Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഗെയ്ല്‍, ഇര്‍ഫാന്‍, മാലിക്ക്.. ഐപിഎല്ലിനു പിന്നാലെ എല്‍പിഎല്‍ വരുന്നു, ഷെഡ്യൂള്‍ പുറത്ത്

കൊളംബോ: ഐപിഎല്‍ പൂരത്തിന് ദിവസങ്ങള്‍ക്കുള്ളില്‍ തിരശീല വീഴുമെങ്കിലും ടി20 ക്രിക്കറ്റ് പ്രേമികള്‍ക്കു ആഘോഷിക്കാന്‍ മറ്റൊരു ടൂര്‍ണമെന്റ് കൂടി വരുന്നു. ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് സംഘടിപ്പിക്കുന്ന ഐപിഎല്‍ മാതൃകയലുള്ള ഫ്രാഞ്ചൈസി ട20 ലീഗായ ലങ്ക പ്രീമിയര്‍ ലീഗിന് (എല്‍പിഎല്‍) ഈ മാസം തുടക്കമാവും. ടൂര്‍ണമെന്റിന്റെ മല്‍സരക്രമം പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ മാസം 26ന് തുടങ്ങുന്ന ടൂര്‍ണമെന്റിന്റെ ഫൈനല്‍ ഡിസംബര്‍ 16നാണ്.

1

ഹാംബന്‍ടോട്ടയിലെ മഹിന്ദ രാജപക്‌സ സ്റ്റേഡിയത്തിലാണ് ഫൈനലുള്‍പ്പെടെ ടൂര്‍ണമെന്റിലെ മുഴുവന്‍ മല്‍സരങ്ങളും നടക്കുന്നത്. കൊവിഡ് ഭീഷണി കാരണം ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഒന്നിലേറെ തവണ നീട്ടി വച്ച ടൂര്‍ണമെന്റിനാണ് ഇപ്പോള്‍ അന്തിമ തീരുമാനമായിരിക്കുന്നത്. ഐപിഎല്ലിനു സമാനമായി ബയോ ബബ്ള്‍ അന്തരീക്ഷത്തില്‍ തന്നെയാരിക്കും എല്‍പിഎല്ലും നടക്കുന്നത്.

അഞ്ചു ഫ്രാഞ്ചൈസികളാണ് ലങ്ക പ്രീമിയര്‍ ലീഗില്‍ അണിനിരക്കുന്നത്. ഇവരില്‍ നാലു ടീമുകള്‍ ഡിസംബര്‍ 13, 14 തിയ്യതികളില്‍ നടക്കാനിരിക്കുന്ന സെമി ഫൈനലിലേക്കു യോഗ്യത നേടും. ഈ മാസം 21ന് എല്‍പിഎല്‍ ആരംഭിക്കാനായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇത് പിന്നീട് മാറ്റി വയ്ക്കുകയായിരുന്നു.
കൊളംബോ കിങ്‌സ്, ദാംബുല്ല ഹോക്‌സ്, ഗല്ലെ ഗ്ലാഡിയേറ്റേഴ്‌സ്, ജാഫ്‌ന സ്റ്റാലിയണ്‍സ്, കാന്‍ഡി ടസ്‌കേഴ്‌സ് എന്നിവയാണ് എല്‍പിഎല്ലിലെ അഞ്ചു ടീമുകള്‍.

നവംബര്‍ 26ന് കൊളംബോ കിങ്‌സും കാന്‍ഡി ടസ്‌കേഴ്‌സും തമ്മിലാണ് ഉദ്ഘാടന മല്‍സരം. മുഴുവന്‍ മല്‍സരങ്ങളും രാത്രി 7.30നാണ് ആരംഭിക്കുന്നത്. ഡിസംബര്‍ 11ന് പ്രാഥമിക റൗണ്ട് മല്‍സരങ്ങള്‍ അവസാനിക്കും. ദാംബുല്ല ഹോക്‌സും കൊളംബോ കിങ്‌സും തമ്മിലാണ് ലീഗ് ഘട്ടത്തിലെ അവസാനത്തെ മല്‍സരം.

2

ശ്രീലങ്കയുടെ അന്താരാഷ്ട്ര, ആഭ്യന്തര താരങ്ങള്‍ക്കൊപ്പം ചില പ്രമുഖ വിദേശ താരങ്ങളും എല്‍പിഎല്ലില്‍ കളിക്കുന്നുണ്ട്. ഇന്ത്യയുടെ മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍ കഴിഞ്ഞയാഴ്ച കാന്‍ഡി ടസ്‌കേഴ്‌സ് ടീമുമായി കരാര്‍ ഒപ്പുവച്ചിരുന്നു. വിന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്ല്‍, പാകിസ്താന്റെ സൂപ്പര്‍ ഓള്‍റൗണ്ടര്‍ ഷുഐബ് മാലിക്ക് എന്നിവര്‍ എല്‍പിഎല്ലില്‍ കളിക്കും. എന്നാല്‍ ഡേവിഡ് മില്ലര്‍, ആന്ദ്രെ റസ്സല്‍, ഫാഫ് ഡുപ്ലെസി, ഡേവിഡ് മലാന്‍, മന്‍വീന്ദര്‍ ബിസ്ല എഎന്നിവര്‍ എല്‍പിഎല്ലില്‍ നിന്നു പിന്‍മാറിയിരുന്നു. പരിക്കു കാരണമാണ് റസ്സല്‍ എല്‍പിഎല്ലില്‍ കളിക്കില്ലെന്നു അറിയിച്ചത്. മറ്റുള്ളവര്‍ വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്നു വിട്ടുനില്‍ക്കുകയായിരുന്നു.

Story first published: Sunday, November 8, 2020, 21:19 [IST]
Other articles published on Nov 8, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+