Commonwealth Games 2022: ഇന്ത്യ കൂടുതല്‍ മെഡല്‍ നേടിയ ഇനം അറിയാമോ? പട്ടിക ഇതാ

കോമണ്‍വെല്‍ത്ത് ഗെയിംസിനായുള്ള തയ്യാറെടുപ്പിലാണ് രാജ്യങ്ങള്‍. ഈ മാസം 28നാണ് ഗെയിംസ് ആരംഭിക്കുന്നത്. ഓഗസ്റ്റ് 8വരെയാണ് ഗെയിംസ് നീണ്ടുനില്‍ക്കുന്നത്. 5500ന് മുകളില്‍ താരങ്ങളാണ് പങ്കെടുക്കുന്നത്. 72 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിഭകള്‍ മാറ്റുരക്കുന്ന ഗെയിംസില്‍ ഇന്ത്യയും വലിയ പ്രതീക്ഷയോടെയാണിറങ്ങുന്നത്. ഇതുവരെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ ഒന്നാം സ്ഥാനക്കാരായിട്ടില്ലെങ്കിലും 503 മെഡലുകള്‍ നേടിയെടുക്കാന്‍ സാധിച്ചിട്ടുണ്ട്. 181 സ്വര്‍ണ്ണവും 173 വെള്ളിയും 149 വെങ്കലവുമാണ് ഇന്ത്യയുടെ സമ്പാദ്യം.
എന്നാല്‍ ഇന്ത്യ കൂടുതല്‍ മെഡല്‍ നേടിയ മത്സര ഇനം ഏതാണെന്ന് അറിയാമോ?. പരിശോധിക്കാം. ഷൂട്ടിങ്ങിലാണ് ഇന്ത്യ കൂടുതല്‍ മെഡല്‍ വാരിയത്. 63 സ്വര്‍ണ്ണവും 44 വെള്ളിയും 26 വെങ്കലവുമടക്കം 135 മെഡലുകളാണ് ഈ ഇനത്തില്‍ ഇന്ത്യ നേടിയത്. ഇത്തവണയും ഷൂട്ടിങ്ങില്‍ ഇന്ത്യക്ക് പ്രതീക്ഷകളേറെയാണ്. ഭാരോദ്വഹനത്തിലാണ് രണ്ടാമതായി കൂടുതല്‍ മെഡല്‍ നേടിയത്. 43 സ്വര്‍ണ്ണവും 48 വെള്ളിയും 34 വെങ്കലവുമടക്കം 125 മെഡലുകള്‍ ഈ ഇനത്തില്‍ സ്വന്തമാക്കാന്‍ ഇന്ത്യന്‍ താരങ്ങള്‍ക്കായിട്ടുണ്ട്.

ഗുസ്തിയിലും ഇന്ത്യക്ക് നേട്ടമുണ്ടാക്കാനായി. 43 സ്വര്‍ണ്ണവും 37 വെള്ളിയും 22 വെങ്കലവുമടക്കം 102 മെഡലുകളാണ് ഇന്ത്യ നേടിയത്. ഈ മൂന്ന് ഇനത്തില്‍ മാത്രമാണ് ഇന്ത്യക്ക് 100ലധികം മെഡല്‍ നേടാനായതെന്നതാണ് എടുത്തു പറയേണ്ടത്. മറ്റ് ഇനിങ്ങളിലെല്ലാം 40ല്‍ താഴെ മാത്രമാണ് ഇന്ത്യയുടെ മെഡല്‍ നേട്ടം. ഇന്ത്യയുടെ കായിക രംഗത്തിന്റെ ദൗര്‍ബല്യം ചൂണ്ടിക്കാട്ടുന്നതാണ് ഈ കണക്കുകള്‍.
T20 World Cup 2022: മാന്‍ ഓഫ് ദി സീരിസ് ആര് നേടും?, ഈ അഞ്ച് പേരിലൊരാള്‍!, അതുറപ്പിക്കാം

ബോക്‌സിങ്ങില്‍ എട്ട് സ്വര്‍ണ്ണവും 12 വെള്ളിയും 17 വെങ്കലവുമടക്കം 37 മെഡലുകളാണ് ഇന്ത്യയുടെ നേട്ടം. ബാഡ്മിന്റണില്‍ 7 വീതം സ്വര്‍ണ്ണവും വെള്ളിയും 11 വെങ്കലവുമടക്കം 25 മെഡലുകള്‍ ബാഡ്മിന്റണില്‍ ഇന്ത്യ നേടി. ടേബിള്‍ ടെന്നിസില്‍ ആറ് സ്വര്‍ണ്ണവും നാല് വെള്ളിയും 10 വെങ്കലവും ഉള്‍പ്പെടെ 20 മെഡലുകളും ഇന്ത്യക്ക് നേടാനായി.

അത്‌ലറ്റിക്‌സില്‍ അഞ്ച് സ്വര്‍ണ്ണവും 10 വെള്ളിയും 13 വെങ്കലുമടക്കം 28 മെഡലുകളും അമ്പെയ്ത്തില്‍ 3 സ്വര്‍ണ്ണവും ഒരു വെള്ളിയും നാല് വെങ്കലവുമടക്കം എടട്ട് മെഡലുകള്‍ ഇന്ത്യയുടെ പേരിലുണ്ട്. ഹോക്കിയില്‍ ഒരു സ്വര്‍ണ്ണവും മൂന്ന് വെള്ളിയുമടക്കം നാല് മെഡലുകളാണ് ഇന്ത്യക്ക് നേടാനായത്. സ്‌ക്വാഷില്‍ ഒരു സ്വര്‍ണ്ണവും രണ്ട് വെള്ളിയുമടക്കം നാല് മെഡലുകളാണ് ഇന്ത്യക്ക് നേടാനായത്. ടെന്നിസില്‍ ഓരോ സ്വര്‍ണ്ണവും വെള്ളിയും രണ്ട് വെങ്കലവുമടക്കം നാല് മെഡലുകള്‍ ഇന്ത്യയുടെ പേരിലുണ്ട്.
ഒരു ഏകദിനത്തില്‍ നാല് സെഞ്ച്വറി!, ചരിത്രം പിറന്നത് രണ്ട് തവണ മാത്രം, ഇന്ത്യയും നേടി

ജൂഡോയില്‍ മൂന്ന് വെള്ളിയും അഞ്ച് വെങ്കലവും ജിംനാസ്റ്റിക്‌സില്‍ ഒരു വെള്ളിയും രണ്ട് വെങ്കലവും നീന്തലില്‍ ഒരു വെങ്കലവും ഇന്ത്യക്ക് ഇക്കാലയളവില്‍ നേടാനായിട്ടുണ്ട്. ഇത്തവണ ഇന്ത്യ ഏതൊക്കെ വിഭാഗത്തില്‍ സ്വര്‍ണ്ണം നേടുമെന്നതും എത്ര മെഡല്‍ നേടുമെന്നതും കാത്തിരുന്ന് തന്നെ കാണേണ്ടിയിരിക്കുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications