ട്രേലിയ ഉറച്ചു തന്നെ
സിഡ്‌നി: കൊവിഡ്-19നെ തുടര്‍ന്ന് ഈ വര്‍ഷം നടക്കാനിരിക്കുന്ന ഒട്ടുമിക്ക ചാംപ്യന്‍ഷിപ്പുകളും പരമ്പരകളും മാറ്റി വച്ചെങ്കിലും ഐസിസിയുടെ ടി20 ലോകകപ്പ് ക്രിക്കറ്റ് മുന്‍ നിശ്ചയിച്ച പ്രകാരം നടന്നേക്കും. ഒക്ടോബര്‍- നവംബര്‍ മാസങ്ങളിലാണ് ടി20 ലോകകപ്പിനു ഓസീസ് വേദിയാവുന്നത്. ടൂര്‍ണമെന്റ് അടുത്ത വര്‍ഷത്തേക്കു മാറ്റി വച്ചേക്കുമെന്ന തരത്തില്‍ പല അഭ്യൂഹങ്ങളും പരന്നിരുന്നു. ഇതോടെ ഈ സമയത്തു ഐപിഎല്‍ സംഘടിപ്പിക്കാമെന്ന് പലരും അഭിപ്രായപ്രകടനം നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഇത് സംഭവിക്കാന്‍ സാധ്യതയില്ലെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന.

ടി20 ലോകകപ്പ് നേരത്തേ തീരുമാനിച്ച അതേ സമയത്തു തന്നെ നടത്താന്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ ശ്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതുമായി ബന്ധപ്പെട്ട് ഐസിസിക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാനും ക്രിക്കറ്റ് ഓസ്‌ട്രേലിയ തീരുമാനിച്ചിട്ടുണ്ട്. വ്യാഴാഴ്ച ക്രിക്കറ്റ് ഓസ്‌ട്രേലിയ ചീഫ് എക്‌സിക്യൂട്ടീവായ കെവിന്‍ റോബേര്‍ട്ട്‌സുമായി ഐസിസി ടെലി കോണ്‍ഫറന്‍സിങ് വഴി ലോകകപ്പിനെക്കുറിച്ച് ചര്‍ച്ച നടത്തിയിരുന്നു. ലോകകപ്പ് നടത്താന്‍ സാധിക്കുമെന്ന ശുഭപ്രതീക്ഷയാണ് റോബേര്‍ട്ട്‌സ് പങ്കുവച്ചത്.
ഐസിസിയുമായി ഒത്തുചേര്‍ന്ന് ലോകകപ്പുമായി മുന്നോട്ട് പോവാനാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ ശ്രമം. പ്രാദേശിക സംഘാടക സമിതി, ഒാസ്‌ട്രേലിയന്‍ സര്‍ക്കാര്‍ എന്നിവരുടെ പിന്തുണയുമുണ്ട്. അതുകൊണ്ടു തന്നെ ഈ വര്‍ഷം ഒക്ടോബറില്‍ തന്നെ ടി20 ലോകകപ്പ് എങ്ങനെ നടത്താന്‍ കഴിയുമെന്നതിനെക്കുറിച്ച് ഒരു ധാരണയുണ്ടാക്കിയെടുക്കാന്‍ സാധിക്കും. ലോകകപ്പ് തീരുമാനിച്ച തിയ്യതിക്ക് തന്നെ നടത്തുന്നതിന് എല്ലാ തരത്തിലുള്ള സാധ്യതകളും പരിശോധിക്കുന്നുണ്ട്. ഉചിതസമായ സമയത്ത്, ഉചിതമായ തീരുമാനം തന്നെ സ്വീകരിക്കും. എങ്കില്‍ മാത്രമേ എല്ലാവരുടെയും സുരക്ഷയും ക്ഷേമവും ഉറപ്പുവരുത്തി നമുക്ക് ഇത് ആഘോഷിക്കാന്‍ സാധിക്കുകയുള്ളൂവെന്ന് റോബേര്‍ട്ട്‌സ് വിശദമാക്കി.

അതേസമയം, ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിലെ ശേഷിച്ച മല്‍സരങ്ങളെക്കുറിച്ച് ഐസിസി തീരുമാനമെടുത്തിട്ടില്ല. അടുത്ത യോഗത്തില്‍ ഇതേക്കുറിച്ച് ചര്‍ച്ച ചെയ്യുമെന്നാണ് ഐസിസി അറിയിച്ചിരിക്കുന്നത്. 2021ല്‍ ലോര്‍ഡ്‌സിലാണ് ലോക ചംപ്യന്‍ഷിപ്പിന്റെ ഫൈനല്‍ നടക്കാനിരിക്കുന്നത്. 2023 വരെയുള്ള ഫ്യൂച്ചര്‍ ടൂര്‍ പ്രോം (എഫ്ടിപി) തടസ്സമില്ലാതെ മുന്നോട്ട് പേവാന്‍ ഇനിയുമൊരു വിശകലം ആവശ്യമാണ്. കൊവിഡ്-19നെ തുടര്‍ന്ന് പല പരമ്പരകളും നീട്ടി വച്ച സാഹചര്യത്തില്‍ എല്ലാം പുനര്‍ ക്രമീകരിക്കേണ്ടി വരുമെന്നും ഐസിസി വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications