ധോണിയുടെ വിരമിക്കല്‍; പ്രതികരിച്ച് മുഖ്യ സെല്കര്‍, അക്കാര്യം ഞങ്ങള്‍ തീരുമാനിക്കും...
മുംബൈ: ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും ഇതിഹാസ വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയുടെ വിരമിക്കലുമായി ബന്ധപ്പെട്ട് ഇപ്പോഴും ചര്‍ച്ചകള്‍ സജീവമാണ്. ലോകകപ്പിനു ശേഷം അദ്ദേഹത്തിന്റെ വിരമിക്കല്‍ പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് നേരത്തേ കരുതപ്പെട്ടിരുന്നത്. എന്നാല്‍ ഇന്ത്യ ലോകകപ്പിന്റെ സെമി ഫൈനലില്‍ തോറ്റു പുറത്തായെങ്കിലും വിരമിക്കലിനെക്കുറിച്ച് ധോണി സൂചനകളൊന്നും നല്‍കിയിരുന്നില്ല.
അടുത്ത മാസം വെസ്റ്റ് ഇന്‍ഡീസില്‍ പര്യടനം നടത്തുന്ന ടീമില്‍ നിന്നും അദ്ദേഹം കഴിഞ്ഞ ദിവസം പിന്‍മാറിയിരുന്നു. ധോണിയുടെ വിരമിക്കലുമായി ബന്ധപ്പെട്ട് ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് മുഖ്യ സെലക്ടര്‍ എംഎസ്‌കെ പ്രസാദ്.

വ്യക്തിപരമായ തീരുമാനം
വിരമിക്കുകയെന്നത് ഒരാളുടെ വ്യക്തിപരമായ മാത്രം തീരുമാനമാണെന്നു പ്രസാദ് ചൂണ്ടിക്കാട്ടി. ധോണിയെപ്പൊലു ഇതിഹാസ ക്രിക്കറ്ററോട് എപ്പോള്‍ വിരമിക്കണമെന്ന് ആരും പറഞ്ഞു കൊടുക്കേണ്ട കാര്യമില്ല. വിരമിക്കാനുള്ള സമയം അദ്ദേഹത്തിനു തന്നെ ന
ന്നായറിയാമെന്നും പ്രസാദ് വിശദമാക്കി.
വിന്‍ഡീസ് പര്യടനത്തില്‍ ഉണ്ടാവില്ലെന്ന് ധോണി തന്നെയാണ് തങ്ങളെ അറിയിച്ചത്. ലോകകപ്പ് വരെ ഒരു പദ്ധതിയായിരുന്നു ആസൂത്രണം ചെയ്തിരുന്നത്. ലോകകപ്പ് കഴിഞ്ഞതോടെ പുതിയ ചില തീരുമാനങ്ങള്‍ കൂടി എടുത്തിട്ടുണ്ട്. ധോണിയോടു ഇതേക്കുറിച്ച് സംസാരിച്ചതായും പ്രസാദ് അറിയിച്ചു.

സെലക്ടര്‍മാരുടെ കൈയില്‍
ധോണിയുടെ വിരമിക്കല്‍ അദ്ദേഹത്തിന്റെ മാത്രം തീരുമാനമാണെങ്കിലും ടീമിന്റെ ഭാവിയെക്കുറിച്ച് സെലക്ടര്‍മാരാണ് തീരുമാനമെടുക്കുകയെന്ന് പ്രസാദ് പറഞ്ഞു. ആരൊക്കെ ടീമിലെടുക്കണമെന്ന് സെലക്ടര്‍മാര്‍ ആലോചിച്ചു തീരുമാനമെടുക്കും. ഇതേക്കുറിച്ച് കൂടുതല്‍ ഇനി സംസാരിക്കേണ്ട കാര്യമുണ്ടെന്നു തോന്നുന്നില്ല.
ഒന്നാമത്തെ കാര്യം വിന്‍ഡീസ് പര്യടനത്തില്‍ നിന്നും ധോണി സ്വയം പിന്‍മാറിയതാണ്. രണ്ടാമത്തേത് യുവതാരങ്ങളെ വളര്‍ത്തിക്കൊണ്ടുവരാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നും പ്രസാദ് അറിയിച്ചു

പന്ത് തന്നെ
ധോണിയുടെ പിന്‍ഗാമി റിഷഭ് പന്ത് തന്നെയായിരിക്കുമെന്ന് പ്രസാദ് ഉറപ്പിച്ചു പറയുന്നു. പന്ത് തന്നെയായിരിക്കും ഇന്ത്യയുടെ അടുത്ത വിക്കറ്റ് കീപ്പര്‍. മൂന്നു ഫോര്‍മാറ്റുകളിലേക്കും അദ്ദേഹത്തെ തന്നെയാണ് ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറായി കണ്ടു വച്ചിരിക്കുന്നത്. പന്തിന് ഇനിയുള്ള മല്‍സരങ്ങളില്‍ അവസരം നല്‍കി വളര്‍ത്തിക്കൊണ്ടു വരികയാണ് ലക്ഷ്യമെന്നും പ്രസാദ് കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications