IPL 2020: സ്പിന്നര്‍മാര്‍ വാഴുന്ന യുഎഇയില്‍ ഏതു ടീമുകളാണ് ബെസ്റ്റ്? മുംബൈ ഇന്ത്യന്‍സ് ഔട്ട് !
യുഎഇ ആതിഥേയത്വം വഹിക്കുന്ന ഐപിഎല്ലിന്റെ 13ാം സീസണില്‍ സ്പിന്നര്‍മാര്‍ വാഴുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇവിടുത്തെ വേഗം കുറഞ്ഞ പിച്ചുകളില്‍ പേസര്‍മാരേക്കാള്‍ നേട്ടം കൊയ്യാന്‍ കഴിയുന്നത് സ്പിന്നര്‍മാര്‍ക്കായിരിക്കുമെന്ന് ഇതുവരെയുള്ള കണക്കുകള്‍ അടിവരയിടുന്നു. പന്ത് നന്നായി ടേണ്‍ ചെയ്യുന്ന, വേഗം കുറഞ്ഞ ഇവിടെയുള്ള പിച്ചുകള്‍ പേസര്‍മാര്‍മാര്‍ക്കു മാത്രമലല്ല ബാറ്റ്‌സ്മാന്‍മാര്‍ക്കും അത്ര പ്രതീക്ഷ നല്‍കുന്നതല്ല.
അതുകൊണ്ടു തന്നെ ശക്തമായ സ്പിന്‍ ബൗളിങ് ലൈനപ്പുള്ള ടീമുകള്‍ ഐപിഎല്ലില്‍ വലിയ പ്രതീക്ഷയിലാണ്. ചില ടീമുകള്‍ക്കു മൂര്‍ച്ചയേറിയ സ്പിന്‍ ബൗളിങ് നിരയുമായാണ് ഇവിടെ വിമാനമിറങ്ങിയതെങ്കില്‍ മറ്റു ടീമുകളുടെ സ്പിന്‍ ബൗളിങ് വിഭാഗം ദുര്‍ബലമാണെന്നു പറയാം. ഏറ്റവും മികച്ച സ്പിന്‍ ബൗളിങ് നിരയിലുള്ള മൂന്നു ഫ്രാഞ്ചൈസികള്‍ ഏതൊക്കെയാണെന്നു നോക്കാം.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്
ഓപ്ഷനുകള്‍- റാഷിദ് ഖാന്‍, മുഹമ്മദ് നബി, ഷഹബാസ് നദീം, അഭിഷേക് ശര്‍മ, ഫാബിയന്‍ അലന്‍.
പാര്‍ട്ട് ടൈം ഓപ്ഷനുകള്‍- അബ്ദുള്‍ സമദ്, സന്ദീപ് ബവനക, വിരാട് സിങ്, സഞ്ജയ് യാദവ്.
ഡേവിഡ് വാര്‍ണര്‍ നയിക്കുന്ന, ഒരു തവണ ചാംപ്യന്മാരായിട്ടുള്ള സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് മികച്ച സ്പിന്നര്‍മാരുള്ള മൂന്നു ടീമുകളിലൊന്ന്. സ്പിന്‍ ബൗളിങ് ചെയ്യുന്ന ഒമ്പത് താരങ്ങള്‍ അവരുടെ സംഘത്തിലുണ്ട്.
ഈ ഒമ്പത് പേരില്‍ റാഷിദ്, നബി, അലന്‍ എന്നിവരിലായിരിക്കും ഹൈദരാബാദ് കൂടുതല്‍ പ്രതീക്ഷയര്‍പ്പിക്കുന്നത്. റാഷിദിനും നബിക്കും മാത്രമേ ആദ്യ ഇലവനില്‍ സ്ഥാനമുറപ്പുള്ളൂ. ഇരുതാരങ്ങളും കഴിഞ്ഞ കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ മിന്നുന്ന പ്രകടനം നടത്തിയിരുന്നു. സെന്റ് സൂക്ക്‌സ് ടീമിനെ ഫൈനലിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത് നബിയായിരുന്നു.
അഭിഷേക്, യാദവ് എന്നിവര്‍ ഇടംകൈയന്‍ സ്പിന്നര്‍മാരായ ഓള്‍റൗണ്ടര്‍മാരാണ്. സമദ്, ബവനക, വിരാട് എന്നിവരും സ്പിന്‍ ബൗളിങ് ചെയ്യാന്‍ കഴിവുള്ള ഓള്‍റൗണ്ടര്‍മാരാണ്. ഇവരില്‍ ജമ്മു കാശ്മീരിന്റെ താരമായ സമദ് മികച്ച സ്പിന്നര്‍ മാത്രമല്ല വമ്പനടിക്കാരനായ ബാറ്റ്‌സ്മാന്‍ കൂടിയാണ്.

ഡല്‍ഹി ക്യാപ്പിറ്റല്‍സ്
ഓപ്ഷനുകള്‍- ആര്‍ അശ്വിന്‍, അമിത് മിശ്ര, അക്ഷര്‍ പട്ടേല്‍, സന്ദീപ് ലാമിച്ചാനെ, ലളിത് യാദവ്.
സണ്‍റൈസൈഴ്‌സ് ഹൈദരാബാദിനോളം സ്പിന്‍ ബൗളിങ് ചെയ്യുന്ന താരങ്ങള്‍ ഇല്ലെങ്കിലും ഡല്‍ഹി ക്യാപ്പിറ്റല്‍സിലെ സ്പിന്‍ ബൗളിങ് യൂണിറ്റ് ശക്തമാണ്. ശ്രേയസ് അയ്യര്‍ നയിക്കുന്ന ഡല്‍ഹി ടീമിന്റെ ബൗളിങ് ആക്രമണത്തിന് ചുക്കാന്‍ പിടിക്കാന്‍ പരിചയ സന്നന്നരായ ആര്‍ അശ്വിന്‍, അമിത് മിശ്ര എന്നിവര്‍ക്കൊപ്പം അക്ഷര്‍, ലളിത്, നേപ്പാളില്‍ നിന്നുമുള്ള കൗമാര താരം ലാമിച്ചാനെ എന്നിവരുമുണ്ട്.
കിങ്‌സ് ഇലവന്‍ പഞ്ചാബില്‍ നിന്നും ഈ സീസണിലാണ് അശ്വിന്‍ ഡല്‍ഹി ടീമിലെത്തിയത്. അശ്വിന്‍, മിശ്ര, അക്ഷര്‍ എന്നിവരുള്‍പ്പെടുന്ന സ്പിന്‍ നിര ഏതു ശക്തമായ ബാറ്റിങ് ലൈനപ്പിനും ഭീഷണിയുയര്‍ത്തും. ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഓഫ് സ്പിന്നര്‍മാരില്‍ ഒരാളെന്നാണ് അശ്വിന്‍ ചൂണ്ടിക്കാണിക്കപ്പെടുന്നത്. വിക്കറ്റെടുക്കാനുള്ള മിശ്രയുടെ മിടുക്കും റണ്ണൊഴുക്ക് നിയന്ത്രിക്കാനുള്ള അക്ഷറിന്റെ കഴിവും നമ്മള്‍ നേരത്തേ തന്നെ കണ്ടു കഴിഞ്ഞതാണ്.

ചെന്നൈ സൂപ്പര്‍ കിങ്‌സ്
ഓപ്ഷനുകള്‍- ഇമ്രാന്‍ താഹിര്‍, രവീന്ദ്ര ജഡേജ, കാണ്‍ ശര്‍മ, പിയൂഷ് ചൗള, മിച്ചെല്‍ സാന്റ്‌നര്‍, ആര്‍ സായ്കിഷോര്‍.
പാര്‍ട്ട് ടൈം ഓപ്ഷന്‍- കേദാര്‍ ജാദവ്.
വെറ്ററന്‍ താരം ഹര്‍ഭജന്‍ സിങും സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടറായ സുരേഷ് റെയ്‌നയും പിന്‍മാറിയെങ്കിലും അത് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ സ്പിന്‍ ബൗൡങ് നിരയെ ദുര്‍ബലമാക്കുന്നില്ല. ഇവരുടെ അഭാവം നികത്താന്‍ ശേഷിയുള്ള സ്പിന്നര്‍മാര്‍ സിഎസ്‌കെയിലുണ്ട്. മൂന്നു ലെഗ് സ്പിന്നര്‍മാരും മൂന്ന് ലെഗ്‌സ്പിന്നര്‍മാരുമടങ്ങുന്നതാണ് സിഎസ്‌കെയുടെ സ്പിന്‍ ബൗളിങ് ലൈനപ്പ്.
കഴിഞ്ഞ വര്‍ഷം ഏറ്റവുമധികം വിക്കറ്റുകളുമായി പര്‍പ്പിള്‍ ക്യാപ്പിന് അവകാശിയായത് താഹിറായിരുന്നു (26 വിക്കറ്റ്). ചൗളയാവട്ടെ ഈ സീസണില്‍ സിഎസ്‌കെയോടൊപ്പം ചേര്‍ന്ന താരമാണ്. ഭാജിയുടെ അഭാവത്തില്‍ താഹിറും ചൗളയുമായിരിക്കും സിഎസ്‌കെയുടെ പ്ലെയിങ് ഇലവനിലെ സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍മാര്‍. ഇവര്‍ക്കു പിന്തുണയുമായി ഓള്‍റൗണ്ടര്‍ കൂടിയായ ജഡേജയുമുണ്ടാവും.
സ്പിന്നര്‍മാരെ ഏറ്റവും നന്നായി ഉപയോഗിക്കാനറിയുന്ന ക്യാപ്റ്റന്‍ ധോണിയാണ്. അതുകൊണ്ടു തന്നെ ഈ മൂന്നു ടീമുകളില്‍ ഏറ്റവും മികവുറ്റ് സ്പിന്‍ ബൗളിങ് ആക്രമണം സിഎസ്‌കെയുടേത് തന്നെയായിരിക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications