For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

അന്ന് അന്തം വിട്ടുനിന്നു, അവസാന മല്‍സരമെന്നു തോന്നി!! മനസ്സ് തുറന്ന് സച്ചിന്‍

അരങ്ങേറ്റ മല്‍സരത്തെക്കുറിച്ചാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍

മുംബൈ: കരിയറിലെ അരങ്ങേറ്റ മല്‍സരത്തെക്കുറിച്ച് മനസ്സ് തുറക്കുകയാണ് ഇന്ത്യന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. 1989ല്‍ ചിരവൈരികളായ പാകിസ്താനെതിരായ ടെസ്റ്റില്‍ കളിച്ചു കൊണ്ടായിരുന്നു മാസ്റ്റര്‍ ബ്ലാസ്റ്റര്‍ ക്രിക്കറ്റിലേക്കു ചുവടുവച്ചത്. കന്നി മല്‍സരത്തില്‍ എന്തു ചെയ്യണമെന്നറിയാതെ പകച്ചുപോയി നിന്നിട്ടുണ്ടെന്നും ഇതു തന്റെ കരിയറിലെ അവസാന മല്‍സരം കൂടിയായിരിക്കുമെന്ന് ഭയപ്പെട്ടിരുന്നതായും അദ്ദേഹം വെളിപ്പെടുത്തി.

കരിയര്‍ അവസാനിച്ചെന്നു സ്വയം ഭയപ്പെട്ട ഇടത്തു നിന്നാണ് 200 ടെസ്റ്റുകള്‍ കളിച്ച് സച്ചിന്‍ സമാനതകളില്ലാത്ത ബാറ്റിങ് വിസ്മയമായി മാറിയത്. ലോക ക്രിക്കറ്റിലെ ഒട്ടുമിക്ക ബാറ്റിങ് റെക്കോര്‍ഡുകളും കഴിഞ്ഞ ദിവസം 47ാം പിറന്നാള്‍ ആഘോഷിച്ച സച്ചിന്റെ പേരിലാണ്.

സ്‌കൂള്‍ മല്‍സരം പോലെ

സ്‌കൂള്‍ മല്‍സരം പോലെ

പാകിസ്താനെതിരേ ആദ്യമായി ഇന്ത്യക്കു വേണ്ടി കളിക്കാനിറങ്ങിയപ്പോള്‍ എന്തു ചെയ്യണമെന്നറിയാതെ താന്‍ അമ്പരന്ന് നിന്നിട്ടുണ്ടെന്നു സച്ചിന്‍ പറയുന്നു. സ്‌കൂള്‍ മല്‍സരത്തില്‍ കളിക്കുന്നതു പോലെയാണ് കരിയറിലെ ആദ്യ മല്‍സരം കളിച്ചതെന്നു സ്‌കൈ സ്‌പോര്‍ട്‌സിലെ നാസര്‍ ഹുസൈനുമായുള്ള സംഭാഷണത്തില്‍ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ വെളിപ്പെടുത്തി.
ഇതിഹാസ പേസര്‍മാരായയ ഇമ്രാന്‍ ഖാന്‍, വസീം അക്രം, വഖാര്‍ യൂനിസ് എന്നിവരടങ്ങുന്ന ലോകത്തിലെ തന്നെ ഏറ്റവും അപകടകാരികളായ ബൗളര്‍മാരെയാണ് കന്നി മല്‍സരത്തില്‍ സച്ചിന് നേരിടേണ്ടിവന്നത്.

കരിയറില്‍ ആദ്യം

കരിയറില്‍ ആദ്യം

വളരെ വേഗത്തിലാണ് വസീമും വഖാറും അന്നു പന്തെറിഞ്ഞത്. നിരന്തരം ഷോര്‍ട്ട് ബോളുകളെറിഞ്ഞ് ഇരുവരും തന്നെ സമ്മര്‍ദ്ദത്തിലാക്കി. വിക്കറ്റെടുക്കാന്‍ അതുപോലെ പലതും അവര്‍ പരീക്ഷിച്ചു കൊണ്ടിരുന്നു. ഇതെല്ലാം കണ്ട താന്‍ എന്തു ചെയ്യണമെന്നറിയാതെ പകച്ചുനിന്നു.
കാരണം കരിയറില്‍ അതിനു മുമ്പൊരിക്കലും ഇതുപോലെയൊരു അനുഭവം നേരിടേണ്ടി വന്നിട്ടില്ല. അതുകൊണ്ടു തന്നെ കന്നി മല്‍സരം ഒട്ടും സന്തോഷം നല്‍കുന്നതായിരുന്നില്ലെന്നും സച്ചിന്‍ മനസ്സ് തുറന്നു.

15 റണ്ണിന് പുറത്ത്

15 റണ്ണിന് പുറത്ത്

വസീമിന്റെയും വഖാറിന്റെയും പേസിനും ബൗണ്‍സിനും മുമ്പില്‍ പല തവണ ബീറ്റ് ചെയ്യപ്പെട്ടു. ഒടുവില്‍ 15 റണ്‍സെടുത്ത് പുറത്തായി. അമ്പരപ്പോടെയായിരുന്നു അന്നു ഡ്രസിങ് റൂമിലേക്കു മടങ്ങിപ്പോയത്.
നീയെന്താണ് ചെയ്തത്? നീ എന്തിന് ഇങ്ങനെ കളിച്ചുവെന്നെല്ലാം അന്നു ഡ്രസിങ് റൂമിലെത്തിയപ്പോള്‍ മനസ്സില്‍ സ്വയം ചോദിച്ചു കൊണ്ടിരുന്നു. ബാത്ത്‌റൂമിലേക്കു നേരെ പോയപ്പോള്‍ താന്‍ കരഞ്ഞു പോയെന്നും സച്ചിന്‍ വെളിപ്പെടുത്തി.

അവസാന മല്‍സരം

അവസാന മല്‍സരം

അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിക്കാന്‍ തനിക്കു അര്‍ഹതയില്ലെന്നു പോലും അന്നു തോന്നിയിട്ടുണ്ട്. സ്വയം ഇതേക്കുറിച്ച് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഇത് കരിയറിലെ ആദ്യത്തെ മാത്രമല്ല അവസാനത്തെ കൂടി മല്‍സരമാരിയിക്കുമെന്ന് അന്നു തോന്നിയിരുന്നു. ഈ ലെവലില്‍ കളിക്കാന്‍ തനിക്ക് അര്‍ഹതയില്ലെന്നും തോന്നിയിട്ടുണ്ട്. വളരെ അസ്വസ്ഥനായിരുന്ന തനിക്കു ആത്മവിശ്വാസവും ഉണ്ടായിരുന്നില്ലെന്നു സച്ചിന്‍ വിശദമാക്കി.

ശാസ്ത്രിയുടെ ഉപദേശം

ശാസ്ത്രിയുടെ ഉപദേശം

അന്നു ദേശീയ ടീമിലുണ്ടായിരുന്ന ഇപ്പോഴത്തെ കോച്ച് കൂടിയായ രവി ശാസ്ത്രിയുടെ ഉപദേശം തനിക്കു പ്രചോദനമായിട്ടുണ്ടെന്നു സച്ചിന്‍ പറഞ്ഞു. ശാസ്ത്രിയുമായി സംസാരിച്ചത് ഇപ്പോഴും ഓര്‍മയിലുണ്ട്. നീ സ്‌കൂള്‍ മല്‍സരത്തിലേതു പോലെയാണ് കൡച്ചതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ലോകത്തിലെ ഏറ്റവും മികച്ച ബൗളര്‍മാര്‍ക്കെതിരേയാണ് നീ കളിക്കുന്നത്. അതുകൊണ്ടു തന്നെ അവരുടെ കഴിവിനെയും പ്രതിഭയെയും അംഗീകരിക്കണമെന്ന് ശാസ്ത്രി ഓര്‍മിപ്പിച്ചു.
പാക് ബൗളര്‍മാരുടെ പേസ് തന്നെ കുഴക്കിയെന്ന് അദ്ദേഹത്തോടു താന്‍ പറഞ്ഞു. ചിലപ്പോള്‍ അങ്ങനെ സംഭവിക്കും. അതില്‍ അസ്വസ്ഥനാവേണ്ട. ക്രീസില്‍ കുറച്ചുനേരം പിടിച്ചുനിന്ന് കളിക്കാന്‍ ശ്രമിക്കൂ. അപ്പോള്‍ നിനക്ക് പേസുമായി പൊരുത്തപ്പെടാന്‍ കഴിയും. അതോടെ എല്ലാം നിന്റെ വഴിക്കു വരുമെന്നും ശാസ്ത്രി ഉപദേശിച്ചതായി സച്ചിന്‍ വെളിപ്പെടുത്തി.

രണ്ടാം ടെസ്റ്റ്

രണ്ടാം ടെസ്റ്റ്

ആദ്യ ടെസ്റ്റില്‍ വലിയ സ്‌കോര്‍ നേടിയില്ലെങ്കിലും ഫൈസലാബാദില്‍ നടന്ന രണ്ടാം ടെസ്റ്റിലും തനിക്കു ടീമില്‍ ഇടം ലഭിച്ചു. സ്‌കോര്‍ ബോര്‍ഡിലേക്കു നോക്കാതെ കളിക്കാനാണ് അന്നു മനസ്സില്‍ തീരുമാനിച്ചത്. ക്ലോക്കിലേക്കു മാത്രമേ ശ്രദ്ധിക്കൂ, റണ്‍സ് സ്‌കോര്‍ ചെയ്യുന്നതിനെക്കുറിച്ച് അസ്വസ്ഥനാവേണ്ടെന്നും തീരുമാനിച്ചു.
അരമണിക്കൂറോളം ബാറ്റ് ചെയ്തപ്പോള്‍ കുറച്ച് ആത്മവിശ്വാസം ലഭിച്ചു. അന്നു 59 റണ്‍സും നേടി. ഈ ഇന്നിങ്‌സിനു ശേഷം എല്ലാം മാറാന്‍ തുടങ്ങിയെന്നും സച്ചിന്‍ വ്യക്തമാക്കി.

Story first published: Sunday, April 26, 2020, 9:44 [IST]
Other articles published on Apr 26, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+