Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഓസീസ് വലിയ സംഭവമൊന്നുമല്ല, ഇനിയും തോല്‍പ്പിക്കും!- ധോണി അന്നു ചെയ്തത് അറിയാമോ?

ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍മാരില്‍ ഒരാളായ എംഎസ് ധോണി ഇന്നു 41ാം പിറന്നാള്‍ ആഘോഷിക്കുകയാണ്. ഇന്ത്യന്‍ ക്രിക്കറ്റില്‍ വിപ്ലവകരമായ പല മാറ്റങ്ങളും കൊണ്ടുവരാന്‍ സാധിച്ചിട്ടുള്ള നായകനാണ് അദ്ദേഹം. വെറും സാങ്കേതിക പരിജ്ഞാനവും കഴിവും കൊണ്ടും മാത്രം കളി ജയിക്കില്ലെന്നും അതിനു മറ്റു ചിലതു കൂടി ആവശ്യമാണെന്നും നമുക്ക് കാണിച്ചുതന്ന ക്യാപ്റ്റന്‍ കൂടിയാണ് ധോണി.

1

ഭൂരിഭാഗം പേരെയും പോലെ ക്യാപ്റ്റനായ ശേഷം അതിലൂടെ പലതും പഠിച്ചെടുത്ത് മികവിലക്കുയര്‍ന്ന നായകനല്ല ധോണി. പകരം അദ്ദേഹം സ്വാഭാവിക ക്യാപ്റ്റനായിരുന്നു. നേതൃമികവ് അദ്ദേഹത്തിനു തുടക്കം മുതല്‍ തന്നെ ഉണ്ടായിരുന്നുവെന്നു പറയാം. ഇതു അടിവരടിയുന്ന ഒരു സംഭവത്തെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. എത്ര മാത്രം വ്യത്യസ്തമായി ചിന്തിച്ചിരുന്ന, പ്ലാനിങ് ഉണ്ടായിരുന്ന നായകനാണ് അദ്ദേഹമെന്നു ഈ സംഭവം നമുക്കു കാണിച്ചു തരും.

2

2008ല്‍ എംഎസ് ധോണിക്കു കീഴില്‍ ഇന്ത്യ ഓസ്‌ട്രേലിയയില്‍ കോമണ്‍വെല്‍ക്ക് ബാങ്ക് സീരീസ് കളിക്കുകയാണ്. ഫൈനലില്‍ ഏറ്റുമുട്ടുന്നത് ഇന്ത്യയും ആതിഥേയരായ ഓസീസും. റണ്‍ചേസില്‍ ഇന്ത്യ വിജയത്തിന്റെ പടിവാതില്‍ക്കെ നില്‍ക്കുന്നു. ഇന്ത്യക്കു അപ്പോള്‍ ജയത്തിനായി വേണ്ടത് 10 റണ്‍സ് മാത്രം. ധോണിക്കൊപ്പം ക്രീസിലുണ്ടായിരുന്നത് രോഹിത് ശര്‍മ. ഈ സമയത്താണ് ധോണി തന്റെ ഗ്ലൗസ് മാറ്റണമെന്നു ഡ്രസിങ് റൂമിലേക്കു നിര്‍ദേശം കൊടുക്കുന്നത്.

IND vs WI: ഗില്ലിനേക്കാള്‍ 100 മടങ്ങ് കേമന്‍! പൃഥ്വി എന്തു തെറ്റ് ചെയ്തു? ആരാധകരോഷം

3

അതു യഥാര്‍ഥത്തില്‍ ഗ്ലൗസ് മാറുന്നതിനു വേണ്ടിയായിരുന്നില്ല. പകരം പവലിയനിലെ ഇന്ത്യന്‍ ടീമിലേക്കു ഒരു സന്ദേശം കൈമാറുന്നതിനു വേണ്ടിയായിരുന്നു. ബാല്‍ക്കണിയില്‍ വച്ച് വിജയം അമിതമായി ആഘോഷിക്കരുതെന്നായിരുന്നു ധോണി ടീമംഗങ്ങളോടു ആവശ്യപ്പെട്ടത്. ആര്‍പ്പുവിളിയോ, ബഹളമോ ഒന്നും വേണ്ട. പകരം പരസ്പരം ഹസ്തദാനം ചെയ്തു വളരെ സിംപിളായി വിജയം ആഘോഷിച്ചാല്‍ മതിയെന്നായിരുന്നു ഗ്ലൗസ് മാറ്റാനെന്ന വ്യാജേന താരത്തിലൂടെ ധോണി ടീമിനു നല്‍കിയ സന്ദേശം.

4

സാധാരണയായി ഡ്രസിങ് റൂമില്‍ നിന്നും ഗ്രൗണ്ടിലുള്ള താരങ്ങള്‍ക്കു സന്ദേശം കൈമാറുന്നതാണ് നമ്മള്‍ കണ്ടു വരാറുള്ളത്. പക്ഷെ അന്നു സംഭവിച്ചത് നേരെ തിരിച്ചായിരുന്നു. എംഎസ് ധോണിയെന്ന നായകന്റെ റേഞ്ച് എത്രത്തോളമായിരുന്നുവെന്ന് അടയാളപ്പെടുത്തുന്ന സംഭവമായിരുന്നു അത്. കാരണം ധോണിക്കു കീഴില്‍ ഇന്ത്യയുടെ 15ാമത്തെ മല്‍സരം മാത്രമായിരുന്നു അത്.
ആഹ്ലാദ പ്രകടനം വേണ്ടെന്നു ധോണി ടീമിനു നിര്‍ദേശം നല്‍കാന്‍ ഒരു കാരണവും കൂടിയുണ്ടെന്നാമ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. അതു അറിയുമ്പോഴോണ് ധോണി ആരായിരുന്നുവെന്നു ലോകമറിയുക.

കോലിയടക്കം തെറിക്കും! ടെസ്റ്റ് ടീമില്‍ വന്‍ അഴിച്ചുപണി വരും, സര്‍ഫറാസിനു സാധ്യത

5

ഓസ്‌ട്രേലിയ പരാജയപ്പെടുത്താന്‍ സാധിക്കാത്ത ഒരു വമ്പന്‍ ശക്തികളല്ലെന്നു ധോണിക്കു അവരുടെ മുന്നില്‍ കാണിച്ചു കൊടുക്കേണ്ടിയിരുന്നു. സാധാരണ ഒരു വിജയമെന്ന തരത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ ആഘോഷിച്ചാല്‍ അതു ഓസീസിന്റെ അഹങ്കാരത്തിനേല്‍ക്കുന്ന പ്രഹരം കൂടിയായിരിക്കും. ഇതൊരു അദ്ഭുത വിജയമല്ലെന്നും ഇന്ത്യന്‍ ടീമിനു ഇനിയും ഓസീസിനു മേല്‍ വിജയം കൈവരിക്കാന്‍ സാധിക്കുമെന്നു കൂടിയാണ് ധോണി അന്നു പറയാതെ പറഞ്ഞത്. അതിനു ശേഷം റിക്കി പോണ്ടിങ് നയിച്ച ഓസ്‌ട്രേലിയക്കു മേല്‍ പല അവിസ്മരണീയ വിജയങ്ങളും ധോണിക്കു കീഴില്‍ ഇന്ത്യക്കു കുറിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

Story first published: Thursday, July 7, 2022, 17:27 [IST]
Other articles published on Jul 7, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+