For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വീണ്ടും ധോണി, അതേ സാള്‍ട്ട് ആന്റ് പെപ്പര്‍ ലുക്ക്... ഏറ്റെടുത്ത് ആരാധകര്‍, വീഡിയോ കാണാം

സിഎസ്‌കെയാണ് ധോണിയുടെ പുതിയ ഫോട്ടോ പുറത്തുവിട്ടത്

ചെന്നൈ: ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയുടെ സാള്‍ട്ട് ആന്റ് പെപ്പര്‍ ലുക്കിലുള്ള വീഡിയോ ദിവസങ്ങള്‍ക്കു മുമ്പ് വൈറലായി മാറിയിരുന്നു. നിലവിലെ പ്രായത്തേക്കാള്‍ കൂടുതല്‍ തോന്നിക്കുന്ന ധോണിയുടെ ഈ ലുക്ക് ഒരേസമയം ആരാധകരെ ഞെട്ടിക്കുകയും അദ്ഭുതപ്പെടുത്തുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഇതേ ലുക്കില്‍ തന്നെയുള്ള ധോണിയുടെ മറ്റൊരു വീഡിയോ കൂടി പുറത്തു വന്നിരിക്കുകയാണ്. ഐപിഎല്ലില്‍ അദ്ദേഹത്തിന്റെ ടീമായ ചെന്നൈ സൂപ്പര്‍ കിങ്‌സാണ് വീഡിയോ ഇന്‍സ്റ്റഗ്രാം വഴി ആരാധകരുമായി പങ്കിട്ടത്.

Latest glimpse of MS Dhoni enjoying family playtime with Ziva and Sakshi | Oneindia Malayalam

റാഞ്ചിയിലെ ഫാംഹൗസിലെ പുല്‍ത്തടികിയില്‍ മകളുടെയും വളര്‍ത്തുനായ സാമിന്റെയും കളി കണ്ടിരിക്കുന്ന ധോണിയെ വീഡിയോയില്‍ കാണാം. അദ്ദേഹത്തിന്റെ ഭാര്യ സാക്ഷിയാണ് ഈ വീഡിയോ പകര്‍ത്തിയത്. ധോണിയുടേതായി പുറത്തു വരുന്ന മൂന്നാമത്തെ വീഡിയോയാണിത്. നേരത്തേ ഫാം ഹൗസില്‍ മകളോടൊപ്പം ബൈക്കില്‍ ചുറ്റുന്ന അദ്ദേഹത്തിന്റെ വീഡിയോ സാക്ഷി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കു വച്ചിരുന്നു.

2

ധോണിയുടെ പുതിയ വീഡിയോ കാണാം

കൊവിഡ്-19നെ തുടര്‍ന്നു രാജ്യത്തു ലോക്ക്ഡൗണ്‍ തുടരവെ കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കുകയാണ് ധോണി. 38 കാരനായ താരത്തിന്റെ ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവ് കാത്തിരിക്കുകയാണ് ആരാധകര്‍. ഐപിഎല്ലിന്റെ 13ാം സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പമായിരുന്നു ധോണിയെ കാണേണ്ടിയിരുന്നത്. എന്നാല്‍ ലോക്ക്ഡൗണ്‍ കാരണം ടൂര്‍ണമെന്റ് അനിശ്ചിത കാലത്തേക്കു മാറ്റിയതോടെ അദ്ദേഹത്തിന്റെ തിരിച്ചുവരവ് നീളുകയായിരുന്നു.

3

കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് ധോണിയെ അവസാനമായി കളിക്കളത്തില്‍ കണ്ടത്. ഇന്ത്യന്‍ ജഴ്‌സിയിലായിരുന്നു ഇത്. ഇംഗ്ലണ്ടില്‍ നടന്ന ഐസിസിയുടെ ഏകദിന ലോകകപ്പിലാണ് അദ്ദേഹം അവസാനമായി കളിച്ചത്. സെമി ഫൈനലില്‍ ഇന്ത്യ ന്യൂസിലാന്‍ഡിനോട് തോറ്റ് നാട്ടിലേക്കു മടങ്ങുകയായിരുന്നു. ഇതിനു പിന്നാലെയാണ് ക്രിക്കറ്റില്‍ നിന്നും ബ്രേക്കെടുക്കാന്‍ അദ്ദേഹം തീരുമാനിച്ചത്. ഈ സീസണിലെ ഐപിഎല്ലില്‍ സിഎസ്‌കെയ്‌ക്കൊപ്പം മികച്ച പ്രകടനം നടത്തി ദേശീയ ടീമിലേക്കു മടങ്ങിവരാമെന്ന പ്രതീക്ഷയിലായിരുന്നു ധോണി.

Story first published: Tuesday, May 12, 2020, 10:01 [IST]
Other articles published on May 12, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+