രോഹിത്തിന്റെ ഫിറ്റ്‌നസ് വിവാദം- കോലിയാണ് ശരി! പിന്തുണച്ച് മുന്‍ താരം

രോഹിത് ശര്‍മയുടെ ഫിറ്റ്‌നസ് വിഷയത്തില്‍ തനിക്കു വ്യക്തതയില്ലെന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ വിശദീകരണത്തിന് പിന്തുണയുമായി മുന്‍ താരം മദന്‍ ലാല്‍. ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മല്‍സരത്തിനു മുമ്പായിരുന്നു രോഹിത്തിന്റെ കാര്യത്തില്‍ അവ്യക്തതയുണ്ടെന്നു കോലി തുറന്നടിച്ചത്.
നിലവില്‍ ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ഫിറ്റ്‌നസ് വീണ്ടെടുക്കാനുള്ള പരിശ്രമത്തിലാണ് രോഹിത്. ഓസീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന രണ്ടു ടെസ്റ്റുകളില്‍ അദ്ദേഹം ടീമില്‍ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ബിസിസിഐ.

കോലി പറഞ്ഞതാണ് ശരി
വാര്‍ത്താസമ്മേളനത്തില്‍ കോലി പറഞ്ഞതാണ് ശരിയെന്നു ലാല്‍ അഭിപ്രായപ്പെട്ടു. ഇക്കാര്യത്തില്‍ കോലിയെ ഞാന്‍ പിന്തുണയ്ക്കുന്നു. കാരണം ടീമിന്റെ ക്യാപ്റ്റനെന്ന നിലയില്‍ ഒരു ടീമംഗത്തിന്റെ കാര്യത്തില്‍ അദ്ദേഹത്തിന് വ്യക്തത ലഭിക്കേണ്ടതുണ്ട്. ടീമിലെ മറ്റു കളിക്കാര്‍ക്ക് എന്താണ് സംഭവിക്കുന്നത് എന്നതിനെക്കുറിച്ച് ക്യാപ്റ്റനും കോച്ചും തീര്‍ച്ചയായും അറിഞ്ഞിരിക്കണമെന്നും ലാല്‍ കൂട്ടിച്ചേര്‍ത്തു.

രോഹിത്തും മുംബൈയും
70 ശതമാനം മാത്രം ഫിറ്റ്‌നസുള്ളപ്പോള്‍ ഐപിഎല്ലിലെ ശേഷിച്ച മല്‍സരങ്ങളില്‍ എന്തു കൊണ്ട് കളിച്ചുവെന്നതിനെക്കുറിച്ച് മറുപടി പറയാന്‍ സാധിക്കുക രോഹിത്തിനും അദ്ദേഹത്തിന്റെ ഫ്രാഞ്ചൈസിയായ മുംബൈ ഇന്ത്യന്‍സിനും മാത്രമായിരിക്കും. ടീമിനകത്ത് ആശയവിനിമയം നന്നായി വേണമെന്നാണ് തന്റെ അഭിപ്രായം. എന്നാല്‍ അത്തരത്തിലുള്ള ഒരു ആശയവിനിമയം രോഹിത്തിന്റെ കാര്യത്തില്‍ ഉണ്ടായിട്ടില്ല. എന്താണ് സംഭവിക്കുന്നത് എന്നതിനെക്കുറിച്ച് വ്യക്തത ആവശ്യമാണെന്നും മദന്‍ ലാല്‍ വിശദമാക്കി.

വീഡിയോ കോണ്‍ഫറന്‍സ്
രോഹിത്തിന്റെ കാര്യത്തില്‍ തനിക്കു അവ്യക്തതയുണ്ടെന്നു കോലി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയ ശേഷം ബിസിസിഐ ഇതു പരിഹരിക്കുന്നതിനു വേണ്ടി വീഡിയോ കോണ്‍ഫറന്‍സ് സംഘടിപ്പിച്ചിരുന്നു. കോലി, കോച്ച് രവി ശാസ്ത്രി, രോഹിത്, മുഖ്യ സെലക്ടര്‍ സുനില്‍ ജോഷി, ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ ഫിസിയോ എന്നിവരടക്കമുള്ളവര്‍ ഇതില്‍ പങ്കെടുത്തിരുന്നു. തങ്ങളുടെ ഭാഗം വിശദീകരിക്കാന്‍ എല്ലാവര്‍ക്കും അവസരം നല്‍കുകയും ചെയ്തിരുന്നു.
രോഹിത് ആദ്യ ടെസ്റ്റ് മുതല്‍ ടീമിനൊപ്പമുണ്ടാവുമെന്നായിരുന്നു നേരത്തേയുള്ള റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ആദ്യ രണ്ടു ടെസ്റ്റുകളില്‍ അദ്ദേഹത്തിന്റെ സേവനം ലഭിക്കാനിടയില്ലെന്നാണ് പുതിയ വിവരം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications