Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Copa America 2024: ഉറുഗ്വേ കണ്ണുനീര്‍, ഒറ്റ ഗോളില്‍ കെട്ടുകെട്ടിച്ച് കൊളംബിയ; ഫൈനല്‍ സീറ്റ്

നോര്‍ത്ത് കരോലിന: കോപ്പാ അമേരിക്കയില്‍ ഉറുഗ്വേയെ വീഴ്ത്തി കൊളംബിയക്ക് ഫൈനല്‍ സീറ്റ്. ഏകപക്ഷീയമായ ഒരു ഗോളിനാണ് കൊളംബിയയുടെ ജയം. ആദ്യ പകുതിക്ക് ശേഷം 10 പേരായി ചുരുങ്ങിയിട്ടും കൊളംബിയയെ വീഴ്ത്താന്‍ ഉറുഗ്വേയ്ക്കായില്ല. ഫൈനലില്‍ കരുത്തരായ അര്‍ജന്റീനയാണ് കൊളംബിയയുടെ എതിരാളികള്‍.

3-4-3 ഫോര്‍മേഷനില്‍ ബൂട്ടണിഞ്ഞ ഉറുഗ്വേയെ 4-2-3-1 ഫോര്‍മേഷനിലാണ് കൊളംബിയ നേരിട്ടത്. തുടക്കത്തിലേ കൊളംബിയയുടെ മുന്നേറ്റമാണ് കണ്ടത്. വേഗത്തില്‍ പന്തുമായി കുതിക്കാന്‍ കൊളംബിയന്‍ താരങ്ങള്‍ക്ക് സാധിച്ചു. 11ാം മിനുട്ടില്‍ ലൂയിസ് ഡിയാസ് മുന്നേറ്റത്തിനൊടുവില്‍ ബോക്‌സിനുള്ളില്‍ ജോണ്‍ കോര്‍ഡോബക്ക് പാസ് നല്‍കിയെങ്കിലും അദ്ദേഹത്തിന് പന്ത് പിടിച്ചെടുക്കാനായില്ല. 13ാം മിനുട്ടില്‍ ഉറുഗ്വേയുടെ കുതിപ്പ്.

നിക്കോളാസ് ഡി ലാ ക്രൂസ് മാക്‌സിമില്ലിയാനോ അറൗജോയെ ലക്ഷ്യമിട്ട് പാസ് നല്‍കിയെങ്കിലും പന്തിന് വേഗം കൂടിപ്പോയതിനാല്‍ ഓടിപ്പിടിക്കാന്‍ അറൗജോയ്ക്കായില്ല. 15ാം മിനുട്ടില്‍ കൊളംബിയക്ക് സുവര്‍ണ്ണാവസരം. വിങ്ങില്‍ നിന്ന് മികച്ച ക്രോസ് ഡാനിയല്‍ മുനോസിന് ലഭിച്ചു. താരത്തിന്റെ ഹെഡര്‍ പോസ്റ്റിന്റെ ഇടത് വശത്തിന് തൊട്ടടുത്തുകൂടിയാണ് കടന്ന് പോയത്. 17ാം മിനുട്ടില്‍ ഉറുഗ്വേയ്ക്ക് അനുകൂലമായി സുവര്‍ണ്ണാവസരം.

ഇടത് വശത്ത് നിന്ന് ഫെഡറിക്കോ വാല്‍വെര്‍ഡേ നല്‍കിയ പാസില്‍ നിന്ന് ഡ്രോവിന്‍ ന്യൂനസ് തൊടുത്ത ഷോട്ട് പോസ്റ്റിന്റെ ഇടത് വശത്തുകൂടി കടന്ന് പോയി. 28ാം മിനുട്ടില്‍ ഉറുഗ്വേയുടെ ന്യൂനസിന്റെ ബോക്‌സിന് തൊട്ടടുത്ത് നിന്നുള്ള ഷോട്ട് പോസ്റ്റിന്റെ വലത് വശത്തുകൂടി കടന്ന് പോയി. രണ്ട് ടീമും ആക്രമിച്ചാണ് മുന്നേറിയത്. 33ാം മിനുട്ടില്‍ കൊളംബിയയുടെ ജോണ്‍ കോര്‍ഡോബ ക്രോസിലൂടെ ജെയിംസ് റോഡ്രിഗസിലേക്ക് പന്തെത്തിക്കുന്നു. റോഡ്രിഗസിന്റെ ഹെഡര്‍ പോസ്റ്റിന്റെ വലത് വശത്തുകൂടി കടന്ന് പോയി.

colombia copa america

39ാം മിനുട്ടില്‍ ഉറുഗ്വേയെ ഞെട്ടിച്ച് കൊളംബിയ ലീഡെടുത്തു. കോര്‍ണറില്‍ നിന്ന് ജെയിംസ് റോഡ്രിഗസ് ബോക്‌സിന്റെ ഇടത് വശത്തേക്ക് ഉയര്‍ത്തി നല്‍കിയ പന്തിനെ മനോഹരമായ ഹെഡ്ഡറിലൂടെ ജെഫേഴ്‌സന്‍ ലേര്‍മ വലയിലാക്കി. ഇതോടെ കൊളംബിയ മുന്നില്‍. 44ാം മിനുട്ടില്‍ കൊളംബിയക്ക് ലീഡുയര്‍ത്താന്‍ അവസരം. റിച്ചാര്‍ഡ് റിയോസിന്റെ വലത് വശത്തേക്കുള്ള ഷോട്ട് ഉറുഗ്വേ ഗോളി സെര്‍ജിയോ റോച്ചറ്റ് ഡൈവിങ്ങിലൂടെ സേവ് ചെയ്തു.

45ാം മിനുട്ടില്‍ കൊളംബിയയുടെ ഡാനിയല്‍ മുനൗസ് രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ടതോടെ പുറത്തുപോകേണ്ടി വന്നു. ആദ്യ പകുതി അവസാനിക്കുമ്പോള്‍ 1-0ന്റെ ലീഡ് നിലനിര്‍ത്താന്‍ കൊളംബിയക്ക് സാധിച്ചു. ആദ്യ പകുതിയില്‍ 54% പന്തടക്കത്തില്‍ മുന്നിട്ട് നില്‍ക്കാനും 3നെതിരേ 7 ഗോള്‍ ശ്രമം നടത്താനും കൊളംബിയക്ക് സാധിച്ചു. രണ്ടാം പകുതിയില്‍ ശക്തമായ തിരിച്ചുവരവ് നടത്താനാണ് ഉറുഗ്വേ ശ്രമിച്ചത്. 49ാം മിനുട്ടില്‍ ഉറുഗ്വേയുടെ മാനുവല്‍ ഉഗാര്‍ട്ടേയുടെ ഷോട്ട് പുറത്തേക്ക് പോയി.

50ാം മിനുട്ടില്‍ മാക്‌സിമില്ലിനായോ അറൗജോയുടെ ഷോട്ട് അലക്ഷ്യമായി പുറത്തേക്ക്. 52ാം മിനുട്ടില്‍ ഉറുഗ്വേയുടെ ക്രിസ്റ്റ്യന്‍ ഒലിവേറ മാര്‍ക്ക് ചെയ്യാതെ നിന്നപ്പോള്‍ പാസ് നല്‍കാന്‍ ഉറുഗ്വേ താരങ്ങള്‍ ശ്രമിച്ചെങ്കിലും പ്രതിരോധ നിര ഷോട്ട് തടുത്തു. 63ാം മിനുട്ടില്‍ കൊളംബിയയുടെ ലൂയിസ് ഡിയാസിന്റെ മുന്നേറ്റവും പ്രതിരോധ നിര തടുത്തു. കൊളംബിയ മുന്നേറ്റത്തോടൊപ്പം പ്രതിരോധവും ശക്തിപ്പെടുത്തിയതോടെ ഗോള്‍മടക്കാനാവാതെ ഉറുഗ്വേ വിയര്‍ത്തു.

80ാം മിനുട്ടില്‍ ബോക്‌സിനുള്ളില്‍ ലഭിച്ച പന്തിനെ ഷോട്ട് തൊടുക്കാനുള്ള ജോസ് മരിയ ജിമിനസിന്റെ ശ്രമം കാമിയോ വര്‍ഗാസ് തട്ടിയകറ്റി. അവസാന സമയത്തും ഉറുഗ്വേയ്ക്ക് ഒന്നും ചെയ്യാന്‍ സാധിക്കാതെ വന്നതോടെ ഏകപക്ഷീയമായ ഒരു ഗോളിന്റെ ജയത്തോടെ കൊളംബിയ ഫൈനല്‍ ടിക്കറ്റ് നേടി.

Story first published: Thursday, July 11, 2024, 7:36 [IST]
Other articles published on Jul 11, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+