Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബുംറ എങ്ങനെ ടെസ്റ്റ് ടീമിലെത്തി? ആരും വിശ്വസിച്ചില്ല... പാനലിന്റെ വിജയമെന്ന് പ്രസാദ്

ദില്ലി: മുഖ്യ സെലക്ടറായിരിക്കെ താന്‍ നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സെലക്ഷന്‍ കമ്മിറ്റി മേധാവി എംഎസ്‌കെ പ്രസാദ്. പേസര്‍ ജസ്പ്രീത് ബുംറയെ ടെസ്റ്റ് ടീമിലുള്‍പ്പെടുത്തുമ്പോഴാണ് ഏറ്റവുമധികം വെല്ലുവിളി ഉണ്ടായിരുന്നതെന്നും തനിക്കു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റിയുടെ ഏറ്റവും വലിയ സംഭാവനകളിലൊന്ന് ഇതു തന്നെയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഡിസംബര്‍ തുടക്കത്തോടെ നിലവിലെ സെലക്ഷന്‍ പാനലിന്റെ കാലാവധി അവസാനിക്കാനിരിക്കെയാണ് ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പ്രസാദ് ഇക്കാര്യം പറഞ്ഞത്.

bumrah

ബുംറയ്ക്കു ടെസ്റ്റ് കളിക്കാനാവുമെന്ന് ആരും അന്നു വിശ്വസിച്ചിരുന്നില്ല. കാരണം നിശ്ചിത ഓവര്‍ ക്രിക്കറ്റിലെ സ്‌പെഷ്യലിസ്റ്റെന്നായിരുന്നു താരം വിശേഷിപ്പിക്കപ്പെട്ടിരുന്നത്. എന്നാല്‍ വിദേശത്തു പര്യടനം നടത്തുമ്പോള്‍ ബുംറ ടീമിലുള്ളത് വലിയ മുതല്‍ക്കൂട്ടാവുമെന്ന് സെലക്ടര്‍മാരും ടീം മാനേജ്‌മെന്റും തിരിച്ചറിഞ്ഞിരുന്നു. ഇതേ തുടര്‍ന്നു താരത്തിന്റെ ഫിറ്റ്‌നസ് നിലവാരം ഉയര്‍ത്താനാണ് അന്നു ആദ്യം ശ്രമിച്ചതെന്നും പ്രസാദ് വിശദമാക്കി.

ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തുന്നതിനു മുന്നോടിയായി ബുംറയ്ക്കു നിശ്ചിത ഓവര്‍ പരമ്പരയില്‍ വിശ്രമം അനുവദിച്ചിരുന്നു. തുടര്‍ന്നു രഞ്ജി ട്രോഫിയില്‍ കളിക്കാനും താരത്തോടു ആവശ്യപ്പെട്ടു. അതിനു ശേഷമാണ് കഴിഞ്ഞ വര്‍ഷം ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ടീമില്‍ ബുംറയെ ഉള്‍പ്പെടുത്തിയത്. കൃത്യമായ പ്ലാനിങോടു കൂടി തന്നെയാണ് ടെസ്റ്റില്‍ ബുംറയെ തങ്ങള്‍ അവതരിപ്പിച്ചതെന്നും പ്രസാദ് പറഞ്ഞു.

ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയെ ടെസ്റ്റ് ടീമിലേക്കു കൊണ്ടു വരുന്നതിനു മുമ്പും ഇതുപോലെയുള്ള ചില തയ്യാറെടുപ്പുകള്‍ തങ്ങള്‍ നടത്തിയിരുന്നതായും അദ്ദഹം കൂട്ടിച്ചേര്‍ത്തു. ടെസ്റ്റില്‍ കരിയറിന്റെ തുടക്കത്തില്‍ തന്നെ കസറിയ താരമാണ് ബുംറ. ഏറ്റവും വേഗത്തില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ 50 വിക്കറ്റുകള്‍ കൊയ്ത മൂന്നാമത്തെ ഇന്ത്യന്‍ താരവും അദ്ദേഹമാണ്. വെറും 11 ടെസ്റ്റുകളിലാണ് ബുംറയുടെ നേട്ടം. ഇതിനകം 12 ടെസ്റ്റുകളില്‍ നിന്നും 62 വിക്കറ്റുകള്‍ പേസര്‍ വീഴ്ത്തിയിട്ടുണ്ട്.

Story first published: Wednesday, November 27, 2019, 15:45 [IST]
Other articles published on Nov 27, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+